വാൽറസ്
From Wikipedia, the free encyclopedia
Remove ads
സീലുകളോടു സാമ്യമുള്ള ആനയുടേതു പോലയുള്ള കൊമ്പുകളുള്ള ജീവിയാണ് വാൽറസ് (Walrus). 3.7 മീറ്ററോളം നീളവും 1270 കിലോഗ്രാമോളം ഭാരവുമുള്ള ഇവയുടെ കൊമ്പുകൾക്ക് ഒരുമീറ്ററോളം നീളമുണ്ടാവും. ഈ കടൽ ജീവിക്ക് നാലു പാദങ്ങൾ ഉപയോഗിച്ച് കരയിലും മഞ്ഞിലും ചലിക്കാൻ കഴിയും. ഇവയുടെ ശാസ്ത്രീയനാമം Odobenus rosmanrus. Pinniped കുടുംബമായ Odobenidae യിലെ അംഗമാണ് വൽറസ്. ചെറിയ കൂട്ടങ്ങളായോ നൂറ് എണ്ണം വരെയുള്ള സമൂഹമായോ ഇവ ജീവിക്കുന്നു. അത്ലാന്തിക്, പസിഫിക് എന്നിങ്ങനെ രണ്ടായി ഇവയെ വർഗീകരിച്ചിരിക്കുന്നു. [3]
Remove ads
ശരീര ഘടന
ശരീരത്തിന് 270-356 സെ.മീ. ഉയരവും 400-1700 കി.ഗ്രാം ഭാരവും ഉണ്ടായിരിക്കും. തല വലിപ്പം കുറഞ്ഞതും ഏതാണ്ട് ചതുരാകൃതിയോടുകൂടിയതുമാണ്. കോമ്പല്ലുകൾ വളർന്ന് ആനക്കൊമ്പുപോലെയുള്ള രണ്ടുകൊമ്പുകളായി പരിണമിച്ചിരിക്കുന്നു. ഈ കൊമ്പുകൾ നീരാനയെ മറ്റു കടൽജീവികളിൽ നിന്നും വ്യത്യസ്തമാക്കുന്നു. ആൺമൃഗത്തിനാണ് വലിപ്പംകൂടിയ കൊമ്പുകളുള്ളത്. ശത്രുക്കളിൽ നിന്നു രക്ഷനേടാനും മഞ്ഞുകട്ടകൾ മുറിക്കാനും, മഞ്ഞുകട്ടകളിൽ ഒരു കൊളുത്തായി ഉപയോഗിക്കാനും കൊമ്പുകൾ സഹായിക്കുന്നു. കൊമ്പുകളൂന്നി ഇവയ്ക്ക് കരയിലും സഞ്ചരിക്കാൻ കഴിയും. വർഷംതോറും മാറിവരുന്ന മീശരോമങ്ങൾ ഓരോ നീർക്കുതിരയിലും വ്യത്യസ്തമായിരിക്കും. ഇവയുടെ തൊലി ചുക്കിച്ചുളിഞ്ഞതും കട്ടികൂടിയതുമാണ്. ആണിന്റെ കഴുത്തിലും തോളിലുമുള്ള ചർമം ചുക്കിച്ചുളിഞ്ഞതും നാല് സെ.മീ.-ഓളം കട്ടിയുള്ളതുമാണ്. കോമ്പല്ലുകളൊഴികെ ശേഷിക്കുന്ന പല്ലുകൾ ചെറുതും സരളവുമാണ്. കണ്ണുകൾ വളരെ ചെറുതും പന്നിയുടേതിനോട് സാദൃശ്യമുള്ളതുമാണ്. ഇവയ്ക്ക് ബാഹ്യകർണമില്ല. വെള്ളത്തിനടിയിലായിരിക്കുമ്പോൾ രക്തചംക്രമണം സാധിക്കാത്തതിനാൽ ചർമത്തിന് ഇളംനിറമായിരിക്കും. നനഞ്ഞ ചർമം ഉണങ്ങുന്നതോടെ രക്തചംക്രമണം സാധ്യമാവുകയും നിറം ചുവപ്പായി മാറുകയും ചെയ്യുന്നു. പെൺവർഗത്തിന് ആണിനെക്കാൾ വലിപ്പം കുറവാണ്. ഉച്ചത്തിലുള്ള അലർച്ച ഇവയുടെ സവിശേഷതയാണ്. മൊളസ്കുകൾ, പാമ്പ്, ഞണ്ട്, മത്സ്യം, കക്ക എന്നിവയാണ് ഇവയുടെ പ്രധാന ഭക്ഷണം മോന്തയിലെ മൃദുവായ 'പാഡ്' ഇരയുടെ തോട് മാറ്റി ഭക്ഷണം വായ്ക്കുള്ളിലാക്കാൻ സഹായകമാകുന്നു.[4]
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads