വിക്കിക്വോട്ട്
വിക്കിമീഡിയ ഫൗണ്ടേഷന്റെ വിക്കി അധിഷ്ഠിത സംരംഭങ്ങളിലൊന്നാണ് വിക്കിക്വോട്ട് From Wikipedia, the free encyclopedia
Remove ads
വിക്കിമീഡിയ ഫൗണ്ടേഷന്റെ വിക്കി അധിഷ്ഠിത സംരംഭങ്ങളിലൊന്നാണ് വിക്കിക്വോട്ട്. പ്രശസ്ത വ്യക്തികളുടെ പുസ്തകങ്ങൾ, ചലച്ചിത്രങ്ങൾ എന്നിവയിൽ നിന്നുമുള്ള ഉദ്ധരണികളും പഴഞ്ചൊല്ലുകളും ശേഖരിക്കലാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഡാനിയൽ അൽസ്റ്റണിന്റെ ആശയം അടിസ്ഥാനമാക്കി ബ്രയൻ വിബ്ബർ ആണ് ഈ സംരംഭം ആരംഭിച്ചത്. മറ്റ് വിക്കിമീഡിയ സംരഭങ്ങളേപ്പോലെ മീഡിയവിക്കി സോഫ്റ്റ്വെയറാണ് ഇതിലും ഉപയോഗിക്കുന്നത്.മറ്റനേകം ഓൺലൈൻ ഉദ്ധരണ ശേഖരങ്ങൾ നിലവിലുണ്ടെങ്കിലും സന്ദർശകർക്ക് താളുകൾ തിരുത്താൻ അനുവാദം നൽകുന്നു എന്ന പ്രത്യേകത വിക്കിക്വോട്ടിനെ വ്യത്യസ്തമാക്കുന്നു. ആദ്യമായി ഇംഗ്ലീഷ് ഭാഷയിൽ മാത്രമാണ് പദ്ധതി ആരംഭിച്ചത്. എന്നാൽ, 2004 ജൂലൈ മുതൽ മറ്റ് ഭാഷകളിലേക്കും വ്യാപിക്കുവാൻ തുടങ്ങി.
ഇതിന്റെ മലയാളം പതിപ്പ് വിക്കിചൊല്ല് എന്ന പേരിൽ പ്രവർത്തിക്കുന്നു.
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads