വിജയ് ടെണ്ടുൽക്കർ

ഇന്ത്യയിലെ ഒരു എഴുത്തുകാരൻ From Wikipedia, the free encyclopedia

വിജയ് ടെണ്ടുൽക്കർ
Remove ads

പ്രമുഖ മറാഠി നാടകകൃത്തും തിരക്കഥാകൃത്തും പത്രപ്രവർത്തകനുമായിരുന്നു വിജയ് ടെണ്ടുൽക്കർ(7 ജനുവരി 1928 - 19 May 2008). അൻപതോളം കൃതികളുടെ കർത്താവായ ഇദ്ദേഹം അരങ്ങത്ത് തിളങ്ങിയ നാടകങ്ങളിലൂടെ ഇന്ത്യൻ തിയെറ്റർ പ്രസ്ഥാനത്തിനും തിരക്കഥാ രചനയിലൂടെ ന്യൂവേവ് സിനിമയ്ക്കും പുതിയ മാനം നൽകി. പത്മഭീഷൺ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

വസ്തുതകൾ വിജയ് ടെണ്ടുൽക്കർ, ജനനം ...
Remove ads

ജീവിതരേഖ

വിജയ് ടെണ്ടുൽക്കർ 1928 ജനു. 7-നു മുംബൈയിൽ ജനിച്ചു. വിജയ് ധൊണ്ടാപാന്ത് ടെണ്ടുൽക്കർ എന്നാണ് പൂർണമായ പേര്. 1943-ൽ ഔപചാരിക വിദ്യാഭ്യാസത്തോട് വിടപറഞ്ഞ് പത്രപ്രവർത്തനത്തിലും നാടകത്തിലും എത്തിപ്പെട്ടു. നവഭാരത്മറാഠ, ലോകസത്ത എന്നീ പത്രങ്ങളുടെ അസിസ്റ്റന്റ് എഡിറ്ററായിരുന്ന ടെണ്ടുൽക്കർ വസുധ, ദീവാലി എന്നീ മറാഠി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരുമായി. 1960-കളിൽ മഹാരാഷ്ട്രടൈംസിൽ ഇദ്ദേഹം കോളമെഴുതിയിരുന്നു. രംഗായൻ, ഭാരതീയ വിദ്യാഭവൻ കേന്ദ്ര, ആവിഷ്കാർ എന്നീ നാടക സംഘങ്ങൾക്കുവേണ്ടിയാണ് ടെണ്ടുൽക്കർ ആദ്യകാലത്ത് നാടകങ്ങൾ രചിച്ചത്.

ശാന്തതാ, കോർട്ട് ചാലൂ അഹെ (1568) സഖാറാം ബൈൻഡർ (1972) ഘാസിറാം കൊത്വാൾ (1973) എന്നീ നാടകങ്ങളാണ് വിജയ് ടെണ്ടുൽക്കറെ അതിപ്രശസ്തനാക്കിയത്. ഇന്ത്യൻ നാടകവേദിയിൽതന്നെ കോളിളക്കം സൃഷ്ടിച്ച ഈ രചനകൾ നാടകരംഗത്തെ സാർഥകമായ പരീക്ഷണങ്ങളായിരുന്നു. വ്യക്തിയുടെ ഒറ്റപ്പെടൽ, മാനസികസംഘർഷങ്ങൾ, സ്വപ്നത്തകർച്ച എന്നിവ ആധുനിക ജീവിതസാഹചര്യത്തിൽ ചടുലമായി അവതരിപ്പിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞു. ഇടത്തരക്കാരന്റെ പ്രശ്ന ജടിലമായ ജീവിതമാണ് ഇവയിലൊക്കെ ചിത്രീകരിക്കപ്പെട്ടത്. താൻ പോരിമയുള്ള കഥാപാത്രങ്ങളായ സഖാറാം, ഘാസിറാം എന്നിവർ സ്ഥിതവ്യവസ്ഥയുമായി നിരന്തരസംഘട്ടനത്തിലാണ്. അക്രാമകമായ പെരുമാറ്റ രീതികളും തീക്ഷ്ണമായ ഭാഷയും നാടകപ്രേമികളെ ഏറെ ആകർഷിച്ചു. സഖാറാംബൈൻഡർ മഹാരാഷ്ട്ര ഗവൺമെന്റ് നിരോധിച്ച നാടകമാണ്. പിന്നീട് നാടകകർത്താവ് നിയമയുദ്ധത്തിലൂടെ ആവിഷ്കാരസ്വാതന്ത്യ്രം നേടിയെടുക്കുകയും ചെയ്തു. സാമൂഹിക ചലനങ്ങളെ ഒപ്പിയെടുക്കാൻ ഇതിവൃത്തത്തിൽ ഊന്നൽ കൊടുക്കുന്നതോടൊപ്പം നാടോടിസംഗീതവും നൃത്തരൂപങ്ങളും കൊണ്ട് നാടകത്തിന്റെ അവതരണം ആകർഷകമാക്കാനും ടെണ്ടുൽക്കർ എല്ലാ നാടകങ്ങളിലും ശ്രദ്ധിച്ചിട്ടുണ്ട്. ശാന്തത, കോർട്ട് ചാലൂ അഹെ (ശബ്ദമുണ്ടാക്കരുത്, കോടതികൂടിക്കൊണ്ടിരിക്കുകയാണ്) മറാഠി ഹിന്ദി ഭാഷകളിൽ സിനിമയുമായിട്ടുണ്ട്. ശ്യാംബനഗലിന്റെ നിശാന്ത്, ജബാർപട്ടേലിന്റെ സാമ്ന, സിംഹാസൻ, ഗോവിന്ദ്നിഹ്ലാനിയുടെ ആക്രോശ്, അമോൽപലേൽക്കറിന്റെ അക്രീത് തുടങ്ങിയ സിനിമകൾക്കാണ് ടെണ്ടുൽക്കർ തിരക്കഥകൾ രചിച്ചിട്ടുള്ളത്.

ശ്രീമന്ത്, മാധല്യഭിന്തി ചിമനിചാഘർഹോതാ മേനചാ, മാനുസ് നിവാചേബേത്, മീജിങ്കാലോ മീ ഹരാലോ കാവല്യാചി ശാല, രാത്ര, അജാഗർ അനി ഗന്ധർവ, ഭേക്കദ്, ആശീപാഖരേ യേതി, മിത്രാചി ഗോശ്ത, കമലാ, കന്യാദാൻ തുടങ്ങിയവയാണ് ടെണ്ടുൽക്കറുടെ മറ്റ് നാടക കൃതികൾ. കാച്പത്രേ, ദ്വന്ദ്വ, ഗാണേ എന്നിവ ഇദ്ദേഹത്തിന്റെ കഥാസമാഹാരങ്ങളും കോവാലി, രാത്റാണി എന്നിവ ഉപന്യാസസമാഹാരങ്ങളുമാണ്. മോഹൻ രാകേഷിന്റെ ആധേ അധൂരേ, ഗിരീഷ് കർണാടിന്റെ തുഗ്ലക്ക് തുടങ്ങിയ കൃതികളും വിവർത്തനം ചെയ്തിട്ടുമുണ്ട്.

നാഷനൽ സ്കൂൾ ഓഫ് ഡ്രാമയുടെ വൈസ് പ്രസിഡന്റ്, സാഹിത്യ അക്കാദമി അംഗം, സംഗീതനാടക അക്കാദമി അംഗം, ആകാശവാണി-ദൂരദർശൻ പ്രൊഡ്യൂസർ എമിററ്റ്സ് തുടങ്ങി വിവിധ മണ്ഡലങ്ങളിൽ സേവനമനുഷ്ഠിച്ചു.

ഇന്ത്യയിലും വിദേശത്തും വിജയ് ടെണ്ടുക്കൽ ഏറെ പ്രശസ്തനുമാണ്. ഇദ്ദേഹത്തിന്റെ പുത്രി പ്രിയാ ടെണ്ടുൽക്കർ പ്രശസ്ത ടെലിവിഷൻ അവതാരകയായിരുന്നു.

Remove ads

കൃതികൾ

  • ശാന്തതാ, കോർട്ട് ചാലൂ അഹെ (1568)
  • സഖാറാം ബൈൻഡർ (1972)
  • ഘാസിറാം കൊത്വാൾ (1973)
  • ശ്രീമന്ത്
  • മാധല്യഭിന്തി ചിമനിചാഘർഹോതാ മേനചാ
  • മാനുസ് നിവാചേബേത്
  • മീജിങ്കാലോ മീ ഹരാലോ കാവല്യാചി ശാല
  • രാത്ര
  • അജാഗർ അനി ഗന്ധർവ
  • ഭേക്കദ്
  • ആശീപാഖരേ യേതി
  • മിത്രാചി ഗോശ്ത
  • കമലാ
  • കന്യാദാൻ

പുരസ്കാരങ്ങൾ

ടെണ്ടുൽക്കർക്ക് ഒൻപത് പ്രാവശ്യം നാടകത്തിനുള്ള മഹാരാഷ്ട്ര ഗവ. പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1970-ൽ കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡും കമലാദേവി ചട്ടോപാധ്യായ അവാർഡും നേടിയ ഇദ്ദേഹത്തിന് 1980-ൽ സിനിമാതിരക്കഥയ്ക്കുള്ള കേന്ദ്ര ഗവ. അവാർഡും 1984-ലെ പദ്മഭൂഷൺ ബഹുമതിയും 1998-ലെ സംഗീതനാടക അക്കാദമി ഫെലോഷിപ്പും ലഭിച്ചു.

അവലംബം

അധിക വായനക്ക്

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads