വിദൂരസംവേദനം

From Wikipedia, the free encyclopedia

വിദൂരസംവേദനം
Remove ads

ഒരു വസ്തുവിനെയോ സംഭവത്തെയോകുറിച്ചുള്ള വിവരങ്ങൾ, ആ വസ്തു/സംഭവവുമായി പ്രത്യക്ഷബന്ധമില്ലാതെ ശേഖരിക്കുന്ന ശാസ്ത്രശാഖയാണ് വിദൂരസംവേദനം എന്ന് അറിയപ്പെടുന്നത്. പ്രായോഗികമായി, കൃത്രിമ ഉപഗ്രഹങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള കാമറകൾ, വിമാനങ്ങളിൽ ഘടിപ്പിച്ച കാമറകൾ, മറ്റ് സംവേദഗങ്ങൾ തുടങ്ങിയ സങ്കേതങ്ങളുപോയിച്ച് വിവര ശേഖരണം നടത്തുന്നതിനെയാണ് വിദൂരസംവേദനം എന്ന് വിളിക്കുന്നത്.

Thumb
സിന്തറ്റിക് അപർച്ചർ റഡാർ എടുത്ത ഡെത്ത് വാലിയുടെ ചിത്രം.
Remove ads

സെൻസറുകൾ

Thumb
ആക്ടീവ്, പാസീവ് റിമോട്ട് സെൻസിംഗ്- ഒരു രേഖാ ചിത്രം

സെൻസറുകൾ പ്രവർത്തിക്കുന്ന രീതിക്കനുസരിച്ച് ഇതിനെ പ്രധാനമായും രണ്ടായി തരം തിരിക്കാം. പാസീവ് റിമോട്ട് സെൻസിംഗും ആക്ടീവ് റിമോട്ട് സെൻസിംഗും. ഒരു വസ്തുവോ അതിന്റെ ചുറ്റുപാടുമോ പുറപ്പെടുവിക്കുന്നതോ പ്രതിഫലിപ്പിക്കുന്നതോ ആയ റേഡിയേഷനുകളെ അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന സംവിധാനമാണ് പാസീവ് റിമോട്ട് സെൻസിംഗ്. ഇവിടെ സെൻസർ പ്രത്യേക റേഡിയേഷനുകളൊന്നും നിർമ്മിക്കുന്നില്ല. എന്നാൽ ആക്ടീവ് റിമോട്ട് സെൻസിംഗിൽ, സെൻസർ പ്രത്യേക റേഡിയേഷൻ പുറപ്പെടുവിക്കുന്നു. ഇതിന്റെ പ്രതിഫലനം ശേഖരിച്ച് അതിൽ വന്നിരിക്കുന്ന വ്യതിയാനത്തിന്റെയോ, അത് തിരിച്ചെത്താനെടുത്ത സമയത്തിന്റെയോ അടിസ്ഥാനത്തിലാണ് ഇത് വിവരങ്ങളെ ശേഖരിക്കുന്നത്.

Remove ads

വിവിധ തര

പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി വിദൂര സംവേദനത്തെ മൂന്നായി തിരിക്കുന്നു.[1]

  1. ഭൂതലഛായാഗ്രഹണം (Terrestrial Photography)  : ഭൂപ്രതലത്തിൽ നിന്നോ അതിലെ ഉയർന്ന തലങ്ങളിൽ നിന്നോ ഭൗമോപരിതലത്തിലെ ചിത്രങ്ങൾ എടുക്കുന്നതാണ് ഭൂതലഛായാഗ്രഹണം.
  2. ആകാശീയ വിദൂര സംവേദനം (Aerial Remote Sensing)  : വിമാനങ്ങളിൽ ഉറപ്പിച്ചിട്ടുള്ള ക്യാമറകളുടെ സഹായത്താൽ ആകാശത്തു നിന്ന് ഭൂപ്രതലത്തിന്റെ ചിത്രങ്ങൾ തുടർച്ചയായി എടുക്കുന്ന പ്രക്രിയ. വിസ്തൃതി കുറഞ്ഞ പ്രദേശങ്ങളുടെ വിവരശേഖരണത്തിന് ആകാശ സർവ്വേയാണ് ഉപയോഗിക്കാറ്.
  3. ഉപഗ്രഹ വിദൂര സംവേദനം (Satellite Remote Sensing)  :
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads