വിദ്യാഭാരതി
From Wikipedia, the free encyclopedia
Remove ads
രാഷ്ട്രീയ സ്വയംസേവക സംഘത്തിൻറെ വിദ്യാഭ്യാസ വിഭാഗമാണ് വിദ്യാഭാരതി. വിദ്യാഭാരതിയുടെ കേരള വിഭാഗം "ഭാരതീയ വിദ്യാനികേതൻ" എന്ന് അറിയപ്പെടുന്നു. സർക്കാർ വിദ്യാഭ്യാസത്തിനു സമാനമായ വിദ്യാഭ്യാസ ശൃംഖലയാണ് ഭാരതീയ വിദ്യാനികേതൻ. നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ്ങിന്റെ (എൻ ഐ ഓ എസ്) ഏറ്റവും മികച്ച അക്രഡിറ്റഡ് ഏജൻസിയായി ഭാരതീയ വിദ്യാനികേതനെയും കോ-ഓർഡിനേറ്ററായി എൻ.സി.ടി. രാജഗോപാലിനെയും തെരഞ്ഞെടുത്തിട്ടുണ്ട്[അവലംബം ആവശ്യമാണ്]. വിദ്യാനികേതൻ വിദ്യാലയങ്ങളിൽ മൂല്യയബോധം ശിക്ഷണവും തിനായുള്ള പഞ്ചാഗ ശിക്ഷഷണം പഠനത്തോടൊപ്പം നടക്കുന്നു. സമ്പൂർണ വളർച്ചക്ക് പാഠപുസ്തകങ്ങളിലൂടെ ലഭിക്കുന്ന വിദ്യാഭ്യാസം മാത്രം പോര എന്നതാണ് പഞ്ചാംഗ ശിക്ഷണത്തിന് നിദാനം. ശാരീരിക്, യോഗാ, സംഗീതം, സംസ്കൃതം, നൈതികം എന്നിവ പഞ്ചാംഗശിക്ഷണത്തിൽപ്പെടുന്നു. ഭാരതീയ വിദ്യാനികേതൻറെ കീഴിൽ കേരളത്തിൽ ഇന്ന് 500 ലേറെ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എ.വി.ഭാസ്കർ ആണ് ഭാരതീയ വിദ്യാനികേതൻ്റെ പ്രവർത്തനത്തിന് കേരളത്തിൽ തുടക്കം കുറിച്ചത്.
കേരളത്തിലെ എല്ലാ ജില്ലകളിലും ഭാരതീയ വിദ്യാനികേതൻ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നു.
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads