വിരാടൻ
മഹാഭാരതത്തിലെ കഥാപാത്രം From Wikipedia, the free encyclopedia
Remove ads
മത്സ്യം എന്ന രാജ്യത്തിന്റെ രാജാവായിരുന്നു ഇദ്ദേഹം. വനവാസസമയത്തെ ഒരു വർഷ അജ്ഞാതവാസത്തിന് പാണ്ഡവർ വിരാടന്റെ രാജധാനിയാണ് തിരഞ്ഞെടുത്തത്. കേകയത്തിലെ രാജാവിൻ്റെ മകളും, കീചകന്റെ സഹോദരിയുമായ സുദേഷണയായിരുന്നു പത്നി.
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2013 ഏപ്രിൽ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
അഭിമന്യുവിന്റെ ഭാര്യയായ ഉത്തരയുടെ പിതാവാണ് വിരാടൻ. ഉത്തരയെ കൂടാതെ ഉത്തരൻ ,ശംഖൻ, ശ്വേതൻ എന്നും പേരുള്ള മൂന്ന് പുത്രന്മാരുമുണ്ടായിരുന്നു.
പാണ്ഡവരുടെ ദിഗ്വിജയത്തിൻ്റെ സമയത്ത് സഹദേവൻ വിരാടനെ യുദ്ധത്തിൽ പരാജയപ്പെടുത്തി യുധിഷ്ഠിരൻ്റെ മേൽക്കോയ്മ അംഗീകരിപ്പിക്കുന്നതിൽ പിന്നെ വിരാടൻ പാണ്ഡവരോട് കൂറ് പുലർത്തിപ്പോന്നു. ഇതിൻ്റെ ഭാഗമായി യുധിഷ്ഠിരൻ നടത്തുന്ന രാജസൂയത്തിൽ വിരാടൻ പങ്കെടുക്കുന്നുണ്ട്.
ശക്തരായ പത്ത് സഹോദരൻമാരുള്ള വിരാടൻ്റെ സൈന്യത്തെ ആദ്യം നയിച്ചിരുന്നത് അതിൽ ഒരാളായിരുന്ന ശതാനീകൻ ആയിരുന്നു.പിന്നീട് ഭാര്യസഹോദരൻ ആയിരുന്ന കീചകൻ സൈന്യാധിപനായി.വളരെയധികം ലക്ഷണമൊത്ത പശുക്കൾ ഉണ്ടായിരുന്ന വിരാടൻ്റെ രാജ്യം സമ്പൽസമൃദ്ധമായിരുന്നു. അതുകൊണ്ടുതന്നെ ആ പശുക്കളെ തട്ടിയെടുക്കാൻ അയൽരാജ്യമായ ത്രിഗർത്ത രാജ്യത്തെ രാജാവ് സുശർമ്മൻ നിരന്തരം ശ്രമിച്ചുപോന്നു.എന്നാൽ കീചകൻ്റെ മികവുകൊണ്ട് സുശർമ്മൻ അപ്പോഴെല്ലാം പരാജയപ്പെടുകയാണ് ചെയ്യുന്നത്.
പിന്നീട് കീചകനെ ഭീമൻ വധിച്ചപ്പോൾ തക്കം പാർത്തിരുന്ന ത്രിഗർത്തൻ കൗരവരുമായി സഖ്യം ചേർന്ന് വിരാടനേ ആക്രമിച്ച് പശുക്കളെ തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെങ്കിലും അജ്ഞാതവേഷത്തിലുള്ള പാണ്ഡവരോട് പരാജയപ്പെടുകയും, വിരാടന് തൻ്റെ പശുക്കളെ തിരികെ ലഭിക്കുകയും ചെയ്യുന്നു.
പിന്നീട് പാണ്ഡവർ തങ്ങളുടെ രഹസ്യം വെളിവാക്കുന്നതോടെ വിരാടൻ അവരെ സ്വീകരിക്കുകയും, വരാനിരിക്കുന്ന യുദ്ധത്തിൽ തൻ്റെ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.തൻ്റെ മകളായ ഉത്തരയെ വിവാഹം കഴിക്കുവാൻ അദ്ദേഹം അർജുനനോട് ആവശ്യപ്പെടുന്നുവെങ്കിലും തൻ്റെ ശിഷ്യയായ ഉത്തരയേ വിവാഹം ചെയ്യാൻ അർജ്ജുനൻ തയ്യാറാവുന്നില്ല.പകരം തൻ്റെ പുത്രനായ അഭിമന്യുവും ഉത്തരയും തമ്മിലുള്ള വിവാഹം നടത്തിക്കൊടുക്കാൻ നിർദേശിക്കുന്നു.ഇത് സമ്മതമാകുന്ന വിരാടൻ , ഉപപ്ലവ്യത്തിൽ വച്ച് ഇരുവരുടെയും വിവാഹം നടത്തുന്നു. അഭിമന്യുവിൽ ഉത്തരക്ക് ജനിക്കുന്ന പുത്രനാണ് യുധിഷ്ഠിരന് ശേഷം ഹസ്തിനപുരത്തിൻ്റെ രാജാവാകുന്ന പരീക്ഷിത്ത്.
യുദ്ധസമയത്ത് പാണ്ഡവരുടെ ഏഴ് പ്രധാന പടനായകരിൽ ഒരാളാണ് വിരാടൻ. സർവസൈന്യാധിപൻ സ്ഥാനത്തേക്ക് വിരാടൻറെ പേര് സഹദേവൻ നിർദേശിക്കുന്നുണ്ടെങ്കിലും യുധിഷ്ഠിരൻ,അർജ്ജുനൻ തുടങ്ങിയർ ദൃഷ്ടധ്യുംനനെ നിർദേശിക്കുന്നതോടെ വിരാടൻ നിരാകരിക്കപ്പെടുന്നു. യുദ്ധത്തിൽ ഭഗദത്തൻ,ഭീഷ്മർ,അശ്വത്ഥാമാവ്, ശല്യർ തുടങ്ങിയവരോട് യുദ്ധം ചെയ്യുന്ന വിരാടൻ ദ്രോണരോട് ഏറ്റുമുട്ടി കൊല്ലപ്പെടുന്നു.
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads