വിഷ്ണു വാമൻ ഷിർവാഡ്കർ
ഇന്ത്യൻ രചയിതാവ് From Wikipedia, the free encyclopedia
Remove ads
വിഷ്ണു വാമൻ ഷിർവാഡ്കർ (മറാത്തി: विष्णु वामन शिरवाडकर) (ഫെബ്രുവരി 27, 1912 - മാർച്ച് 10, 1999),ഒരു പ്രശസ്ത മറാത്തി കവിയും എഴുത്തുകാരനുമായിരുന്നു. മഹാരാഷ്ട്രയിലെ നാസിക് നഗരത്തിലാണ് ഇദ്ദേഹം ജനിച്ചതും ജീവിതത്തിലെ ഭൂരിഭാഗവും ചിലവഴിച്ചതും. ജീവിതത്തിലുടനീളം ഇദ്ദേഹം ജാതി സമ്പ്രദായത്തിനെതിരെ പൊരുതി. കുസുമാഗ്രജ് എന്ന തൂലികാ നാമത്തിലാണ് ഇദ്ദേഹം കൃതികൾ രചിച്ചിരുന്നത്. 1987-ൽ ഇദ്ദേഹം ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാഹിത്യ പുരസ്കാരങ്ങളിലൊന്നായ ജ്ഞാനപീഠത്തിന് അർഹനായി. വിശാഖ, കിനാര, (കവിതാസമാഹാരങ്ങൾ) ഫുൽവാലി, ഏകാകി താര, (കഥാസമാഹാരങ്ങൾ) വൈജയന്തി, നടസാമ്രാട്ട് (നാടകങ്ങൾ), വൈഷ്ണവ (നോവൽ) തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രധാന കൃതികളിൽ ചിലതാണ്.
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads