വിൻഡോസ് 2000

ഓപ്പറേറ്റിങ്‌ സിസ്റ്റം From Wikipedia, the free encyclopedia

Remove ads

വിൻഡോസ് 2000 എന്നത് മൈക്രോസോഫ്റ്റ് വികസിപ്പിച്ചതും ബിസിനസ്സുകളെ ലക്ഷ്യമാക്കിയുള്ളതുമായ വിൻഡോസ് എൻടി ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഒരു പ്രധാന പതിപ്പാണ്. ഇത് വിൻഡോസ് എൻടി 4.0 ന്റെ നേരിട്ടുള്ള പിൻഗാമിയായിരുന്നു, 1999 ഡിസംബർ 15-ന് നിർമ്മാണം നടക്കുകയും,[2] സെപ്റ്റംബർ 17, 2000-ൽ റീട്ടെയിൽ പതിപ്പ് ഔദ്യോഗികമായി പുറത്തിറക്കുകയും ചെയ്തു. വിൻഡോസ് 2000 ഡാറ്റാസെന്റർ സെർവറിനായുള്ള പതിപ്പ് 2000 ഫെബ്രുവരി 26 നും പുറത്തിറക്കി. 2001-ൽ വിൻഡോസ് എക്സ്പി പ്രൊഫഷണൽ അവതരിപ്പിക്കുന്നത് വരെ മൈക്രോസോഫ്റ്റിന്റെ ബിസിനസ് ഓപ്പറേറ്റിംഗ് സിസ്റ്റമായിരുന്നു ഇത്.

വസ്തുതകൾ നിർമ്മാതാവ്, ഒ.എസ്. കുടുംബം ...

വിൻഡോസ് 2000 എൻടിഎഫ്എസ്(NTFS) 3.0,[6]എൻക്രിപ്റ്റിംഗ് ഫയൽ സിസ്റ്റം,[7]കൂടാതെ അടിസ്ഥാന, ഡൈനാമിക് ഡിസ്ക് സ്റ്റോറേജും അവതരിപ്പിച്ചു.[8]വികലാംഗർക്ക് പിന്തുണ നൽകുന്നതിന് വേണ്ടി വിൻഡോസ് എൻ‌ടി‌ 4.0-നേക്കാൾ മെച്ചപ്പെട്ട നിരവധി പുതിയ അസ്സിസ്റ്റീവ് ടെക്നോളജീസ്(assistive technologies) ഉപയോഗിച്ച് മെച്ചപ്പെടുത്തി,[9]മൈക്രോസോഫ്റ്റ് വ്യത്യസ്‌ത ഭാഷകൾക്കും[10]പ്രാദേശിക വിവരങ്ങൾക്കും ഉള്ള പിന്തുണ വർദ്ധിപ്പിച്ചു. വിൻഡോസ് 2000 സെർവർ കുടുംബത്തിന് അധിക സവിശേഷതകളുണ്ട്, പ്രത്യേകിച്ച് ആക്റ്റീവ് ഡയറക്ടറിയുടെ ആമുഖം,[11] ഇത് തുടർന്നുള്ള വർഷങ്ങളിൽ ബിസിനസ്സ് പരിതസ്ഥിതികളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഡയറക്ടറി സേവനമായി ഇത് മാറി.[12]

വിൻഡോസ് 2000-ന്റെ നാല് പതിപ്പുകൾ പുറത്തിറങ്ങി: പ്രൊഫഷണൽ, സെർവർ, അഡ്വാൻസ്ഡ് സെർവർ, ഡാറ്റാസെന്റർ സെർവർ;[13] മറ്റ് പതിപ്പുകൾക്ക് ശേഷം രണ്ടാമത്തേത് നിർമ്മാണത്തിലിരിക്കുകയും, അത് മാസങ്ങൾക്ക് ശേഷവും പുറത്തിറങ്ങി. വിൻഡോസ് 2000-ന്റെ ഓരോ പതിപ്പും വ്യത്യസ്ത വിപണിയെ ലക്ഷ്യം വച്ചുള്ളതാണെങ്കിലും, മൈക്രോസോഫ്റ്റ് മാനേജ്‌മെന്റ് കൺസോൾ, സ്റ്റാൻഡേർഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ ആപ്ലിക്കേഷനുകൾ തുടങ്ങിയ നിരവധി സിസ്റ്റം യൂട്ടിലിറ്റികൾ ഉൾപ്പെടെയുള്ള ഒരു പ്രധാന സെറ്റ് ഫീച്ചറുകൾ നൽകിയിട്ടുണ്ട്.[14]

മൈക്രോസോഫ്റ്റ് വിൻഡോസ് 2000-നെ അക്കാലത്തെ ഏറ്റവും സുരക്ഷിതമായ വിൻഡോസ് പതിപ്പായി വിപണയിൽ ഇറക്കി;[15] എന്നിരുന്നാലും, കോഡ് റെഡ്[16], നിംദ തുടങ്ങിയ നിരവധി ഉയർന്ന വൈറസ് ആക്രമണങ്ങൾക്ക് ഇരയായി. റിലീസ് ചെയ്‌ത് പത്ത് വർഷത്തേക്ക്, വിൻഡോസ് എക്സ്പി എസ്പി2(SP2)-നുള്ള പിന്തുണ അവസാനിച്ച അതേ ദിവസം തന്നെ, 2010 ജൂലൈ 13-ന് പിന്തുണ അവസാനിക്കുന്നത് വരെ, ഏതാണ്ട് എല്ലാ മാസവും സുരക്ഷാ തകരാറുകൾക്കുള്ള പാച്ചുകൾ ഇതിന് ലഭിച്ചുകൊണ്ടിരുന്നു.[17]

വിൻഡോസ് 2000, വിൻഡോസ് 2000 സെർവർ എന്നിവയുടെ പിൻഗാമിയായി 2001-ലും 2003-ലും പുറത്തിറക്കിയ വിൻഡോസ് എക്‌സ്പി, വിൻഡോസ് സെർവർ 2003 എന്നിവ പുറത്തിറങ്ങി.

വിൻഡോസ് 2000 എന്നത് പിസി-98, i486, എസ്ജിഐ(SGI) വിഷ്വൽ വർക്ക്‌സ്റ്റേഷൻ 320, 540 എന്നിവയെയും ആൽഫ, ബീറ്റ, റിലീസ് കാൻഡിഡേറ്റ് പതിപ്പുകളിൽ ആൽഫ, എംഐപിഎസ്(MIPS), പവർ പിസി(PowerPC) എന്നിവയും പിന്തുണയ്ക്കുന്ന വിൻഡോസ് എൻടിയുടെ അവസാന പതിപ്പാണ്. അതിന്റെ പിൻഗാമിയായ വിൻഡോസ് എക്സ്പി, x86, x64, ഇറ്റാനിയം പ്രോസസറുകൾ മാത്രമേ പിന്തുണയ്ക്കൂ.

Remove ads

ചരിത്രം

വിൻഡോസ് 2000, യഥാർത്ഥത്തിൽ എൻ‌‌ടി 5.0 എന്ന് നാമകരണം ചെയ്യപ്പെട്ടു, ഇത് വിൻഡോസ് എൻ‌‌ടി 4.0 ന് പകരമായി മൈക്രോസോഫ്റ്റ് വിൻഡോസ് എൻ‌‌ടി കുടുംബ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ തുടർച്ചയാണ്. [18]1998 ന്റെ ആദ്യ പകുതിയിൽ എൻ‌‌ടി 5.0 കയറ്റുമതി ചെയ്യാമെന്ന് ചെയർമാനും സിഇഒയുമായ ബിൽ ഗേറ്റ്‌സിന് ആത്മവിശ്വാസമുണ്ടായിരുന്നു. ഈ ബിൽഡുകൾ വിൻഡോസ് എൻ‌‌ടി 4.0-ന് സമാനമാണ്. ആദ്യത്തെ ഔദ്യോഗിക ബീറ്റ 1997 സെപ്റ്റംബറിൽ പുറത്തിറങ്ങി, തുടർന്ന് 1998 ഓഗസ്റ്റിൽ ബീറ്റ 2 പുറത്തിറങ്ങി.[19][20] 1998 ഒക്ടോബർ 27-ന്, ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ അന്തിമ പതിപ്പിന്റെ പേര് വിൻഡോസ് 2000 എന്നായിരിക്കുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു, ഈ പേര് അതിന്റെ പ്രൊജക്റ്റ് റിലീസ് ചെയ്യുന്ന തീയതിയെ പരാമർശിക്കുന്നു. വിൻഡോസ് 2000 ബീറ്റ 3 1999 മെയ് മാസത്തിൽ പുറത്തിറങ്ങി.[21] എൻടി 5.0 ബീറ്റ 1, എൻടി 4.0 ന് സമാനമാണ്, വളരെ സമാനമായ തീം ലോഗോ ഉൾപ്പെടെ.[19] എൻടി 5.0 ബീറ്റ 2 ഒരു പുതിയ 'മിനി' ബൂട്ട് സ്‌ക്രീൻ അവതരിപ്പിക്കുകയും ലോഗോയിലെ 'ഡാർക്ക് സ്പേസ്' തീം നീക്കം ചെയ്യുകയും ചെയ്തു. എൻടി 5.0 ബീറ്റകൾക്ക് വളരെ ദൈർഘ്യമേറിയ സ്റ്റാർട്ടപ്പും ഷട്ട്ഡൗൺ ശബ്‌ദങ്ങളുമുണ്ടായിരുന്നു, എന്നിരുന്നാലും വിൻഡോസ് 2000-ന്റെ ആദ്യകാല ബീറ്റയിൽ ഇവ മാറ്റിയെങ്കിലും, ബീറ്റ 3-ൽ, സ്റ്റീവൻ റേ അലൻ രചിച്ച ഒരു പുതിയ പിയാനോ നിർമ്മിത സ്റ്റാർട്ടപ്പും ഷട്ട്ഡൗൺ ശബ്ദങ്ങളും നിർമ്മിച്ചു.[22] അവസാന പതിപ്പിലും വിൻഡോസ് മീയിലും ഇത് അവതരിപ്പിച്ചു. അന്തിമ പതിപ്പിൽ നിന്നുള്ള പുതിയ ലോഗിൻ പ്രോംപ്റ്റ് ആദ്യമായി പ്രത്യക്ഷപ്പെട്ടത് ബീറ്റ 3 ബിൽഡ് 1946-ൽ(ബീറ്റ 3 ന്റെ ആദ്യ ബിൽഡ്) ആണ്. പുതിയതും അപ്ഡേറ്റ് ചെയ്തതുമായ ഐക്കണുകൾ (മൈ കമ്പ്യൂട്ടർ, റീസൈക്കിൾ ബിൻ മുതലായവ) ആദ്യം പ്രത്യക്ഷപ്പെട്ടത് ബീറ്റ 3 ബിൽഡ് 1964-ലാണ്. അവസാന പതിപ്പിലെ വിൻഡോസ് 2000 ബൂട്ട് സ്ക്രീൻ ആദ്യം പ്രത്യക്ഷപ്പെട്ടത് ബീറ്റ 3 ബിൽഡ് 1983-ലാണ്. വിൻഡോസ് 2000-ന് യഥാർത്ഥ കോഡ്നാമം ഉണ്ടായിരുന്നില്ല, കാരണം, വിൻഡോസ് എൻടി ടീമിലെ ഡേവ് തോംസൺ പറയുന്നതനുസരിച്ച്, "ജിം ആൽചിന് കോഡ് നെയ്മുകൾ ഇഷ്ടപ്പെട്ടില്ല".[23]

വിൻഡോസ് 2000 സർവ്വീസ് പാക്ക് 1-ന് "ആസ്റ്ററോയിഡ്(Asteroid)"[24]എന്നും വിൻഡോസ് 2000 64-ബിറ്റ് "ജാനസ്(Janus)" എന്നും കോഡ് നാമം നൽകി.[25][26] വികസന വേളയിൽ, ആൽഫയ്ക്ക് വേണ്ടിയുള്ള ഒരു ബിൽഡ് ഉണ്ടായിരുന്നു, അത് വികസനത്തിന്റെ അവസാന ഘട്ടത്തിൽ (RC1 നും RC2 നും ഇടയിൽ[27]) ഉപേക്ഷിക്കപ്പെട്ടു, ആൽഫയിൽ വിൻഡോസ് എൻടിക്കുള്ള പിന്തുണ ഉപേക്ഷിച്ചതായി കോംപാക് പ്രഖ്യാപിച്ചിന് പിന്നാലെയായിരുന്നു ഇത്. ഇവിടെ നിന്ന്, മൈക്രോസോഫ്റ്റ് 1999 ജൂലൈയ്ക്കും നവംബറിനും ഇടയിൽ മൂന്ന് റിലീസ് കാൻഡിഡേറ്റുകൾ നൽകി, ഒടുവിൽ 1999 ഡിസംബർ 12-ന് ഓപ്പറേറ്റിംഗ് സിസ്റ്റം പാർട്ട്നേഴ്സിനായി പുറത്തിറക്കി, തുടർന്ന് മൂന്ന് ദിവസത്തിന് ശേഷം ഡിസംബർ 15-ന് നിർമ്മാണം നടന്നു.[28]2000 ഫെബ്രുവരി 17-ന് വിൻഡോസ് 2000-ന്റെ പൂർണ്ണ പതിപ്പ് പൊതുജനങ്ങൾക്ക് വാങ്ങാം. ഈ ഇവന്റിന് മൂന്ന് ദിവസം മുമ്പ്, മൈക്രോസോഫ്റ്റ് ഈ ഒഎസിനെ "വിശ്വാസ്യതയിൽ മികച്ച നിലവാരം പുലർത്തുന്നത്" എന്ന് പരസ്യം ചെയ്തു, മേരി ജോ ഫോളി റിപ്പോർട്ട് ചെയ്ത മൈക്രോസോഫ്റ്റിൽ നിന്നുള്ള ചോർന്ന ഒരു മെമ്മോ പ്രകാരം വിൻഡോസ് 2000-ന് അറിയപ്പെടുന്ന 63,000-ത്തിലധികം ഡിഫറ്റുകൾ(പ്രശ്നങ്ങൾ) ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി.[29]ഫോളിയുടെ ലേഖനം പ്രസിദ്ധീകരിച്ചതിന് ശേഷം, മൈക്രോസോഫ്റ്റ് ഫോളിയെ കുറെക്കാലത്തേക്ക് കരിമ്പട്ടികയിൽ പെടുത്തിയതായി അവർ അവകാശപ്പെട്ടു.[30] എന്നിരുന്നാലും, എബ്രഹാം സിൽബർഷാറ്റ്സ് et al അവരുടെ കമ്പ്യൂട്ടർ സയൻസ് പാഠപുസ്തകത്തിൽ "വിൻഡോസ് 2000 എന്നത് മൈക്രോസോഫ്റ്റ് ഇതുവരെ എത്തിച്ചതിൽ വച്ച് ഏറ്റവും വിശ്വസനീയവും സ്ഥിരതയുള്ളതുമായ ഓപ്പറേറ്റിംഗ് സിസ്റ്റമായി വിലയിരുത്തുന്നു. ഈ വിശ്വാസ്യതയ്ക്ക് കാരണമായിത്തീർന്നത് സോഴ്സ് കോഡിൽ വന്ന മച്ച്യുരിറ്റി, സിസ്റ്റത്തിൽ ലഭ്യമായ വിപുലമായ സ്ട്രെസ് ടെസ്റ്റിംഗ്, ഡ്രൈവഴ്സിൽ ഉള്ള ഗുരുതരമായ നിരവധി പിശകുകൾ സ്വയമേവ കണ്ടെത്താനുള്ള കഴിവ് എന്നിവയിൽ നിന്നാണ്."[31]ഇൻഫർമേഷൻ വീക്ക് റിലീസിനെ സംഗ്രഹിച്ചു "ഞങ്ങളുടെ പരിശോധനകളിൽ എൻടി 4.0 യുടെ പിൻഗാമിയാകത്ത തരത്തിൽ ഞങ്ങൾ പ്രതീക്ഷിച്ചതെല്ലാം ഈ ഒഎസ് കാണിക്കുന്നു. തീർച്ചയായും, അതും തികഞ്ഞതല്ല."[32] വയർഡ് ന്യൂസ് പിന്നീട് ഫെബ്രുവരിയിലെ ലോഞ്ചിന്റെ ഫലങ്ങളെ "ലാക്ക്‌ലസ്റ്റർ" എന്ന് വിശേഷിപ്പിച്ചു.[33] മൈക്രോസോഫ്റ്റിന്റെ പുതിയ ഡയറക്ടറി സർവ്വീസ് ആർക്കിടെക്ചറായ ആക്റ്റീവ് ഡയറക്ടറിയെ നോവൽ വിമർശിച്ചു, അതിന്റെ സ്വന്തം നോവൽ ഡയറക്ടറി സർവീസസ് (എൻ‌ഡി‌എസ്) ബദലിനേക്കാൾ സ്കെയിലബിൾ അല്ലെങ്കിൽ വിശ്വാസ്യത കുറവാണ്.[34]

വിൻഡോസ് എക്സ്പി ഐഎ(IA)-32-ൽ മാത്രം പ്രവർത്തിക്കുന്നതിനാൽ പിസി-98, I486, എസ്ജിഐ(SGI) വിഷ്വൽ വർക്ക്‌സ്റ്റേഷൻ 320, 540 എന്നിവയ്‌ക്കായുള്ള വിൻഡോസിന്റെ അവസാന പൊതു പതിപ്പാണ് വിൻഡോസ് 2000. വിൻഡോസ് 98, വിൻഡോസ് എൻടി 4.0 എന്നിവയ്ക്ക് പകരമായി വിൻഡോസ് 2000 ആദ്യം പദ്ധതിയിട്ടിരുന്നു. എന്നിരുന്നാലും, ഇത് പിന്നീട് മാറ്റപ്പെട്ടു, വിൻഡോസ് 98 ന്റെ അപ്‌ഡേറ്റ് ചെയ്ത പതിപ്പ് വിൻഡോസ് 98 സെക്കൻഡ് എഡിഷൻ 1999 ൽ പുറത്തിറങ്ങി.

2004 ഫെബ്രുവരി 12-നോ അതിനു തൊട്ടുമുമ്പോ, "മൈക്രോസോഫ്റ്റ് വിൻഡോസ് 2000, വിൻഡോസ് എൻ‌ടി 4.0 സോഴ്‌സ് കോഡിന്റെ ഭാഗങ്ങൾ ഇന്റർനെറ്റിൽ നിയമവിരുദ്ധമായി ലഭിച്ചു തുടങ്ങി."[35]ചോർച്ചയുടെ ഉറവിടം പിന്നീട് വിൻഡോസ് ഇന്റർഫേസ് സോഴ്‌സ് എൻവയോൺമെന്റ് പാർട്ടണറായ മെയിൻസോഫ്റ്റിൽ നിന്ന് കണ്ടെത്തി.[36] മൈക്രോസോഫ്റ്റ് ഇനിപ്പറയുന്ന പ്രസ്താവന പുറപ്പെടുവിച്ചു:

"മൈക്രോസോഫ്റ്റ് സോഴ്സ് കോഡ് പകർപ്പവകാശമുള്ളതും ഒരു വ്യാപാര രഹസ്യമെന്ന നിലയിൽ പരിരക്ഷിതവുമാണ്. അതിനാൽ, അത് പോസ്റ്റുചെയ്യുന്നതും മറ്റുള്ളവർക്ക് ലഭ്യമാക്കുന്നതും ഡൗൺലോഡ് ചെയ്യുന്നതും ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്."

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads