വിർജിൻ ഓഫ് ദ റോക്ക്സ്

ചിത്രീകരണത്തിൽ അല്പ വ്യതിയാനം വരുത്തികൊണ്ട് ലിയോനാർഡോ ഡാവിഞ്ചിയുടെ ഒരേ വിഷയത്തിലെ രണ്ട് ചിത From Wikipedia, the free encyclopedia

വിർജിൻ ഓഫ് ദ റോക്ക്സ്
Remove ads

ചിത്രീകരണത്തിൽ അല്പ വ്യതിയാനം വരുത്തികൊണ്ട് ലിയോനാർഡോ ഡാവിഞ്ചിയുടെ ഒരേ വിഷയത്തിലെ രണ്ട് ചിത്രങ്ങളുടെ സമാനമായ ഒരു ചിത്രീകരണമാണ് വിർജിൻ ഓഫ് ദ റോക്ക്സ് (മഡോണ ഓഫ് ദ റോക്ക്സ്). ചിത്രത്തിൻറെ ഈ പതിപ്പ് പ്രധാന പതിപ്പായി കണക്കാക്കുന്നു. രണ്ടു ചിത്രങ്ങളിൽ ആദ്യത്തേത് പാരീസിലെ ലൂവ്രിലും രണ്ടാമത്തേത് ലണ്ടനിലെ നാഷണൽ ഗാലറിയിലും സൂക്ഷിച്ചിരിക്കുന്നു. 2 മീറ്റർ (6 അടി) ഉയരമുള്ള ചിത്രം ഒരു എണ്ണച്ചായാചിത്രമാണ്. വുഡൻ പാനലിൽ ചിത്രീകരിച്ച രണ്ട് ചിത്രങ്ങളിൽ ലൂവ്രിലെ പതിപ്പ് പിന്നീട് ക്യാൻവാസിലേക്ക് മാറ്റിയിരുന്നു.[1]

വസ്തുതകൾ Paris version, കലാകാരൻ ...
വസ്തുതകൾ London version, കലാകാരൻ ...

രണ്ടു ചിത്രങ്ങളിലും മഡോണയെയും ശിശുക്കളായ യോഹന്നാൻ സ്നാപകനെയും ഉണ്ണി യേശുവിനെയും മാലാഖയേയും പാറക്കല്ലുകൾ നിറഞ്ഞ സ്ഥലത്തെ പശ്ചാത്തലമാക്കി ചിത്രീകരിച്ചിരിക്കുന്നു. നിറങ്ങൾ, വിളക്കുകൾ, സസ്യജാലങ്ങൾ, സഫുമറ്റോ ഉപയോഗിച്ചിട്ടുള്ള രീതി എന്നിവയുൾ‌പ്പെടെ ചിത്രങ്ങളിൽ നിരവധി ചെറിയ വ്യത്യാസങ്ങൾ വരുത്തി ചിത്രീകരിച്ചിരിക്കുന്നു. ബന്ധപ്പെട്ട കമ്മീഷന്റെ തീയതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, രണ്ട് പെയിന്റിംഗുകളുടെയും പൂർണ്ണമായ ചരിത്രങ്ങൾ അജ്ഞാതമാണ്. കൂടാതെ ഇവയിൽ ഏതാണ് മുമ്പുള്ളതെന്ന് അനുമാനത്തിലേക്ക് നയിക്കുന്നു.

Remove ads

അവലംബം

ബിബ്ലിയോഗ്രാഫി

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads