വെൺകുറിശലഭം
From Wikipedia, the free encyclopedia
Remove ads
തെക്കേ ഇന്ത്യയിൽ മാത്രം കാണപ്പെടുന്ന ഒരു ചിത്രശലഭമാണ് വെൺകുറിശലഭം (Bicolour Ace, White Branded Ace). ശാസ്ത്രനാമം : Sovia hyrtacus. കേരളവും കർണ്ണാടകയും ഉൾപ്പെടുന്ന പശ്ചിമഘട്ടത്തിലെ ഒരു തനതു (Endemic) ശലഭമാണിത്. കേരളത്തിൽ വിരളമായെ കണ്ടുവരാറുള്ളൂ.[1][2][3][4][5]

Remove ads
ജീവിതരീതി
പുല്ലും മുളകളും നിറഞ്ഞ ഇടങ്ങളിലാണ് കണ്ടുവരുന്നത്. ശരവേഗത്തിലാണ് പറക്കൽ. അരുവിയോരങ്ങളിലെ നനഞ്ഞ മണ്ണിലിരുന്ന് ലവണം ഉണ്ണുന്ന ശീലമുണ്ട്. സഹ്യപർവ്വതത്തിലെ ചെറിയ പ്രദേശത്ത് മാത്രം കാണപ്പെടുന്നതിനാൽ ഈ തനതു ശലഭം വംശനാശത്തിന്റെ വക്കിലാണ്. ഈറ്റക്കാടുകളുടേയും പുൽമേടുകളുടേയും വർദ്ധിച്ചുവരുന്ന നാശം ഇവയുടെ നിലനിൽപ്പിന് ഭീഷണിയാണ്.
ശരീരപ്രകൃതി
ചിറകുകൾക്ക് തവിട്ടുനിറമാണ്. ചിറകിന്റെ അടിവശത്ത് ഒരു വെളുത്ത കുറിയുണ്ട്. ഇതുകൊണ്ടാണ് ഇവയെ വെൺകുറിശലഭം എന്ന് വിളിയ്ക്കുന്നത്. മുൻചിറകിന്റെ അടിവശത്ത് ഒരു വെളുത്ത പട്ട പോലെ അടയാളമുണ്ട്. പിൻചിറകിന്റെ പുറത്ത് പുള്ളികൾ കാണാറില്ല.[1]
പ്രത്യുൽപാദനം
ഈറ്റയിൽ ആണ് ഇവ മുട്ടയിടുന്നത്. ശലഭപ്പുഴുവിന് ചാരകലർന്ന പച്ചനിറമാണ്. ഉരുണ്ട ശിരസിൽ രണ്ട് തവിട്ടുനിറത്തിലുള്ള പൊട്ടുകൾ കാണാം. പുഴുപ്പൊതിയ്ക്ക് മഞ്ഞയും തവിട്ടും വെളുപ്പും കലർന്ന നിറമാണ്.
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads