വേദനാജനകമായ ലൈംഗികബന്ധം

From Wikipedia, the free encyclopedia

Remove ads

മാനസികമോ ശാരീരികമോ ആയ കാരണങ്ങൾ കൊണ്ട് ലൈംഗികമായി ബന്ധപ്പെടുന്ന സമയത്ത് അസഹനീയമായ വേദന അനുഭവപ്പെടുന്നതിനെ വേദനാജനകമായ ലൈംഗികബന്ധം എന്നറിയപ്പെടുന്നു. ഇംഗ്ലീഷിൽ ഡിസ്‌പെറൂണിയ (Dyspareunia). സ്ത്രീകളിലും പുരുഷന്മാരിലും ഇങ്ങനെ ഉണ്ടാകാം. ഇത്‌ സ്ത്രീകളിലെ ഇത് ലൈംഗികസുഖവും, രതിമൂർച്ഛയും ഇല്ലാതാക്കുകയും, ലൈംഗിക താല്പര്യം തന്നെ ഇല്ലാതാക്കി വിരക്തിയിലേക്ക് നയിക്കാനും, ചിലപ്പോൾ പങ്കാളിയോട് വെറുപ്പിനും ഇടയാക്കുന്നു.[1]

Remove ads

കാരണങ്ങൾ

യോനിയിലെ അണുബാധ, വജൈനിസ്മസ് അഥവാ യോനീസങ്കോചം, വൾവോഡയനിയ, എൻഡോമെട്രിയോസിസ്, ഗർഭാശയ മുഴകൾ, ഗർഭാശയ കാൻസർ, മലബന്ധം, പ്രസവവുമായി ബന്ധപെട്ടു നടത്തുന്ന എപ്പിസിയോട്ടമി ശസ്ത്രക്രിയയുടെ മുറിവ്, ബാഹ്യകേളിയുടെ കുറവ്, യോനീ വരൾച്ച, പ്രമേഹം തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർക്ക് ലൈംഗികമായി ബന്ധപ്പെടുമ്പോൾ കടുത്ത വേദനയും ബുദ്ധിമുട്ടും ഉണ്ടാകാറുണ്ട്.

വേദന മൂലം പല സ്ത്രീകൾക്കും ലൈംഗിക താല്പര്യം തന്നെ ഇല്ലാതാകുന്നു. ഇത് ലൈംഗിക ബന്ധത്തോട് ഭയവും വിരക്തിയും ഉണ്ടാകാൻ കാരണമായേക്കാം.

സ്ത്രീകളിൽ ലൈംഗിക ബന്ധത്തിന് ശേഷമുള്ള രക്തസ്രാവം, വേദനാജനകമായ ലൈംഗികബന്ധം എന്നിവ ഗർഭാശയമുഖ കാൻസർ ലക്ഷണമാകാം. ഇത്തരം പ്രശ്നം ഉണ്ടെങ്കിൽ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ടു ഉടനെ പരിശോധന നടത്തേണ്ടതാണ്.

സ്ത്രീകളുടെ ലൈംഗിക ജീവിതത്തിൽ ഉള്ള ഒരു പ്രധാന ഘട്ടമാണ് ആർത്തവവിരാമം അഥവാ മേനോപോസ് (Menopause). 45-55 വയസ് പിന്നിട്ട സ്ത്രീകളിൽ ആർത്തവവിരാമവുമായി ബന്ധപ്പെട്ട യോനി വരൾച്ച, യോനിയുടെ ഉൾതൊലിയുടെ ചർമ്മം നേർത്തു കട്ടി കുറയുന്ന അവസ്ഥ എന്നിവയെല്ലാം ലൈംഗികമായി ബന്ധപ്പെടുന്ന സമയത്ത് വേദനയും ബുദ്ധിമുട്ടും അനുഭവപ്പെടാൻ കാരണമാണ്.

യോനീസങ്കോചം അഥവാ വാജിനിസ്മസ് വേദന ഉണ്ടാകാൻ പ്രധാന കാരണമാണ്. ചില സ്ത്രീകളിൽ ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ ബോധപൂർവ്വമല്ലാതെ തന്നെ യോനീസങ്കോചം വരുകയും അങ്ങനെ ലൈംഗികബന്ധം സാധ്യമാകാത്തതുമായ അവസ്ഥയാണ് വജൈനിസ്മസ്. പ്രത്യേകിച്ച് കാരണം കൂടാതെ പങ്കാളിയുമൊത്തുള്ള ജീവിതത്തിന്റെ തുടക്കം മുതൽ ഇവർക്ക് യാതൊരു വിധത്തിലും ലൈംഗിക ബന്ധത്തിലേർപ്പെടാൻ സാധിക്കില്ല. ഗൈനക്കോളജിസ്റ്റ് പരിശോധിക്കാൻ ശ്രമിക്കുമ്പോഴും ആർത്തവ ടാംപൂൺ ഉപയോഗിക്കുമ്പോഴും ഇതുതന്നെ സംഭവിക്കുന്നു. മറ്റു ചിലർ വർഷങ്ങളോളം സാധാരണ രീതിയിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടവരായിരിക്കും. അതിനുശേഷം മറ്റേതെങ്കിലും കാരണത്താലാണ് ഇങ്ങനെ സംഭവിക്കുന്നത്. പ്രസവത്തിനുശേഷം വരുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളും, മധ്യവയസ്ക്കരിൽ ആർത്തവവിരാമവും ഇതിന് കാരണമായിത്തീരാറുണ്ട്.[2][3]

യോനീ വരൾച്ച അനുഭവപ്പെട്ടാൽ കൂടുതൽ സമയം ആമുഖലീലകളിൽ ഏർപ്പെടുകയും, ഏതെങ്കിലും മികച്ച ലൂബ്രിക്കന്റ് ജെല്ലി (ഉദാ: കെവൈ ജെല്ലി) ഉപയോഗിക്കുകയും ചെയ്യാം. പ്രത്യേകിച്ചും അൻപത് വയസിനോടടുത്തവർക്കും, പ്രസവശേഷം മുലയൂട്ടുന്ന കാലയളവിലും ഇത് ആവശ്യമായേക്കാം. ലജ്ജയോ മടിയോ വിചാരിച്ചു ഡോക്ടറോട് പോലും ഇക്കാര്യങ്ങൾ ചർച്ച ചെയ്തു ശരിയായ ചികിത്സ സ്വീകരിക്കാത്ത പക്ഷം പലർക്കും ജീവിതം വളരെ ദുസ്സഹമാകാറുണ്ട്[4][5][6]

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads