വൈദ്യുതകാന്തം
From Wikipedia, the free encyclopedia
Remove ads
വൈദ്യുത പ്രവാഹത്തിലൂടെ കാന്തിക സ്വഭാവം കൈവരിക്കുന്ന തരം കാന്തങ്ങളാണ് വൈദ്യുത കാന്തങ്ങൾ. വൈദ്യുത പ്രവാഹം നിലക്കുന്നതോടെ ഇവയുടെ കാന്തിക ക്ഷേത്രം അപ്രത്യക്ഷമാകുന്നു.

വൈദ്യുതി സംവഹിക്കുന്ന ഒരു ചാലകം അതിനു ചുറ്റും ഒരു കാന്തിക ക്ഷേത്രം സൃഷ്ടിക്കുന്നു. ഇത് ഒരു ലളിതമായ വൈദ്യുത കാന്തമായി കണക്കാക്കാം. ഇങ്ങനെയുണ്ടാകുന്ന കാന്തിക ക്ഷേത്രത്തിന്റെ അളവ് പ്രവഹിക്കുന്ന വൈദ്യുതിയുടെ അളവിന് നേർ അനുപാതത്തിലായിരിക്കും.
ചാലകത്തെ ഒരു ചുരുളാക്കി വയ്ക്കുമ്പോൾ ഇത്തരത്തിൽ ഉണ്ടാകുന്ന കാന്തിക ക്ഷേത്രത്തിന്റെ അളവ് കൂടുന്നു. അപ്പോൾ ചുരുളിന്റെ ഓരോ ചുറ്റും(turn) നിർമ്മിക്കുന്ന കാന്തിക ബലരേഖകൾ ചുരുളിന്റെ അക്ഷത്തിലൂടെ കടന്നു പോകുകയും അങ്ങനെ തീവ്രത കൂടിയ കാന്തിക ക്ഷേത്രം സംജാതമാകുകയും ചെയ്യുന്നു. ഒരു നീണ്ട കുഴലിന്റെ ആകൃതിയിലുള്ള കമ്പി ചുരുളിനെ സോളിനോയിഡ് എന്നു പറയുന്നു. ഉഴുന്നു വടയുടെ ആകൃതിയിൽ വളച്ച സോളിനോയിഡിനെ ടോറോയിഡ് എന്നു പറയുന്നു. ഒരു ഫെറൊ മാഗ്നറ്റിക് പദാർത്ഥം(ഉദാ:ഇരുമ്പ്) കൊണ്ട് നിർമ്മിച്ച കോർ ചുരുളിനുള്ളിൽ വച്ചാൽ കൂടുതൽ ശക്തിയുള്ള കാന്തിക ക്ഷേത്രം നിർമ്മിക്കാൻ സാധിക്കും. ഫെറോമാഗ്നറ്റിക് പദാർത്ഥത്തിന്റെ ഉയർന്ന കാന്തിക പെർമിയബിലിറ്റി μ, കാന്തിക ക്ഷേത്രത്തെ ആയിരക്കണക്കിന് മടങ്ങ് വർദ്ധിപ്പിക്കുന്നു. വൈദ്യുത കാന്തത്തിൻറെ കാന്തശക്തി വർദിപ്പിക്കാൻ ഉള്ള മാർഗ്ഗങ്ങൾ സോളിനോയിഡിനുള്ളിൽ പച്ചിരുമ്പ് കോർ വയ്ക്കുക,കമ്പി ചുറ്റുകളുടെ എണ്ണം കൂട്ടുക.വൈദ്യുത പ്രവാഹ തീവ്രത കൂട്ടുക
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads