വോളോഡിമിർ റഫീയെങ്കോ

ഉക്രേനിയൻ എഴുത്തുകാരൻ From Wikipedia, the free encyclopedia

വോളോഡിമിർ റഫീയെങ്കോ
Remove ads

ഒരു ഉക്രേനിയൻ എഴുത്തുകാരനും [1] നോവലിസ്റ്റും കവിയുമാണ് വോളോഡിമിർ വോലോഡിമിറോവിച്ച് റഫീയെങ്കോ ( ജനനം നവംബർ 25, 1969, ഡൊനെറ്റ്സ്കിൽ). റഷ്യൻ ഭാഷയിൽ 1992 മുതൽ 2018 വരെ അദ്ദേഹം തന്റെ കൃതികൾ എഴുതി. അദ്ദേഹത്തിന്റെ കൃതികൾ പ്രധാനമായും റഷ്യയിൽ പ്രസിദ്ധീകരിക്കുക കാരണം അദ്ദേഹത്തെ റഷ്യൻ സാഹിത്യത്തിന്റെ പ്രതിനിധിയായി കണക്കാക്കുന്നു. [2] റഷ്യൻ സാഹിത്യ സമ്മാനങ്ങൾ " റഷ്യൻ പ്രൈസ് " (2010, 2012), "പുതിയ സാഹിത്യം" (2014) എന്നിവയിൽ അദ്ദേഹം ജേതാവാണ്. 2014 ൽ, കൈവിലേക്ക് മാറിയ ശേഷം, അദ്ദേഹം ഉക്രേനിയൻ ഭാഷ പഠിച്ചു. പിന്നീട് അദ്ദേഹം ഉക്രേനിയൻ ഭാഷയിൽ തന്റെ പുതിയ നോവൽ എഴുതാൻ തുടങ്ങി. ഇപ്പോൾ അദ്ദേഹത്തെ പൂർണ്ണമായും ഉക്രേനിയൻ സാഹിത്യത്തിന്റെ പ്രതിനിധിയായി കരുതുന്നു. 2019-ൽ അദ്ദേഹം തന്റെ ആദ്യ നോവൽ ഉക്രേനിയൻ ഭാഷയിൽ "മോണ്ടെഗ്രീൻ (മരണത്തെയും പ്രണയത്തെയും കുറിച്ചുള്ള ഗാനങ്ങൾ) പ്രസിദ്ധീകരിച്ചു. [3]

Thumb
വോളോഡിമർ റഫീയെങ്കോ
Remove ads

റഫറൻസുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads