വ്ലാദിമിർ പുടിൻ

From Wikipedia, the free encyclopedia

വ്ലാദിമിർ പുടിൻ
Remove ads

റഷ്യൻ ഫെഡറേഷനിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും 2012 മേയ് 7 മുതൽ റഷ്യൻ പ്രസിഡണ്ടുമാണ് വ്ലാദിമിർ പുടിൻ എന്നറിയപ്പെടുന്ന വ്ലാദിമിർ വ്ലാദിമിറോവിച്ച് പുടിൻ. ((റഷ്യൻ: Влади́мир Влади́мирович Пу́тин)(ജനനം: 1952 ഒക്ടോബർ 7)). 2000 മുതൽ 2008 വരെ റഷ്യയുടെ പ്രസിഡണ്ടായും 2008 മുതൽ 2012 വരെ റഷ്യയുടെ പ്രധാനമന്ത്രിയായും പുടിൻ പ്രവർത്തിച്ചിട്ടുണ്ട്. യുനൈറ്റഡ് റഷ്യയുടെ ചെയർമാനായും, യൂനിയൻ ഓഫ് റഷ്യ ആന്റ് ബലാറസിലെ കൗൺസിൽ ഓഫ് മിനിസ്റ്റേർസിന്റെ ചെയർമാനായും പുടിൻ പ്രവർത്തിച്ചിട്ടുണ്ട്. റഷ്യൻ പ്രസിഡന്റായിരുന്ന ബോറിസ് യെൽറ്റ്സ്റ്റിന്റെ പെട്ടെന്നുണ്ടായ രാജിയെത്തുടർന്ന് 1999 ഡിസംബർ 31നാണ് പുടിൽ താൽക്കാലിക പ്രസിഡന്റ് സ്ഥാനമേറ്റെടുത്തത്. 2000-ൽ നടന്ന റഷ്യൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് പുടിൻ പ്രസിഡണ്ട് പദവി ഏറ്റെടുക്കുകയും, 2004-ൽ നടന്ന തെരഞ്ഞെടുപ്പിൽ വീണ്ടും പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുകയും 2008 മേയ് 7 വരെ ഈ പദവിയിൽ ഇരിക്കുകയും ചെയ്തു.

വസ്തുതകൾ വ്ലാദിമിർ പുടിൻ, President of Russia ...

രണ്ടുതവണയിൽ അധികം പ്രസിഡന്റായി ഇരിക്കുവാൻ ഭരണഘടനാ വ്യവസ്ഥകൾ പ്രകാരം കഴിയില്ല എന്നതിനാൽ അദ്ദേഹം തുടർന്ന് റഷ്യയുടെ പ്രധാനമന്ത്രിയായി നാമനിർദ്ദേശം ചെയ്യപ്പെടുകയും 2008 മെയ് 8 മുതൽ 2012 വരെ ആ സ്ഥാനം വഹിക്കുകയും ചെയ്തു.ദിമിത്രി മെദ്വെദേവ് ആയിരുന്നു ഈ കാലയളവിൽ റഷ്യൻ പ്രസിഡണ്ട് ആയിരുന്നത്. 2012-ൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെത്തുടർന്ന് പുടിൻ വീണ്ടും റഷ്യയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു[1][2]. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു് ശേഷം റഷ്യയിൽ രാഷ്ട്രീയ സ്ഥിരതയും നിയമവാഴ്ചയും കൊണ്ടുവരുന്നതിന് പുടിന് കഴിഞ്ഞു എന്ന് വിലയിരുത്തപ്പെടുന്നു[3][4].

Remove ads

കുട്ടിക്കാലം

1952 ഒക്ടോബർ 7ന് സോവിയറ്റ് യൂണിയനിലെ ലെനിൻ ഗ്രാഡിൽ വ്ലാമിഡർ സ്പിരഡണോവിച്ച് മരിയ ഷെലമോവ ദമ്പതികളുടെ മകനായാണ് പുടിന്റെ ജനനം. പുടിന്റെ പിതാവ് നാവികസേനയിൽ നാവികനും മാതാവ് ഫാക്ടറി തൊഴിലാളിയും ആയിരുന്നു. സ്കൂൾ വിദ്യാഭ്യാസകാലത്ത് സ്പോർട്സിൽ താല്പര്യം പ്രകടിപ്പിച്ച പുടിൻ ജൂഡോ എന്ന കായിക ഇനത്തിൽ വൈദഗ്ദ്യം നേടിയിരുന്നു. കുറ്റാന്വേഷകനാകണമെന്നായിരുന്നു അക്കാലത്തെ ആഗ്രഹം. പുടിൻ 1975 -ൽ ലെനിൻഗ്രാഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും സാർവ്വദേശീയ നിയമത്തിൽ ബിരുദം നേടി. ഇക്കാലത്ത് അദ്ദേഹം സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകുകയും 1991 - ൽ പാർട്ടി പിരിച്ച് വിടുന്നതുവരെ അംഗത്വം തുടരുകയും ചെയ്തു.

Remove ads

കെ ജി ബി കാലം

പുടിൻ 1975 ൽ ബിരുദപഠനത്തിനുശേഷം കെ.ജി.ബി യിൽ ചേർന്നു.പരിശീലനത്തിനുശേഷം ലെനിൻ ഗ്രാദിൽ വിദേശിക ളെയും,നയതന്ത്രപ്രതിനിധികളെയും നിരീക്ഷിയ്ക്കുന്ന വിഭാഗത്തിലാണു അദ്ദേഹം ജോലിചെയ്തത്.1985 മുതൽ 1990 വരെ കിഴക്കൻ ജർമ്മനിയിലെ ഡ്രെസ്ഡനിലും സേവനം അനുഷ്ഠിച്ചു. കിഴക്കൻ ജർമ്മനിയുടെ പതനത്തിനുശേഷം പുടിനെ സോവിയറ്റ് യൂണിയനിലേയ്ക്കു തിരിച്ചുവിളിയ്ക്കപ്പെട്ടു. [5]

രാഷ്ട്രീയം

ആദ്യ പ്രീമിയർഷിപ്പ് (1999)

1999 ഓഗസ്റ്റ് 9-ന് റഷ്യയിലെ മൂന്ന് ഉപപ്രധാനമന്തിമാരിൽ ഒരാളായി പുടിനെ നിയമിച്ചു. അതേ ദിവസം തന്നെ അദ്ദേഹത്തെ ആക്ടിങ്ങ് പ്രധാനമന്ത്രിയായി അന്നത്തെ റഷ്യൻ പ്രസിഡന്റ് ബോറിസ് യെൽത്സിൻ നിയമിച്ചു. പുടിൻ പിൻഗ്ഗാമി ആകുന്നതാണ് തറ്റ്നെ ആഗ്രഹം എന്നു യെൽത്സിൻ പ്രഖ്യാപിച്ചു. അതേ ദിവസം തന്നെ പുടിൻ പ്രസിഡന്റ് പദവിയിലേക്കു മൽസരിക്കാമെന്നു സമ്മതിച്ചു.

ഓഗസ്റ്റ് 16-നെ പുടിനെ സ്റ്റേറ്റ് ഡ്യൂമ അദ്ദേഹത്തിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. 233 വോട്ടുകൾ അനുകലമായും 84 എതിർ വോട്ടുകളും ലഭിച്ചു. 17 പേർ വോട്ടെടുപ്പിൽ നിന്നു വിട്ടു നിന്നു.

ആക്ടിങ്ങ് പ്രസിഡണ്ട് (1999-2000)

1999 ഡിസംബർ 31-നെ യൽത്സിൻ അപ്രതീക്ഷിതമായി പ്രസിഡണ്ട് പദവി രാജി വയ്ച്ചു. റഷ്യൻ ഭരണഘടന പ്രകാരം പുടിൻ ആക്ടിങ്ങ് പ്രസിഡണ്ടായി ചുമതലയേറ്റു.

പുറത്തേക്കുള്ള കണ്ണികൾ


അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads