ശ
From Wikipedia, the free encyclopedia
Remove ads
മലയാള അക്ഷരമാലയിലെ ഒരു വ്യഞ്ജനാക്ഷരമാണ് ശ.
സംസ്കൃതത്തിലും, ഹിന്ദി, ബംഗാളി തുടങ്ങിയ ഉത്തരഭാരതീയ ഭാഷകളിലും കന്നഡ, തെലുങ്ക്, തുളു തുടങ്ങിയ ദ്രാവിഡഭാഷകളിലും ഈ അക്ഷരമുണ്ട്. എന്നാൽ തമിഴിൽ ഈ അക്ഷരമില്ല. മലയാളത്തിൽ 'ശ'കാരത്തിന് മറ്റു വ്യഞ്ജനങ്ങളിൽ നിന്നു വ്യതിരിക്തമായ ഉച്ചാരണമുണ്ട്. എന്നാൽ, ചില ഉത്തരഭാരതീയ ഭാഷകളിൽ ഇതിന്റെ ഉച്ചാരണം 'ഷ'യുടേതിന് തുല്യമായി മാറിയിട്ടുണ്ട്[അവലംബം ആവശ്യമാണ്]. ആധുനിക സ്വനവിജ്ഞാനപ്രകാരം താലവ്യവും നാദരഹിതവുമായ ഒരു ഘർഷവ്യഞ്ജനമാണിത്.
Remove ads
സിദ്ധാർഥങ്ങൾ
സംസ്കൃതത്തിൽ
- പുല്ലിംഗരൂപത്തിൽ ശിവൻ, നാശകൻ എന്ന അർഥങ്ങൾ[അവലംബം ആവശ്യമാണ്]
- നപുംസകലിംഗരൂപത്തിൽ ആയുധം, അതിര്, ധർമം, സുഖം തുടങ്ങിയ അർഥങ്ങൾ.[അവലംബം ആവശ്യമാണ്]
ഇവകൂടി കാണുക
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads