ശാന്തിഗിരി
From Wikipedia, the free encyclopedia
Remove ads
തിരുവനന്തപുരത്തുനിന്നും 22കിലോമീറ്റർ അകലെ പോത്തൻകോടാണ് 1969ൽ നവജ്യോതിശ്രീ കരുണാകര ഗുരു സ്ഥാപിച്ച ശാന്തിഗിരി ആശ്രമം സ്ഥിതി ചെയ്യുന്നത്. ആശ്രമത്തിനു മുന്നിലെ പർണശാലയുടെ നിർമ്മാണം ആരംഭിച്ചത് 2001 സെപ്റ്റംബറിലാണ്. ശാന്തിഗിരി ആശ്രമത്തിൽ വെള്ളത്താമരയുടെ ആകൃതിയിൽ പർണശാല ഉയർന്നു നിൽക്കുന്നു. 91അടി ഉയരവും 84 അടി ചുറ്റളവുമുള്ള ഈ വെണ്ണക്കൽ മന്ദിരം പൂർണമായ വിടർന്ന താമരയുടെ രൂപത്തിലുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ[അവലംബം ആവശ്യമാണ്] സൌധമാണ്. വിരിഞ്ഞതാമരയുടെ മാതൃകയിൽ മുകളിലേക്ക് പന്ത്രണ്ടിതളുകളും , താഴേക്ക് ഒൻപതിതളുകളും. മുകളിലേക്കുള്ള ഇതളിന് 41 അടി ഉയരവും,താഴേക്കുള്ള ഇതളിന് 31 അടി ഉയരവുമായി ആണ് താമര വിരിഞ്ഞു വരുന്നത് . പർണശാലയ്ക്കുള്ളിൽ ഗുരു സമാധികൊള്ളുന്ന സ്ഥലത്ത് തടിയിൽ താമര മൊട്ടിന്റെ രൂപത്തിൽ ശരകൂടം നിർമ്മിച്ചിട്ടുണ്ട്. 27 അടി ഉയരവും 21 അടി വ്യാസവുമുള്ള ശരകൂടത്തിന്റെ ഉൾവശത്ത് പിത്തള പതിച്ചിരിക്കുന്നു. ഇതിന്റെ മധ്യത്തിൽ 10 പടികൾക്കു മുകളിലായി സ്വർണനിർമ്മിതമായ ഗുരുരൂപം പ്രതിഷ്ഠിച്ചിരിക്കുന്നു. 2010 സെപ്റ്റംബർ 12 പർണശാല ലോകജനതയ്ക്ക് ആരാധനയ്ക്കായി തുറന്നു കൊടുത്തു. പ്രസ്തുത കർമത്തിന്റെ തുടക്കം ഭാരതത്തിന്റെ പ്രഥമ വനിത ശ്രീമതി പ്രതിഭാദേവി ദേവിസിങ് പാട്ടീൽ നിർവ്വഹിച്ചു.
![]() | ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |

Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads