ശിവരാജ് പാട്ടീൽ
ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകൻ From Wikipedia, the free encyclopedia
Remove ads
2004 മുതൽ 2008 വരെ ഭാരതത്തിൻ്റെ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന മഹാരാഷ്ട്രയിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി നേതാവാണ് ശിവരാജ് വിശ്വനാഥ് പാട്ടീൽ എന്നറിയപ്പെടുന്ന ശിവരാജ് പാട്ടീൽ.(ജനനം: 12 ഒക്ടോബർ 1935) ഏഴു തവണ ലോക്സഭാംഗം, ലോക്സഭ ഡെപ്യൂട്ടി സ്പീക്കർ, സ്പീക്കർ എന്നീ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്.[1][2][3][4]
Remove ads
ജീവിതരേഖ
മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിൽ വിശ്വനാഥ റാവുവിൻ്റേയും ഭാഗീരഥി ഭായിയുടേയും മകനായി 1935 ഒക്ടോബർ 12ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഹൈദരാബാദിലുള്ള ഒസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എസ്.സിയും ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ ബിരുദവും നേടി പഠനം പൂർത്തിയാക്കി.[5]
രാഷ്ട്രീയ ജീവിതം
1972-ൽ കോൺഗ്രസ് ടിക്കറ്റിൽ മഹാരാഷ്ട്ര നിയമസഭാംഗമായതോടെയാണ് ശിവരാജ് പാട്ടീലിൻ്റെ രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്. പിന്നീട് സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയായും സ്പീക്കറായും പ്രവർത്തിച്ച ശേഷം 1980-ൽ ലാത്തൂരിൽ നിന്ന് ആദ്യമായി ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2004 വരെ ലാത്തൂർ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ഏഴു തവണ ലോക്സഭാംഗമായിരുന്നു. 1980 മുതൽ 1989 വരെ കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചു. 1991 മുതൽ 1996 വരെ ലോക്സഭ സ്പീക്കറായിരുന്നു ശിവരാജ് പാട്ടീൽ. 2004-ലെ തിരഞ്ഞെടുപ്പിൽ ലാത്തൂരിൽ നിന്ന് വീണ്ടും ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ആദ്യമായി പരാജയപ്പെട്ടു. തുടർന്ന് 2004-ൽ തന്നെ മഹാരാഷ്ട്രയിൽ നിന്ന് രാജ്യസഭാംഗമായി. 2004 മുതൽ 2008 വരെ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു. 2008 നവംബർ 26 ന് മുംബൈയിൽ ഭീകരാക്രമണം നടന്നപ്പോൾ ശിവരാജ് പാട്ടീലായിരുന്നു കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി. പിന്നീട് ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് ആഭ്യന്തര വകുപ്പ് മന്ത്രി സ്ഥാനം രാജിവച്ചു.
പ്രധാന പദവികളിൽ
- 1967-1969, 1971-1972 : പ്രസിഡൻറ്, ലാത്തൂർ മുനിസിപ്പാലിറ്റി
- 1972-1979 : നിയമസഭാംഗം, (2)
- 1975-1976 : സംസ്ഥാന നിയമവകുപ്പ്, സഹ-മന്ത്രി
- 1977-1978 : ഡെപ്യൂട്ടി സ്പീക്കർ, നിയമസഭ
- 1978-1979 :നിയമസഭ, സ്പീക്കർ
- 1980 : ലോക്സഭാംഗം, ലാത്തൂർ (1)
- 1980-1982 : കേന്ദ്രമന്ത്രി, സംസ്ഥാന ചുമതല, പ്രതിരോധ വകുപ്പ്
- 1982-1983 : കേന്ദ്രമന്ത്രി, സംസ്ഥാന ചുമതല, വാണിജ്യം
- 1984 : ലോക്സഭാംഗം, ലാത്തൂർ (2)
- 1983-1984, 1984-1986 : കേന്ദ്രമന്ത്രി, സംസ്ഥാന ചുമതല, ശാസ്ത്ര സാങ്കേതിക വകുപ്പ്
- 1986-1988 : കേന്ദ്രമന്ത്രി, സംസ്ഥാന ചുമതല, പ്രതിരോധം
- 1988-1989 : കേന്ദ്ര വ്യേമയാന വകുപ്പ് മന്ത്രി, സ്വതന്ത്ര്യ ചുമതല
- 1989 : ലോക്സഭാംഗം, ലാത്തൂർ (3)
- 1990-1991 : ലോക്സഭ , ഡെപ്യൂട്ടി സ്പീക്കർ
- 1991 : ലോക്സഭാംഗം, ലാത്തൂർ (4)
- 1991-1996 : ലോക്സഭ സ്പീക്കർ
- 1996 : ലോക്സഭാംഗം, ലാത്തൂർ (5)
- 1998 : ലോക്സഭാംഗം, ലാത്തൂർ (6)
- 1999 : ലോക്സഭാംഗം, ലാത്തൂർ (7)
- 2004 : ലാത്തൂരിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
- 2004-2010 : രാജ്യസഭാംഗം, മഹാരാഷ്ട്ര
- 2004-2008 : കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി
- 2010-2015 : പഞ്ചാബ് ഗവർണ്ണർ, ചണ്ഡിഗഢ് അഡ്മിനിസ്ട്രേറ്റർ[6]
Remove ads
വിവാദങ്ങൾ
- റോമാ സാമ്രാജ്യം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ച നീറോയോടാണ് ഇദ്ദേഹത്തെ ഉപമിച്ചിരിക്കുന്നത്.അഭിനവ നീറോയായാണ് ശിവരാജ് പാട്ടീൽ ദേശീയ രാഷ്ട്രീയത്തിൽ അറിയപ്പെടുന്നത്.
- മുംബൈയിൽ ഭീകരാക്രമണം നടക്കുമ്പോൾ വസ്ത്രം മാറുകയായിരുന്നു എന്ന ആരോപണം ഇദ്ദേഹത്തിൻ്റെ മേലിലുണ്ട്. 2004 മുതൽ 2008 വരെ കേന്ദ്രത്തിലെ ഏറ്റവും കഴിവ് കെട്ട അഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു എന്നാണ് ഇദ്ദേഹത്തെ പറ്റിയുള്ള വിശേഷണങ്ങൾ. 2004-ൽ ലോക്സഭയിലേക്ക് മത്സരിച്ച് തോറ്റ ഇദ്ദേഹത്തെ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമാക്കിയാണ് ആഭ്യന്തര വകുപ്പിൻ്റെ ചുമതല നൽകിയത്. അഭ്യന്തര വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റത് മുതൽ ഇദ്ദേഹത്തിൻ്റെ രാജിക്കു വേണ്ടിയുള്ള മുറവിളികൾ ശക്തിപ്പെട്ടു. ഒടുവിൽ 26/11ലെ മുംബൈ ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് 2008 നവംബർ 30ന് ഇദ്ദേഹം ആഭ്യന്തര വകുപ്പ് മന്ത്രി സ്ഥാനം രാജിവച്ചു.[7][8]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads