സംഖ്യാവിശകലനം

From Wikipedia, the free encyclopedia

സംഖ്യാവിശകലനം
Remove ads

യഥാർത്ഥ ലക്ഷ്യത്തിന്റെ ഏറ്റവും അടുത്ത ഏകദേശ മൂല്യം നൽകുന്ന ആൽഗോരിതങ്ങൾ ഉപയോഗിക്കുന്നതിനെയാണ് സംഖ്യാവിശകലനം (Numerical analysis) എന്നുവിളിക്കുന്നത്.

Thumb
ബാബിലോണിയയിലെ കളിമൺ ഫലകം (വൈബിസി 7289) ബി.സി. 1800–1600 കാലഘട്ടത്തുനിന്ന്. രണ്ടിന്റെ വർഗ്ഗമൂലം 1 + 24/60 + 51/602 + 10/603 = 1.41421296... എന്നാണ് കൊടുത്തിരിക്കുന്നത്[1]

ബാബിലോണിയയിൽ നിന്ന് ലഭിച്ച ഒരു കളിമൺ ഫലകമാണ് ഇത്തരത്തിലെ ഏറ്റവും പഴയ വിശകലനങ്ങളിലൊന്ന്. വൈബിസി 7289 എന്ന ഈ ഫലകം -ന്റെ എട്ട് ദശാംശസ്ഥാനം വരെയുള്ള ഏകദേശമൂല്യം നൽകുന്നുണ്ട്. ഇത് ഒരു സമചതുരത്തിന്റെ കർണ്ണരേഖയുടെ (ഡയഗണൽ) നീളം കണ്ടുപിടിക്കാനും ത്രികോണത്തിന്റെ വശങ്ങളുടെ അളവുകൾ നിർണ്ണയിക്കാനും ഉപയോഗിക്കാവുന്നതാണ്. മരപ്പണിക്കും കെട്ടിടനിർമ്മാണത്തിനും ഈ അറിവ് ഉപകാരപ്രദമാണ്. [2]

മിക്ക ആധുനിക സംഖ്യാവിശകലന സമ്പ്രദായങ്ങളും കൃത്യമായ ഉത്തരം കണ്ടുപിടിക്കാനല്ല, മറിച്ച് ഏറ്റവും കൃത്യമായ ഉത്തരം (ചെറിയ തെറ്റുകളോടെയാണെങ്കിലും) കണ്ടുപിടിക്കാനാണ് ശ്രമിക്കുന്നത്. ഇതുതന്നെയാണ് ബാബിലോണിലെ കളിമൺ ഫലകത്തിലും ചെയ്തിട്ടുള്ളത്.

എഞ്ചിനിയറിംഗ്, ഭൗതികശാസ്ത്രം, ജീവശാസ്ത്രം, കല എന്നിവിടങ്ങളിലും സംഖ്യാവിശകലനം ഉപയോഗിക്കപ്പെടുന്നുണ്ട്.

Remove ads

കുറിപ്പുകൾ

അവലംബങ്ങൾ

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads