സാഹേൽ
From Wikipedia, the free encyclopedia
Remove ads
ആഫ്രിക്കയിലെ സഹാറ മരുഭൂമിയുടെയും സുഡാനിയൻ സവേനയുടെയും മധ്യത്തിലായി സ്ഥിതി ചെയ്യുന്ന അർദ്ധ-ഊഷര പ്രദേശമാണ് സാഹേൽ. ഈ പ്രദേശം അറ്റ്‌ലാൻറ്റിക്ക് തീരം മുതൽ ചെങ്കടൽ തീരം വരെ നീണ്ടു കിടക്കുന്നു. സാഹിൽ (ساحل) എന്ന അറബി വാക്കിനു തീരം എന്നാണ് അർത്ഥം. അതിൽ നിന്നാണ് സാഹേൽ എന്ന വാക്ക് ഉണ്ടായത്. പടിഞ്ഞാറു മുതൽ കിഴക്കോട്ട് അൾജീരിയ, നൈജർ, നൈജീരിയ, ഛാഡ്, സുഡാൻ, ദക്ഷിണ സുഡാൻ, എറിട്രിയ എന്നീ രാജ്യങ്ങളിൽ സാഹേൽ ഭൂപ്രകൃതി കാണപ്പെടുന്നു.[1]

Remove ads
ഭൂമിശാസ്ത്രം

3,053,200 ചതുരശ്ര കിലോമീറ്ററാണ് ഈ പ്രദേശത്തിന്റെ ആകെ വിസ്തൃതി.ഈ പ്രദേശത്ത് അർദ്ധ-ഊഷര പുൽമേടുകൾ,സവേനകൾ,സ്റ്റെപ്പ് പുൽമേടുകൾ,മുൾക്കാടുകൾ എന്നിവ കാണപ്പെടുന്നു. സാഹേലിനു തെക്ക് കാണപ്പെടുന്ന സുഡാനിയൻ സവേനയിൽ മരങ്ങൾ താരതമ്യേന വളരെ അധികമാണ്. പൊതുവേ സമതലമായ ഇവിടെ അങ്ങിങ്ങായി കുന്നുകളും പീഠഭൂമി കളും കാണപ്പെടുന്നു. വടക്കൻ സാഹേലിൽ വാർഷിക വർഷപാതം 100 mm - 200 mm ആയിരിക്കുമ്പോൾ തെക്കൻ പ്രദേശങ്ങളിൽ 600 mm വരെ ആകുന്നു. [2]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads