സിയാൽകോട്ട്
From Wikipedia, the free encyclopedia
Remove ads
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ഒരു പ്രധാന പട്ടണവും സിയാൽകോട്ട് ജില്ലയുടെ ആസ്ഥാനനഗരവുമാണ് സിയാൽകോട്ട് (ഉർദു: سيالكوٹ).വടക്കുകിഴക്കൻ പഞ്ചാബിൽ ഇന്ത്യൻ അതിർത്തിയിലായാണ് സിയാൽകോട്ട് നഗരം സ്ഥിതി ചെയ്യുന്നത്.19 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള സിയാൽകോട്ട് പാകിസ്താനിലെ പന്ത്രണ്ടാമത്തെ ഏറ്റവും ജനസംഖ്യയേറിയ നഗരമാണ്[2] .
==ചരിത്രം== മിഹിര കുല അടക്കം ഉള്ളവെളുത്ത ഹുണൻമാരുടെ ആസ്ഥാനം സിയാൽ കോട്ട് ആയിരുന്നു. 1185 ൽ അഫ്ഗാൻ രാജാവായിരുന്ന മുഹമ്മദ് ഗോറി പഞ്ചാബ് പിടിച്ചടക്കിയപ്പോൾ സിയാൽകോട്ട് ദില്ലി സുൽത്താനത്തിന്റെ ഭാഗമായി.പിന്നീട് ഇരുനൂറ് വർഷങ്ങളോളം മുഗൾ സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു സിയാൽകോട്ട്.മുഗൾ സാമ്രാജ്യത്തിന്റെ അവസാനത്തിനുശേഷം പതിനേഴാം നൂറ്റാണ്ടിൽ സിഖ് സാമ്രാജ്യം സിയാൽകോട്ടിന്റെ നിയന്ത്രണം ഏറ്റെടുത്തു[3].ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ബ്രിട്ടീഷ് ഇന്ത്യയിൽ നിന്നും പാകിസ്താൻ മോചനം വേണമെന്ന വാദവുമായി മുസ്ലീം ലീഗിന്റെ നേതൃത്വത്തിൽ സിയാൽകോട്ടിലും പഞ്ചാബിന്റെ മറ്റ് മേഖലകളിലുമായി വൻ പ്രക്ഷോഭങ്ങൾ നടന്നു.1947ലെ ഇന്ത്യാവിഭജനത്തിനുശേഷം സിയാൽകോട്ടിൽ ന്യൂനപക്ഷമായി മാറിയ സിഖുകാർ ഇന്ത്യയിലേക്കും ഇന്ത്യയിൽ നിന്നും മുസ്ലീങ്ങൾ തിരിച്ചും പലായനം ചെയ്തു.ഇന്ന് പാകിസ്താനിലെ ഒരു പ്രധാന വ്യാവസായികകേന്ദ്രമാണ് സിയാൽകോട്ട്[4].
Remove ads
സ്ഥിതിവിവരക്കണക്കുകൾ
2010ലെ സെൻസസ് കണക്കുകൾ അനുസരിച്ച് ആറു ലക്ഷം ആളുകൾ ഇന്ന് സിയാൽകോട്ടിൽ താമസിക്കുന്നു.ജനങ്ങളിൽ ഭൂരിഭാഗവും ഇസ്ലാം മതസ്ഥരാണ്.പഞ്ചാബിയാണ് ഇവിടുത്തെ പ്രധാന സംസാരഭാഷ.പാകിസ്താനിലെ പ്രധാന നഗരങ്ങളുമായെല്ലാം റോഡ് ,റെയിൽ മാർഗ്ഗങ്ങളിലൂടെ സിയാൽകോട്ട് ബന്ധപ്പെട്ടിരിക്കുന്നു[5] .ഒരു അന്താരാഷ്ട്ര വിമാനത്താവളവും ഇവിടെയുണ്ട്.ഒട്ടേറെ വ്യവസ്സയങ്ങൾ ഇന്ന് സിയാൽകോട്ടിൽ നിലനിൽക്കുന്നു.2014 ഫുട്ബോൾ ലോകകപ്പിനാവശ്യമായ പന്തുകൾ നിർമ്മിച്ചുനൽകിയത് സിയാൽകോട്ട് ആസ്ഥാനമായുള്ള പ്രാദേശിക കമ്പനിയായിരുന്നു[6].ലോകത്ത് ഉല്പാദിപ്പിക്കുന്ന ഫുട്ബോളിന്റെ 70 % സിയാൽകോട്ടിൽനിന്നുമാണ്.
Remove ads
കാലാവസ്ഥ
മറ്റ് പാകിസ്താൻ നഗരങ്ങളിലെന്നപോലെ ചൂടേറിയ കാലാവസ്ഥയാണ് സിയാൽകോട്ടിലും.സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളിലാണ് ഇവിടെ കൊടുംചൂട് അനുഭവപ്പെടാറുള്ളത്.നവംബർ മുതൽ മാർച്ച് വരെ ശൈത്യം അനുഭവപ്പെടാറുള്ള സിയാൽകോട്ടിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ജൂലൈ,ഓഗസ്റ്റ് മാസങ്ങളിലാണ്.
Remove ads
സിയാൽകോട്ടിൽ നിന്നുമുള്ള പ്രമുഖർ
- ഫൈസ് അഹമ്മദ് ഫൈസ് - ഉറുദു കവി[8]
- ഗുലാം അലി - ഗസൽ ഗായകൻ
- ഖ്വാജ മുഹമ്മദ് ആസിഫ്- പാകിസ്താൻ പ്രതിരോധമന്ത്രി[9]
- രാജേന്ദ്രകുമാർ- ഇന്ത്യൻ ചലച്ചിത്രനടൻ[10]
- ശുഐബ് മാലിക് - പാകിസ്താൻ ക്രിക്കറ്റ് താരം
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads