സീറ്റ
From Wikipedia, the free encyclopedia
Remove ads
ഗ്രീക്ക് അക്ഷരമാലയിലെ ആറാമത്തെ അക്ഷരമാണ് സീറ്റ (ഇംഗ്ലീഷ്: Zeta; വലിയക്ഷരം: Ζ, ചെറിയക്ഷരം: ζ; ഗ്രീക്ക്: ζήτα, classical [d͡zɛ̌:ta] or [zdɛ̌:ta] zē̂ta; Modern Greek: [ˈzita] zíta). ഗ്രീക്ക് സംഖ്യാ വ്യവ്സ്ഥയിൽ, ഇതിന്റെ മൂല്യം 7 ആണ്. ഫിനീഷ്യൻ അക്ഷരമായ സയിനിൽനിന്നാണ് സീറ്റയുടെ ഉദ്ഭവം. റോമൻ അക്ഷരമായ Z(ഇസഡ്) സിറിലിൿ അക്ഷരം З എന്നിവ സീറ്റയിൽനിന്നും ഉദ്ഭവിച്ച അക്ഷരങ്ങളാണ്.
പേര്
മറ്റ് ഗ്രീക്ക് അക്ഷരങ്ങൾക്ക് വിപരീതമായി, ഈ അക്ഷരത്തിന്റെ പേര്, അതിന്റെ ധാതുവായ ഫിനീഷ്യൻ അക്ഷരത്തിൽനിന്നല്ല ഉദ്ഭവിച്ചിരിക്കുന്നത്. മറിച്ച് മറ്റ് അക്ഷരങ്ങളായ ബീറ്റ, ഈറ്റ, തീറ്റ എന്നിവയുടെ മാതൃകയിൽ സീറ്റ എന്ന് നാമകരണം ചെയ്യുകയാണ് ഉണ്ടായത്.
ഉപയോഗങ്ങൾ
വലിയക്ഷരം സീറ്റ ലാനിൻ അക്ഷരമാലയിലെ Z(ഇസഡ്) ന് സമമായതിനാൽ, ശാസ്ത്ര സാങ്കേതിക വിഷയങ്ങളിൽ വലിയക്ഷരം അധികം ഉപയോഗിക്കാറില്ല. ചെറിയക്ഷരം സീറ്റ കീഴ് പറയുന്നവയുടെ പ്രതീകമായി ഉപയോഗിക്കുന്നു:
- ഗണിതശാസ്ത്രത്തിൽ റീമാൻ സീറ്റ ഫലനം
- എഞ്ചിനിയറിംഗ് ഫിസിക്സിലെ ദോലനം ചെയ്യുന്ന വ്യൂഹത്തിന്റെ ഡാമ്പിങ് അനുപാതം
- ക്വാണ്ടം രസതന്ത്രത്തിൽ ഒരു ഇലക്ട്രോണിന്റെ ഇഫക്റ്റീവ് ന്യൂക്ലിയർ ചാർജ്ജ്
- കൊളോയിഡുകളിലെ ഇലക്ട്രോ കൈനറ്റിക് പൊട്ടൻഷ്യൽ
- ഗതികത്തിലെ ഹെലികോപ്ടർ ബ്ലേഡുകളുടെ ലാഗ് കോണളവ്
- അന്തരീക്ഷത്തിലേയും സമുദ്രത്തിലേയും ആപേക്ഷിക വോർട്ടിസിറ്റി
- A number whose discrete values (eigenvalues) are the positive roots of transcendental equations, used in the series solutions for transient one-dimensional conduction equations
- ഒരു പ്രതലത്തിലൂടെയുള്ള ഹീറ്റ് ഫ്ലക്സ് (Industrial Materials Technology)
- വീയർസ്റ്റ്രാറ്റ് സീറ്റ ഫലനം
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads