സീൻ നദി
From Wikipedia, the free encyclopedia
Remove ads
പാരീസ് നഗരത്തിലൂടെ ഒഴുകുന്ന ഈ നദിക്കു 776 കിലോമീറ്റർ നീളമുണ്ട്. പാരീസ് തടത്തിലെ പ്രധാന വ്യാവസായിക ജലപാത കൂടിയാണ് ഈ നദി. സോഴ്സ് സീൻ എന്ന പ്രദേശത്ത് നിന്നു ഉത്ഭവിച്ചു പാരീസിലൂടെ ഒഴുകി ലെ ഹാവ്രേ യിൽ വച്ചു ഇംഗ്ലീഷ് ചാനലിൽ പതിക്കുന്നു.[1] സമുദ്രത്തിൽ നിന്നും 120 കിലോമീറ്ററോളം ദൂരം ഈ നദിയിലൂടെ കപ്പലുകൾക്ക് സഞ്ചരിക്കാവുന്നതാണ്. പാരീസ് നഗരത്തിൽ മാത്രം ഈ നദിയ്ക്ക് കുറുകെ 37 പാലങ്ങൾ ഉണ്ട്.

Remove ads
വാക്കിൻറെ ഉത്പത്തി
സീൻ ("Seine") എന്ന പേര് വന്നത് ലാറ്റിൻ ഭാഷയിലെ "Sequana / Sicauna" എന്ന വാക്കിൽ നിന്നാണ്. വിശുദ്ധ നദി എന്നാണ് അതിന്റെ അർത്ഥം.[2] പുരാതന ഫ്രാൻസിലെ നിവാസികളായിരുന്ന ഗോളുകൾ (Gauls), യോന്നെ നദിയുടെ പോഷകനദി ആയി സീൻ നദിയെ കണക്കാക്കിയിരുന്നു. ഭൂമി ശാസ്ത്ര നിയമങ്ങൾ അനുസരിച്ചു നോക്കിയാൽ പാരീസിലൂടെ ഒഴുകുന്ന നദിയെ യോന്നെ നദി എന്ന് വിളിക്കുന്നതാവും ശരി. ശരാശരി ജലപ്രവാഹം കൂടുതൽ ഉള്ളത് യോന്നെ നദിക്കാണു. ഇന്ന് 292 കിലോമീറ്റർ നീളമുള്ള യോന്നെ നദിയെ, സീൻ നദിയുടെ ഇടത്തെ പോഷക നദിയായി കണക്കാക്കുന്നു.
Remove ads
ഉത്ഭവം
സീൻ നദി ഉത്ഭവിക്കുന്ന സോഴ്സ് സീൻ എന്ന കമ്മ്യൂൺ 1864 മുതൽ പാരീസ് നഗരത്തിന്റെ ഉടമസ്ഥതയിലാണ് . അവിടെ ഗാല്ലോ-റോമൻ ദേവാലയത്തിന്റെ അവശിഷ്ടങ്ങൾ കാണാം. അവിടെ നിന്നും കണ്ടെത്തിയ സീൻ ദേവിയുടെ പ്രതിമ ദിജോൺ പുരാവസ്തു മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.
പ്രയാണം
വളരെ സാവധാനം ഒഴുകുന്ന ഈ നദി ജല ഗതാഗതത്തിന് അനുയോജ്യമാണ്. സീൻ നദിയുടെ പാതയെ അഞ്ചു ഭാഗങ്ങൾ ആയി തിരിച്ചിരിക്കുന്നു.
- Petite Seine ചെറിയത്
- Haute Seine ഉയർന്നത്
- Traversée de Paris പാരീസിലെ ജലപാത
- Basse Seine താഴ്ന്നത്
- Seine maritime സമുദ്രത്തോടു അടുത്തത്
ഇംഗ്ലീഷ് ചാനലിൽ നിന്നും 105 കിലോമീറ്റർ ദൂരമുള്ള "Seine maritime" വഴി കപ്പലുകൾ സഞ്ചരിക്കുന്നുണ്ട്. ഇന്ന് ഈ നദിക്കു പാരീസിനു സമീപമുള്ള പ്രദേശങ്ങളിൽ ഒൻപതര മീറ്റർ വരെ ആഴമുണ്ട്. 1800 നു മുൻപ് വരെ ആഴം കുറഞ്ഞ പുഴ ആയിരുന്നു ഇത്.
ചരിത്രം



നദിയുടെ കെൽറ്റിക് ഗാലോ-റോമൻ ദേവതയിൽ നിന്നുള്ള ഗൗളിഷ് സെക്വാനയിൽ നിന്നാണ് സീൻ എന്ന പേര് വന്നത്, കാരണം അവൾക്കുള്ള വഴിപാടുകൾ ഉറവിടത്തിൽ നിന്ന് കണ്ടെത്തി. ചിലപ്പോൾ ഇത് ലാറ്റിൻ ഭാഷയുമായി ബന്ധപ്പെട്ടിരിക്കുന്നു; ലാറ്റിൻ പദം ലാറ്റിൻ സെക്വോറിൻ്റെയും (ഞാൻ പിന്തുടരുന്നു) ഇംഗ്ലീഷ് സീക്വൻസിൻ്റെയും അതേ മൂലത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞതെന്ന് തോന്നുന്നു, അതായത് പ്രോട്ടോ-ഇന്തോ-യൂറോപ്യൻ *seikʷ-, ഇത് 'ഒഴുകുക' അല്ലെങ്കിൽ 'പകർന്നുകൊടുക്കുക' എന്ന് സൂചിപ്പിക്കുന്നു.
845 മാർച്ച് 28 അല്ലെങ്കിൽ 29 തീയതികളിൽ, റാഗ്‌നർ ലോത്ത്‌ബ്രോക്കിൻ്റെ മറ്റൊരു പേരായ റെജിൻഹറസ് എന്ന തലവൻ്റെ നേതൃത്വത്തിൽ വൈക്കിംഗ്‌സിൻ്റെ ഒരു സൈന്യം ഉപരോധ ഗോപുരങ്ങളുമായി സീൻ നദിയിലൂടെ കപ്പൽ കയറുകയും പാരീസ് കൊള്ളയടിക്കുകയും ചെയ്തു.
885 നവംബർ 25-ന് റോളോയുടെ നേതൃത്വത്തിൽ മറ്റൊരു വൈക്കിംഗ് പര്യവേഷണം വീണ്ടും പാരീസിനെ ആക്രമിക്കാൻ സീൻ നദിയിലേക്ക് അയച്ചു.
1314 മാർച്ചിൽ, ഫ്രാൻസിലെ രാജാവായ ഫിലിപ്പ് നാലാമൻ നൈറ്റ്സ് ടെംപ്ലറിൻ്റെ അവസാന ഗ്രാൻഡ് മാസ്റ്ററായ ജാക്വസ് ഡി മൊലെയെ നോട്ട്രെ ഡാം ഡി പാരീസിന് മുന്നിലുള്ള സീൻ നദിയിലെ ഒരു ദ്വീപിലെ ഒരു സ്കാർഫോൾഡിൽ കത്തിച്ചു.
1431-ൽ ജോവാൻ ഓഫ് ആർക്ക് കത്തിച്ചതിന് ശേഷം, അവളുടെ ചിതാഭസ്മം റൂണിലെ മധ്യകാല കല്ലായ മത്തിൽഡെ പാലത്തിൽ നിന്ന് സീനിലേക്ക് എറിഞ്ഞു, എന്നിരുന്നാലും പിന്തുണയില്ലാത്ത എതിർവാദങ്ങൾ നിലനിൽക്കുന്നു.
1803 ഓഗസ്റ്റ് 9-ന് അമേരിക്കൻ ചിത്രകാരനും മറൈൻ എഞ്ചിനീയറുമായ റോബർട്ട് ഫുൾട്ടൺ, ട്യൂലറീസ് ഗാർഡനിനടുത്തുള്ള സെയ്‌നിൽ തൻ്റെ സ്റ്റീംബോട്ടിൻ്റെ ആദ്യത്തെ വിജയകരമായ പരീക്ഷണം നടത്തി. അറുപത്തിയാറ് അടി നീളവും എട്ടടി ബീമും ഉള്ള ഫുൾട്ടണിൻ്റെ സ്റ്റീം ബോട്ട് സെയ്‌നിൻ്റെ വൈദ്യുതധാരയ്‌ക്കെതിരെ മണിക്കൂറിൽ മൂന്ന് മുതൽ നാല് മൈൽ വരെ വേഗത കൈവരിച്ചു.
Remove ads
നഗര ജീവിതം
പാരീസിലെ നഗര ജീവിതത്തിനു സീൻ നദിയുമായി നല്ല ബന്ധമുണ്ട്. ഈഫൽ ഗോപുരത്തിൽ നിന്നും സീൻ നദി മനോഹരിയായി കാണപ്പെടുന്നു. നഗരത്തിലെ മിക്ക പാലങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. ഫ്രാൻസിലെ പ്രധാന ടൂറിസ്റ്റു കേന്ദ്രങ്ങളായ ഈഫൽ ഗോപുരം, ലിബർട്ടി പ്രതിമ, എളിസീസ് തിയറ്റർ, ലെ ബെർജെസ്, മുസീ ഡി ഒർസെ, ലൂർവ് ലെ മ്യൂസിയം, നോട്രെ ഡാം പള്ളി തുടങ്ങിയവ സീൻ നദിയുടെ തീരങ്ങളിലാണ്.[3]19,20 നൂറ്റാണ്ടുകളിലെ പല കലാകാരന്മാർക്കും സീൻ നദി പ്രചോദനം ആയിട്ടുണ്ട്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads