സുൽത്താൻ അസ്‌ലൻ ഷാ ഹോക്കി ടൂർണമെന്റ്
From Wikipedia, the free encyclopedia
Remove ads
മലേഷ്യയിൽ എല്ലാ വർഷവും നടത്തുന്ന ഹോക്കി ടൂർണമെന്റാണ് സുൽത്താൻ അസ്‌ലൻ ഷാ ഹോക്കി ടൂർണമെന്റ്. 1983-ൽ ഒരു ദ്വൈവാർഷിക ടൂർണമെന്റായി തുടങ്ങിയ ഈ മത്സരം പിന്നീട് 1998-ൽ വാർഷിക ടൂർണമന്റായി മാറി.
ഹോക്കി ആരാധകനായ മലേഷ്യയിലെ ഒമ്പതാമത് രാജാവായ സുൽത്താൻ അസ്‌ലൻ ഷായുടെ ഓർമ്മയ്ക്കാണ് ടൂർണമെന്റിന് ഈ പേരിട്ടത്. ആദ്യ ടൂർണമെന്റിലെ ജേതാക്കൾ ഓസ്ട്രേലിയ ആയിരുന്നു. 2009-ലേതുൾപ്പെടെ 4 തവണ ഇന്ത്യ ഈ ടൂർണമെന്റ് ജേതാക്കളായിട്ടുണ്ട്. 2009-ൽ ആതിഥേയരായ മലേഷ്യയെ 3-1-ന് തോല്പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്.[1]
Remove ads
വിജയികൾ
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads