സൂപ്പർമാൻ

From Wikipedia, the free encyclopedia

സൂപ്പർമാൻ
Remove ads

ലോകത്തിലെ ഏറ്റവും പ്രശസ്തവും ജനപ്രിയവുമായി കണക്കാക്കപ്പെടുന്ന കോമിൿ പുസ്തക അമാനുഷിക കഥാപാത്രമാണ് സൂപ്പർമാൻ. ജെറി സീഗൽ, ജോ ഷുസ്റ്റർ എന്നിവർ ചേർന്നാണ് 1932-ൽ സൂപ്പർമാൻ എന്ന കഥാപാത്രത്തിന് ജന്മം നൽകിയത്. 1938-ൽ ഇവർ ഈ കഥാപാത്രത്തെ ഡിക്ടക്റ്റീവ് കോമിക്സ്, ഇങ്ക്-ന് വിറ്റു. സൂപ്പർമാൻ ആദ്യമായി പ്രത്യക്ഷപ്പെട്ടത് ആക്ഷൻ കോമിക്സ് #1 (ജൂൺ 30, 1938)-ലാണ്.[1]

വസ്തുതകൾ സൂപ്പർമാൻ, പ്രസിദ്ധീകരണവിവരങ്ങൾ ...

ക്രിപ്റ്റൺ എന്ന ഗ്രഹത്തിൽ കാൽ-എൽ എന്ന പേരിലാണ് സൂപ്പർ മാൻ ജനിച്ചതെന്നാണ് സൂപ്പർമാന്റെ ആരംഭത്തേക്കുറിച്ചുള്ള കഥ പറയുന്നത്. ക്രിപ്റ്റൺ ഗ്രഹം നശിക്കുന്നതിന് അൽപ നിമിഷങ്ങൾ മുമ്പ്, ശിശുവായ കാൽ-എലിനെ പിതാവ് ജോർ-എൽ ഒരു റോക്കറ്റിൽ കയറ്റി ഭൂമിയിലേക്കയക്കുന്നു. കാനസിലെ ഒരു കർഷക കുടുംബം അവനെ കണ്ടെത്തുകയും ക്ലാർക്ക് കെന്റ് എന്ന പേരിൽ വളർത്തുകയും ചെയ്യുന്നു. വളരെ ചെറുപ്പത്തിൽത്തന്നെ കെന്റ് അമാനുഷിക ശക്തികൾ പ്രകടിപ്പിക്കുവാൻ തുടങ്ങി. മുതിർന്ന ശേഷം, തന്റെ ശക്തികൾ മാനവരാശിയുടെ നന്മക്കായി ഉപയോഗിക്കുവാൻ കെന്റ് തീരുമാനിക്കുന്നു.

പലതവണ റേഡിയോ പരമ്പരകൾ, ടെലിവിഷൻ പരിപാടികൾ, ചലച്ചിത്രങ്ങൾ, വീഡിയോ ഗെയിമുകൾ എന്നിവയിലെല്ലാം സൂപ്പർമാൻ പ്രത്യക്ഷപ്പെട്ടു. സൂപ്പർമാന്റെ വിജയം സൂപ്പർഹീറോ എന്നൊരു സാഹിത്യ വിഭാഗത്തിന്റെ ഉദ്ഭവത്തിനും അമേരിക്കൻ കോമിൿ പുസ്തക മേഖലയിൽ അത് ആധിപത്യം സ്ഥാപിക്കുന്നതിനും കാരണമായി.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads