സെറിബ്രം

From Wikipedia, the free encyclopedia

സെറിബ്രം
Remove ads

മസ്തിഷ്കത്തിന്റെ ഒരു പ്രധാന ഭാഗമാണ് സെറിബ്രം (Cerebrum). സെറിബ്രൽ കോർട്ടക്സും ഹൈപ്പോതലാമസ്, ഒൾഫാക്ടറി ബൾബ് എന്നിവയും ചേർന്നതാണ് സെറിബ്രത്തിന്റെ ഘടന. മനുഷ്യമസ്തിഷ്കത്തിൽ, കേന്ദ്ര നാഡീവ്യവസ്ഥയുടെ ഏറ്റവും മുകളിലുള്ള ഭാഗമാണ് സെറിബ്രം. സെറിബ്രത്തിന്റെ ആരംഭഘട്ടത്തിലുള്ള രൂപമാണ് പ്രോസെൻസിഫലോൺ. സസ്തനികളിൽ, ഡോർസൽ ടെലെൻസിഫാലണോ പാലിയമോ സെറിബ്രൽ കോർട്ടക്സായും വെൻട്രൽ ടെലെൻസിഫാലണോ സബ്പാലിയമോ ബസൽ ഗങ്ലിയയായും രൂപം പ്രാപിക്കുന്നു. സെറിബ്രത്തിൽ രണ്ട് സെറിബ്രൽ അർധഗോളങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്.

വസ്തുതകൾ Brain: സെറിബ്രം, Latin ...

സെറിബല്ലത്തിന്റെ സഹായത്തോടെ ശരീരത്തിലെ എല്ലാ ഐച്ഛിക ചലനങ്ങളെയും നിയന്ത്രിക്കുന്നത് സെറിബ്രമാണ്.

ലാറ്റിൻ ഭാഷയിൽ നിന്നാണ് cerebrum എന്ന പദം ഉത്ഭവിച്ചിരിക്കുന്നത്. മസ്തിഷ്കം എന്നാണ് ലാറ്റിൻ ഭാഷയിലെ ഈ പദത്തിന്റെ അർത്ഥം.

Remove ads

ഘടന

മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗമാണ് സെറിബ്രം. ചില ജീവികളിൽ ബ്രെയിൻസ്റ്റെമിന്റെ മുന്നിലായും ചില ജീവികളിൽ ബ്രെയിൻസ്റ്റെമിന്റെ മുകളിലായും സെറിബ്രം കാണപ്പെടുന്നു. മനുഷ്യരിൽ, മസ്തിഷ്കത്തിന്റെ അഞ്ച് ഭാഗങ്ങളിൽ ഏറ്റവും വികസിതമായതും വലുതുമായ ഭാഗമാണ് ഇത്.

രണ്ട് സെറിബ്രൽ അർധഗോളങ്ങൾ, അവയുടെ കോർട്ടൈസുകൾ (ഗ്രേ മാറ്ററിന്റെ പുറംഭാഗം), വൈറ്റ് മാറ്ററിനുള്ളിലുള്ള ഭാഗങ്ങൾ എന്നിവയാലാണ് സെറിബ്രം നിർമ്മിതമായിരിക്കുന്നത്.[1]

സെറിബ്രൽ കോർട്ടക്സ്

സെറിബ്രത്തിന്റെ ഗ്രേ മാറ്ററിന്റെ പുറം ഭാഗമാണ് സെറിബ്രൽ കോർട്ടക്സ്. സസ്തനികളിൽ മാത്രം കാണപ്പെടുന്നവയാണിവ. വലിയ സസ്തനികളിൽ (മനുഷ്യനുൾപ്പെടെ) സെറിബ്രൽ കോർട്ടക്സിന്റെ പ്രതലത്തിൽ gyri, sulci എന്നീ ഭാഗങ്ങൾ കാണപ്പെടുന്നു.[2] ഇവ സെറിബ്രൽ കോർട്ടക്സിന്റെ പ്രതല വിസ്തീർണ്ണം വർധിപ്പിക്കാൻ സഹായിക്കുന്നു. [3]

സെറിബ്രൽ കോർട്ടക്സിനെ മുൻഭാഗം (frontal lobe), മുൻ ഭാഗത്തിനു തൊട്ടു മുൻപിലുള്ള ഭാഗം (partietal lobe), പിൻ ഭാഗത്തെ മധ്യമേഖല (occipital lobe), രണ്ടു വശങ്ങൾ (temporal lobes) എന്നിങ്ങനെ നാല് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. [4]

അർധഗോളങ്ങൾ

സെറിബ്രത്തെ രണ്ട് അർധഗോളങ്ങളായി തിരിച്ചിട്ടുണ്ട്. ഇടത് സെറിബ്രൽ അർധഗോളം, വലത് സെറിബ്രൽ അർധഗോളം എന്നിവയാണവ. വലത് അർധഗോളം, ശരീരത്തിന്റെ ഇടത് ഭാഗ ത്തിലെ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുമ്പോൾ ഇടതു അർധഗോളം, ശരീരത്തിന്റെ വലത് ഭാഗത്തെ പ്ര വർത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നു.[4]

Remove ads

ധർമ്മങ്ങൾ

ചലനം

ശരീരത്തിന്റെ ഐച്ഛിക ചലനങ്ങളെ നിയന്ത്രിക്കുന്നത് സെറിബ്രമാണ്. പ്രാഥമിക മോട്ടോർ കോർട്ടക്സ്, മറ്റ് ഫ്രണ്ടൽ ലോബുകൾ എന്നിവയുടെ സഹായത്തോടെയാണ് സെറിബ്രം ചലിക്കാനുള്ള നിർദ്ദേശം നൽകുന്നത്. കോർട്ടക്സിന്റെ മോട്ടോർ ഭാഗങ്ങൾക്ക് സംഭവിക്കുന്ന ക്ഷതങ്ങൾ പല തരത്തിലുള്ള നാഡീ രോഗങ്ങൾക്ക് കാരണമാകുന്നു. ഇത് പേശികളുടെ ബലം കുറയാനും പക്ഷാഘാതത്തിനും കാരണമാകുന്നു. പ്രാഥമിക മോട്ടോർ കോർട്ടക്സിന്റെ മുകളിലുള്ള മോട്ടോർ ന്യൂറോണുകൾ, കീഴ്ഭാഗത്തുള്ള മോട്ടോർ ന്യൂറോണുകളിലേക്ക് ബ്രെയിൻ സ്റ്റെം, സുഷുമ്ന എന്നിവയിലൂടെ പേശികളെ ചലിപ്പിക്കാനാവശ്യമായ നിർദ്ദേശങ്ങൾ കൈമാറുന്നു. [5]

ഐച്ഛിക ചലനങ്ങളുടെ കേന്ദ്രമായി പ്രവർത്തിക്കുന്നതും സെറിബ്രമാണ്.

ഇന്ദ്രിയാനുഭവം

സെറിബ്രൽ കോർട്ടക്സിലെ തിരിച്ചറിയാൻ ശേഷിയുള്ള ഭാഗങ്ങൾ കാഴ്ച, കേൾവി, സ്പർശനം, രുചി, ഗന്ധം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്വീകരിച്ച് പ്രവർത്തിക്കുന്നു. മറ്റ് കോർട്ടിക്കൽ ഭാഗങ്ങളുടെ സഹായത്തോടെ മസ്തിഷ്കം, ഇന്ദ്രിയങ്ങൾ വഴി ലഭിക്കുന്ന അനുഭവങ്ങൾ തിരിച്ചറിയുന്നു.

ഘ്രാണം

പ്രധാന ലേഖനം: ഘ്രാണം

മസ്തിഷ്കത്തിൽ സ്ഥിതി ചെയ്യുന്ന ഒൾഫാക്ടറി നർവ് എന്ന ഭാഗമാണ് ഗന്ധം തിരിച്ചറിയാൻ സഹായിക്കുന്നത്. മനുഷ്യരിൽ ഈ ഭാഗം വളരെ ചെറുതാണ്. ഫ്രണ്ടൽ ലോബിന്റെ ചുവട്ടിലായാണ് ഒൾഫാക്ടറി ബൾബ് കാണപ്പെടുന്നത്. ഒൾഫാക്ടറി ബൾബിലെ ന്യൂറോണുകൾ ഒൾഫാക്ടറി കോർട്ടക്സിലേക്ക് നേരിട്ട് നിർദ്ദേശങ്ങളെത്തിക്കുന്നു. ഒൾഫാക്ടറി ബൾബിനുണ്ടാകുന്ന പ്രശ്നങ്ങൾ ഘ്രാണശക്തി നഷ്ടപ്പെടാൻ കാരണമാകുന്നു.[6]

ഭാഷയും ആശയവിനിമയവും

സെറിബ്രൽ കോർട്ടക്സിന്റെ ഭാഗങ്ങളാണ് സംസാരത്തെയും ഭാഷയെയും പ്രധാനമായും നിയന്ത്രിക്കുന്നത്. ഫ്രണ്ടൽ ലോബിലുള്ള ബ്രോക്ക മേഖലയാണ് ഭാഷയുടെ ഭാഗങ്ങളെ ബന്ധിപ്പിക്കുന്നത്. സംസാരത്തിനെ ബന്ധപ്പിക്കുന്നത് വെർണിക്ക് മേഖലയാണ്. ഈ രണ്ട് ഭാഗങ്ങൾ ആർക്യുേറ്റ് ഫാസിക്കുലസ് എന്ന ഭാഗത്താൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ബ്രോക്ക മേഖലയ്ക്കുണ്ടാകുന്ന ക്ഷതങ്ങൾ non-fluent aphasia എന്ന അവസ്ഥയ്ക്കും വെർണിക്ക് മേഖലയ്ക്കുണ്ടാകുന്ന ക്ഷതങ്ങൾ receptive aphasia എന്ന അവസ്ഥയ്ക്കും കാരണമാകുന്നു (fluent aphasia എന്ന പേരിലും അറിയപ്പെടുന്നു).

ഓർമ്മ

വ്യക്തമായ ഓർമ്മശക്തിയ്ക്ക് സഹായിക്കുന്നത് ഹൈപ്പോകാംപസും ടെംപറൽ ലോബിന്റെ ചില ഭാഗങ്ങളുമാണ്. Implicit memory എന്ന വിഭാഗത്തിലെ ഓർമ്മശക്തിക്ക് സഹായിക്കുന്നത് ബസൽ ഗംഗ്ലിയയാണ്.[7]

ചെറിയ നേരത്തേക്കുള്ള ഓർമ്മശക്തിയ്ക്ക് സഹായിക്കുന്നത് കോർട്ടക്സിന്റെ ചില ഭാഗങ്ങളാണ്. ഹൈപ്പോകാംപസും ഇതിന് സഹായിക്കുന്നുണ്ട്.

Remove ads

ചിത്രങ്ങൾ

ഇതും കാണുക

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads