സെല്ലുലാർ ജയിൽ

From Wikipedia, the free encyclopedia

സെല്ലുലാർ ജയിൽ
Remove ads

ഇന്ത്യൻ സ്വാതന്ത്ര സമര സേനാനികളെ തടവിൽ പാർപ്പിക്കുന്നതിനായി ബ്രിട്ടീഷുകാർ 1906-ൽ -പണി കഴിപ്പിച്ച ജയിലാണ് സെല്ലുലാർ ജയിൽ[2] . ആൻഡമാനിലെ പോർട്ട് ബ്ലെയറിലാണ് കുപ്രസിദ്ധമായ ഈ തടവറ സ്ഥിതി ചെയ്യുന്നത്. 698 ജയിലറകളാണ് ഇവിടെയുള്ളത്. ബരിൻ ഘോഷ് (ശ്രീ ഒറൊബിന്ദോയുടെ ഇളയ സഹോദരൻ), ഹേമചന്ദ്ര ദാസ്, മഹാബീർ സിംഹ്, കമൽനാഥ് തിവാരി, ഭുക്തേശ്വർ ദത്ത്, ശിവ് വർമ്മ, ജയ്ദേവ് കപൂർ, ഗയ പ്രസാദ് തുടങ്ങിയ പ്രമുഖ സ്വാതന്ത്ര സമര സേനാനികളും ഹിന്ദു ദേശീയവാദി വി.ഡി. സാവർക്കർ ഉൾപ്പടെയുള്ളവരും സെല്ലുലാർ ജയിൽ ശിക്ഷ അനുഭവിച്ചവരിൽ ഉൾപ്പെടുന്നു. സ്വാതന്ത്രാനന്തരം 1969ൽ ഇത് സ്മാരകമാക്കി മാറ്റി.

Thumb
പോർട്ട്ബ്ലയറിലെ സെല്ലുലാർ ജയിൽ - വാച്ച്ടവറും ജയിലിന്റെ രണ്ടു വിംഗുകളും
Thumb
ആന്തമാനിലെ പ്രസിദ്ധമായ സെല്ലുലാർ ജയിൽ, സൂര്യാസ്തമയത്തിന്റെ ശോഭയിൽ
വസ്തുതകൾ സെല്ലുലാർ ജയിൽ, അടിസ്ഥാന വിവരങ്ങൾ ...
Remove ads

ചരിത്രം

ആൻഡമാൻ ദ്വീപസമൂഹങ്ങളുടെ ആദ്യകാല സമഗ്ര പര്യവേക്ഷണം നടത്തിയത് ബ്രിട്ടീഷ് നാവികസൈനികോദ്യോഗസ്ഥൻ ആർച്ചിബാൾഡ് ബ്ലെയർ ആണ്[3],[4],[5]. ബ്രിട്ടീഷ് കപ്പലുകൾക്ക് ബംഗാൾ ഉൾക്കടലിൽ ഒരു ആശ്രയത്താവളമെന്ന നിലക്ക് ആൻഡമാനിൽ ഒരു തുറമുഖം വികസിപ്പിച്ചെടുക്കാൻ ഈസ്റ്റ് ഇന്ത്യാ കന്പനി പദ്ധതിയിട്ടു.

പീനൽ കോളണി (1858- 1900)

1857-ലെ ശിപായി ലഹളക്കു ശേഷം രാഷ്ട്രീയത്തടവുകാരേയും ക്രിമിനൽ കുറ്റവാളികളേയും ആൻഡമാനിലേക്ക് നാടുകടത്തി അവിടെ സ്ഥിരമായി തടങ്കൽ കോളനി ( പീനൽ കോളണി) സ്ഥാപിക്കാനായി ബ്രിട്ടീഷ് അധികാരികൾ തീരുമാനിച്ചു.[6],[7],[8]. ശിക്ഷാകാലാവധി കഴിഞ്ഞശേഷം കുറ്റവാളികളെ ആൻഡമാനിൽത്തന്നെ പുനരധിവസിപ്പിച്ച് കോളണി വികസിപ്പിക്കാനായിരുന്നു പദ്ധതി. ഇതനുസരിച്ച് പതനെട്ടിനും നാല്പതിനുമിടക്ക് പ്രായമുള്ളവരും കഠിനാധ്വാനം ചെയ്യാൻ കഴിവുള്ളവരും ജീവപര്യന്തത്തടവിനു വിധിക്കപ്പെട്ടവരുമായ തടവുകാരാണ് ആൻഡമാനിലേക്ക് അയക്കാൻ തെരഞ്ഞെടുക്കപ്പെട്ടത്.

പോർട്ട് ബ്ലെയർ കേന്ദ്രമാക്കി ഏതാണ്ട് അഞ്ഞൂറു ചതുരശ്ര മൈൽ കാട് വെട്ടിത്തെളിയിച്ച് തടങ്കൽ കോളണി ഉണ്ടാക്കിയത് തടവുകാർ തന്നെയായിരുന്നു[9]. പാളയത്തിനു ചുറ്റും നിബിഡമായ കാടും കാട്ടിനകത്ത് ആദിവാസികളും അതിനപ്പുറം ചതുപ്പുനിലവും ആഴക്കടലും കാരണം തടവുകാർക്ക് രക്ഷപ്പെടാനാവാത്ത അവസ്ഥയായിരുന്നു. ഒരു കണക്കിന് ദ്വീപുതന്നെ ജയിലാണെന്ന അവസ്ഥ. അതിനാൽ ജയിൽ നിയമങ്ങൾ കർശനമായിരുന്നില്ല. രാത്രിയിൽ മാത്രമെ തടവുകാർ പാളയത്തിൽ അടക്കപ്പെട്ടിരുന്നുള്ളു.[7] അതുകൊണ്ടുതന്നെയാവാം ഇന്ത്യക്കകത്തെ ജയിൽവാസത്തേക്കാൾ ആൻഡമാനിലേക്കുള്ള നാടുകടത്തൽ കുറ്റവാളികൾ ഇച്ഛിച്ചതെന്നും വ്യാഖ്യാനിക്കപ്പെട്ടു[10].

ഭരണസൗകര്യത്തിനായി കോളണി കിഴക്കും പടിഞ്ഞാറും ജില്ലകളായി വിഭജിക്കപ്പെട്ടു. ഓരോ ജില്ലയും ഉപജില്ലകളായും വേർതിരിക്കപ്പെട്ടു. പക്ഷെ ഓഫീസുകളുടേയും പട്ടാളത്താവളത്തിൻറേയും ആസ്ഥാനം തൊട്ടടുത്തുള്ള റോസ് ദ്വീപിലായിരുന്നു.

പുരുഷത്തടവുകാർ മാത്രമായിരുന്ന പീനൽകോളണി അസ്വാഭാവികവും പ്രകൃതിനിയമങ്ങൾക്ക് വിരുദ്ധവും ആയിരുന്നു. കോളണിയിൽ സ്വവർഗരതിയും അതുമൂലമുള്ള അക്രമങ്ങളും കൊലപാതകങ്ങളും വർധിച്ചു എന്നത് അധികാരികളെ അസ്വസ്ഥരാക്കി[11],[12]. 1860-ലാണ് ഇന്ത്യൻ ജയിലുകളിൽനിന്ന് തടവുകാരികളെ ആൻഡമാനിലെ പീനൽ കോളണിയിലേക്ക് നിർബന്ധപൂർവം മാറ്റിപ്പാർപ്പിക്കാൻ തുടങ്ങിയതെന്ന് രേഖകൾ പറയുന്നു.[13] ആൻഡമാനിലെത്തിയ ആജീവനാന്തത്തടവിനു വിധിക്കപ്പെട്ടവരും ഹ്രസ്വകാലത്തടവുകാരുമായ സ്ത്രീകളുടെ പേരുവിവരങ്ങളും ലഭ്യമല്ല[13] [14], ശിക്ഷാകാലാവധി കഴിഞ്ഞ തടവുകാരെ ആൻഡമാനിൽത്തന്നെ പുനരധിവസിപ്പിക്കുന്നതിനായി ഉപാധികളോടെ വിവാഹബന്ധങ്ങൾ പ്രോത്സാഹിപ്പിക്കപ്പെട്ട [15]

1872-ൽ തടവുകാരിലൊരാൾ തടങ്കൽ കോളണി സന്ദർശിക്കാനെത്തിയ വൈസ്രോയി മേയോ പ്രഭുവിനെ കൊലപ്പെടുത്തി.[16] [17] മാത്രമല്ല തടവുകാർക്കിടയിൽത്തന്നെ കുറ്റകൃത്യങ്ങൾ പെരുകി, പലരും ദ്വീപിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രയത്നങ്ങളും നടത്തി.[18] ഇതിനെത്തുടർന്ന് ദ്വീപിൽ അതീവ സുരക്ഷയുള്ള ജയിലും കർശനമായ ജയിൽ നിയമങ്ങളും ആവശ്യമാണെന്ന് അധികൃതർ കണക്കുകൂട്ടി.

ലയൽ-ലെത്ബ്രിജ് റിപോർട്ട്

ഏകാന്തത്തടവുകാർക്കായുള്ള ജയിലും ജയിലറകളും എത്തരത്തിലുള്ളവയായിരിക്കണമെന്നും കുറ്റവാളികളെ എങ്ങനെ തരംതിരിക്കണമെന്നും മറ്റുമുള്ള അതിവിശദമായ വിവരങ്ങളടങ്ങിയ റിപോർട്ട് തയ്യാറാക്കപ്പെട്ടു. [19] ബംഗാൾ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ സർ ചാൾസ് ജെയിംസ് ലയലും ഇൻസ്പെക്ടർ ജനറൽ ഓഫ് ജയിൽ സർജൻ മേജർ ആൽഫ്രഡ് സ്വൈൻ ലെത്ബ്രിജും ചേർന്നാണ് ഈ റിപോർട്ട് തയ്യാറാക്കിയത്[19]. 1896-ൽ നിർമാണം തുടങ്ങിയ ജയിൽ 1906-ലാണ് പൂർത്തിയായത്.

ആൻഡമാൻ- നികോബർ സെൻസസ് 1901

ആൻഡമാൻ-നികോബർ ദ്വീപ സമൂഹങ്ങളുടെ സമഗ്രമായ സെൻസസ് ആദ്യമായി എടുക്കപ്പെട്ടത് 1901-ൽ ആയിരുന്നു. [20] ആൻഡമാൻ ദ്വീപുകൾ, നികോബർ ദ്വീപുകൾ, പീനൽ കോളണി എന്നിങ്ങനെ തരംതിരിച്ചാണ് കണക്കെടുപ്പു നടന്നത്. ഇതനുസരിച്ച് 1901 മാർച് ഒന്നിന് പീനൽ കോളണിയിലെ മൊത്തം ജനസംഖ്യ 16,256 ആയിരുന്നു. ഇവരിൽ മുക്കാൽ പങ്കും( 11947 പേർ. ഇവരിൽ 730 സ്ത്രീകളും ഉൾപെടും ) തടവുപുള്ളികളായിരുന്നു.[21]

Remove ads

സെല്ലുലർ ജയിൽ

ഒന്നാം ഘട്ടം (1906-1921)

പുതുതായി വന്നെത്തുന്ന തടവുകാരെ നിശ്ചിതകാലത്തേക്ക് ഏകാന്തത്തടവിനു വിധേയരാക്കിയാൽ അവരെ എളുപ്പം മെരുക്കിയെടുക്കാനാകുമെന്ന് ലയൽ-ലെത്ബ്രിജ് റിപോർട്ട് അവകാശപ്പെട്ടു[19],[22]. ഇതിനായി അറുന്നൂറോളം ഒറ്റമുറികളുള്ള ജയിൽ നിർമിക്കാനായിരുന്നു നിർദ്ദേശം. ഈ റിപോർട്ടിൻറെ അടിസ്ഥാനത്തിലാണ് സെല്ലുലർ ജെയിൽ നിർമിക്കപ്പെട്ടത്. 1896 ഒക്റ്റോബറിൽ എഞ്ചിനിയർ മക്വില്ലൻറെ മേൽനോട്ടത്തിൽ നിർമാണം ആരംഭിച്ചു. തടിയടക്കം നിർമാണസാമഗ്രികൾ മിക്കവയും ബർമയിൽ നിന്ന് കടൽമാർഗം കൊണ്ടുവന്നു. ആൻഡമാൻ കടലിൽ സുലഭമായിരുന്ന പവിഴപ്പുറ്റുകൾ നീറ്റുകക്കുള്ള സ്രോതസ്സായി.

Thumb
സ്റ്റാർ ഫിഷ് ( കടൽ ജീവി)
Thumb
സെല്ലുലർ ജയിലിൻറെ മാതൃക. ജയിൽ മ്യൂസിയത്തിലെ കാഴ്ചവസ്തു

ഒരു നിരീക്ഷണ ഗോപുരത്തിനെ കേന്ദ്രമാക്കി ഏഴു കൈകളുള്ള സ്റ്റാർഫിഷിൻറെ ആകൃതിയിലായിരുന്നു മൂന്നു നിലകളുള്ള ജയിൽ. ഏഴു വശങ്ങളിലും മുറികളുടെ എണ്ണം ഒരേ വിധത്തിൽ ആയിരുന്നില്ല. ഒന്നാമത്തെതിൽ 78, രണ്ടാമത്തേതിൽ 60, മൂന്നാമത്തേതിൽ156, നാലാമത്തേതിലും അഞ്ചാമത്തേതിലും 105 , ആറാമത്തേതിൽ126, ഏഴാമത്തേതിൽ 63 എന്നിങ്ങനെ ആയിരുന്നു. ഓരോ മുറിക്കും പതിമൂന്നര അടി നീളവും ഏഴടി വീതിയും ആണ് ഉണ്ടായിരുന്നത്. .

തടവുകാർ

ആലിപൂർ ബോംബു കേസിലെ പ്രതികളായിരുന്നുവത്രെ സെല്ലുലാർ ജയിലെ ആദ്യ തടവുകാർ[23]. ബരീന്ദ്ര ഘോഷ്, ഉല്ലാസ്കർ ദത്ത്, ഉപേന്ദ്രനാഥ് ബാനർജി, പേം ചന്ദ്ര ദാസ്, ഇന്ദു ഭൂഷൺ റോയ്, ബിഭൂതി ഭൂഷൺ സർകാർ, ഋഷികേശ് കഞ്ചിലാൽ ,സുധീർ കുമാർ സർകാർ, അവിനാശ് ചന്ദ്ര ബാനർജി, തുടങ്ങി ഒട്ടനേകം പേർ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് 1909 ഡിസംബറിൽ അൻഡമാനിലെത്തി.[24] 1914-ൽ ഇവരിൽ ചിലർ ഇന്ത്യൻ ഉപദ്വീപിലെ ജെയിലുകളിലേക്ക് തിരിച്ചയക്കപ്പെട്ടു. പിന്നീട് 1919-ലെ ജയിൽ പരിഷ്കരണ നിയമമനുസരിച്ചും പലരും ഇന്ത്യൻ ജെയിലുകളിലേക്ക് മാറ്റിത്താമസിക്കപ്പെട്ടു. രണ്ടാം നാസിക് ഗുഢാലോചന കേസിലെ പ്രതിയായി, ജീവപര്യന്തം (അന്പതു വർഷം) തടവുശിക്ഷയുമായാണ് വിനായക് ദാമോദർ സവർകർ 1911-ൽ ആൻഡമാനിലെത്തിയത്[25],[26]. അദ്ദേഹം സമർപിച്ച ദയാഹരജികളുടെ അടിസ്ഥാനത്തിൽ 1921 മെയ് 2-ന് രത്നഗിരിയിലെ ജെയിലിലേക്ക് മാറ്റി.[27]

രാഷ്ട്രീയത്തടവുകാർക്കു പുറമെ കൊലപാതകം പോലുള്ള കുറ്റങ്ങൾക്ക് ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരും ആൻഡമാനിലെ സെല്ലുലർ ജയിലിലെ അന്തേവാസികളായി ഉണ്ടായിരുന്നു. എല്ലാവരുടേയും തുടക്കം സെല്ലുലർ ജയിലിൽ ഏകാന്ത തടവുപുള്ളികളായിട്ടായിരുന്നു. രാപ്പകൽ പോലീസിൻറെ കർശനനിരീക്ഷണത്തിലായിരുന്ന ഇവർ രണ്ടാം തരം( സെക്കൻഡ് ക്ലാസ് ) എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. ജയിലറയിൽനിന്ന് പുറത്തിറങ്ങാനുള്ള സ്വാതന്ത്യം ഇവർക്കില്ലായിരുന്നു. ചുരുങ്ങിയത് ആറുമാസത്തെ ഇത്തരം കഠിനതടവിനു ശേഷം ഒന്നാം തരക്കാർ (ഫസ്റ്റ് ക്ലാസ് ) എന്ന വിശേഷണത്തോടെ ഇവർ ഉപജെയിലിലേക്ക് മാറ്റപ്പെട്ടു. അനവധി ഇളവുകൾ ഉണ്ടായിരുന്നെങ്കിലും കഠിനാധ്വാനം ചെയ്യേണ്ടിയിരുന്നു. ഉപജയിലിലെ വാസം പതിനെട്ടു മാസമായിരുന്നു, അതിനുശേഷം മൂന്നു വർഷത്തേക്ക് തടങ്കൽ പാളയങ്ങളിൽ കൂട്ടത്തോടെയുള്ള വാസം. പിന്നീടുള്ള അഞ്ചു വർഷവും കഠിനാധ്വാനം തുടർന്നെങ്കിലും തുച്ഛമായ കൂലിക്ക് അർഹരായി. മൊത്തം പത്തു വർഷത്തെ ശിക്ഷാകാലാവധി കഴിഞ്ഞ തടവുകാർക്ക് വിവാഹാനുമതി നൽകപ്പെട്ടു. ചെറിയ ജോലികളിലേർപെട്ട് തുച്ഛമെങ്കിലും നിശ്ചിത വരുമാനത്തിന് അവർ അർഹരുമായി. ഈ വിഭാഗം സ്വാശ്രയക്കാർ (സെൽഫ് സപോർട്ടിംഗ്) എന്നറിയപ്പെട്ടു, പക്ഷെ അവർ പൂർണസ്വതന്ത്രർ ആയിരുന്നില്ല.[28] പിന്നേയും പത്തോ പതനഞ്ചോ വർഷത്തിനു ശേഷം അധികൃതർ നല്ലനടപ്പു സ്ഥിരീകരിച്ചശേഷമേ അവർക്ക് ദ്വീപിനകത്ത് സ്വതന്ത്രജീവിതം നയിക്കാനാവുമായിരുന്നുള്ളു. സെല്ലുലാർ ജയിലിൽ സ്ത്രീകളെ തടവിലിട്ടതിനു രേഖകളില്ല.[13], [29]

ജയിലിനകത്തെ സ്ഥിതിഗതികൾ പുറംലോകം അറിയാനിടവന്നതോടെ 1921-22-ൽ സെല്ലുലാർ ജയിൽ അടച്ചുപൂട്ടാനും ആൻഡമാനിലേക്കുള്ള നാടുകടത്തൽ ശിക്ഷ നി|ത്തിവെക്കാനും ഉത്തരവുണ്ടായി[30],[31]. 12000 വരുന്ന തടവുകാരെ ഇന്ത്യൻ ജയിലുകളിലേക്ക് ഉടനടി മാറ്റി പാർപ്പിക്കുന്നത് എളുപ്പമായിരുന്നില്ല. ഈ കാലതാമസം കാരണം സെല്ലുലർ ജയിൽ പൂർണമായും അടച്ചു പൂട്ടുന്ന കാര്യം നീണ്ടു നീണ്ടു പോയി..

സെല്ലുലാർ ജയിൽ രണ്ടാം ഘട്ടം (1932-1940)

1932-ൽ രാഷ്ട്രീയത്തടവുകാരരേയും തീവ്രവാദികളേയും ആൻഡമാനിലേക്ക് നാടുകടത്തുന്ന പതിവ് പുനരാരംഭിച്ചു[32],. ചിറ്റഗോംഗ് ആയുധപ്പുര ആക്രമണത്തിലെയും ഖുൽന ഗൂഢാലോചന കേസിലേയും പ്രതികൾ ഉൾപെടുന്നതായിരുന്നു ആദ്യത്തെ ബാച്ച്[33],[34]. ജയിൽ നിയമങ്ങൾക്ക് കുറച്ചൊക്കെ ഇളവു വരുത്തിയിരുന്നു എങ്കിലും ജീവിതം ദുരിതപൂർണം തന്നെയായിരുന്നു [35], .

നിരാഹാര സത്യാഗ്രഹം 1933

1939-ൽ, രണ്ടാം ലോകമഹായുദ്ധത്തിന് തൊട്ടുമുന്പ് സെല്ലുലർ ജയിലിലെ തടവുകാരെ ഒന്നടങ്കം ഇന്ത്യൻ ജയിലുകളിലേക്ക് മാറ്റി. 1945-ൽ ജപ്പാൻ സൈന്യം ആൻഡമാനിലെത്തിയപ്പോൾ ജയിൽ ശൂന്യമായിരുന്നു.

Remove ads

ജയിൽ ജീവിതം

സെല്ലുലർ ജയിലിലെ ജീവിതം എത്രമാത്രം ദുരിതപൂർണമായിരുന്നുവെന്നത്, വിമോചിതരായ തടവുകാർ പില്ക്കാലത്തെഴുതിയ ആത്മകഥകളിൽനിന്ന് വ്യക്തമാകുന്നു[35].[36],[37],[38],[39],[40],[41]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads