സോളാർ ഇംപൾസ് പദ്ധതി
From Wikipedia, the free encyclopedia
Remove ads
സൗരോർജ വിമാനം വികസിപ്പിക്കാനുള്ള യൂറോപ്യൻ പദ്ധതിയാണ് സോളാർ ഇംപൾസ്.1999ൽ ലോകം ചുറ്റിയുള്ള ബലൂൺ യാത്രയ്‌ക്കു ചുക്കാൻ പിടിച്ച ബെർട്രാൻഡ് പിക്കാർഡ് ആണ് ഈ പദ്ധതിയുടെ ടീം ലീഡർ.2010 ജൂലൈ 7ന് സൌരോർജ്ജമുപയോഗിച്ച് പറക്കുന്ന ‘സോളാർ ഇമ്പൾസ് HB-SIA’ എന്ന വിമാനംസ്വിറ്റ്സർലണ്ടിലെ പയേൺ വിമാനത്താവളത്തിനു മീതെ കുത്തനെ ദീർഘ വൃത്താകാരത്തിൽ 24 മണിക്കൂറിലേറെ പരീക്ഷണപ്പറക്കൽ നടത്തി.[1] ഇന്ധനമില്ലാതെ ലോകം ചുറ്റിപ്പറക്കുന്നതിന് മുന്നോടിയായിരുന്നു ഇത്.രാത്രിയിലും പകലും ഇന്ധനമില്ലാതെ സൌരോർജ്ജം മാത്രം ഉപയോഗിച്ച് പറക്കുക എന്നതായിരുന്നു പരീക്ഷണത്തിന്റെ ലൿഷ്യം. സ്വിറ്റ്സർലൻഡിലെ പയേൺ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം 27,900 അടി ഉയരത്തിൽ എത്തിക്കാനും രാത്രിയിൽ 4,920 അടി താഴേക്ക് കൊണ്ടുവരാനുമായിരുന്നു തീരുമാനം.ഇന്ധനം വേണ്ടാത്ത സോളാർ ഇമ്പൾസിന്റെ ശക്തി 12,000 സൗരോർജ്ജ ബാറ്ററികളാണ്. സൗരോർജ സെല്ലുകളിലായി സംഭരിച്ച ഊർജ്ജമാണ് സോളാർ ഇംപൾസിന്റെ രാത്രിസഞ്ചാരത്തിനു തുണയായത്.തുടർച്ചയായി 26 മണിക്കൂറിലേറെ കോക്‌പിറ്റിലിരുന്നു വിമാനം പറത്തിയത് ആന്ദ്രെ ബോഷ്‌ബെർഗ് എന്ന പൈലറ്റായിരുന്നു. സൗരോർജ വിമാനം തുടർച്ചയായി 24 മണിക്കൂറിലേറെ പറന്നത് ആദ്യമായാണ്.
Remove ads
പൊതുവിവരം
സോളാർ ഇംപൾസ് പ്രോജക്റ്റിൽ നിന്നും
Remove ads
2011 ൽ
- 2011-ൽ ആദ്യത്തെ അന്താരാഷ്ട്ര യാത്ര
2012 ൽ
- സ്വിറ്റ്‌സർലൻഡിൽ നിന്ന് സ്‌പെയിൻവരെ 1,1,16 കിലോമീറ്റർ പറന്നിരുന്നു. സ്‌പെയിനിൽ നിന്ന് മൊറോക്കോയിലേക്ക് വൻകരകൾ താണ്ടിയ ആദ്യയാത്രയും 2012-ലായിരുന്നു.[2]
2013ലെ പുതിയ റെക്കോർഡ്
2013 മേയിൽ സോളാർ ഇംപൾസ്' 1,541 കിലോമീറ്റർ സഞ്ചരിച്ച് ചരിത്രം കുറിച്ചു. 2012 ലെ റിക്കോർഡാണ് തിരുത്തിയത്. യു.എസ്സിലെ ഫീനിക്‌സിൽ നിന്ന് ഡാളസ് വരെയായിരുന്നു ഈ വിമാന യാത്ര.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
ചിത്രശാല
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads