സ്വാഭാവികറബ്ബർ
From Wikipedia, the free encyclopedia
Remove ads
റബ്ബർ മരം പോലുള്ള ചില പ്രത്യേക തരം മരങ്ങളിൽ നിന്ന് ഊറി വരുന്ന ഏതു തരത്തിലും രൂപപ്പെടുത്താവുന്ന ഒരു ഇലാസ്റ്റിക് ഹൈഡ്റോകാർബൺ പോളിമറാണ് സ്വാഭാവിക റബ്ബർ. ശുദ്ധീകരിച്ച റബ്ബറിന്റെ ശാസ്ത്രീയനാമം പോളി ഐസോപ്രീൻ എന്നാണ്. ഇത് രാസപ്രക്രിയകളുടെ ഫലമായും ഉത്പാദിപ്പിക്കാവുന്നതാണ്. സ്വാഭാവിക റബ്ബർ, ടയർ നിർമ്മാണം ഉൾപ്പെടെയുള്ള വ്യാവസായിക ആവശ്യങ്ങൾക്ക് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. 1934-ൽ വെർണർ കുൻ ആണ് റബ്ബറിന്റെ എണ്ട്റോപ്പി മോഡൽ ആദ്യമായി ഉണ്ടാക്കിയത്.
Remove ads
ഉറവിടങ്ങൾ
വൻതോതിൽ സ്വാഭാവിക റബ്ബർ ലഭിക്കുന്നത് പാര റബ്ബർ മരത്തിൽ നിന്നാണ്. ഹെവിയ ബ്രസില്ല്യൻസിസ് അഥവാ യുഫോർബിയാസി (Hevea brasiliensis Euphorbiaceae) എന്നാണ് ഈ മരത്തിന്റെ ശാസ്ത്രീയ നാമം. ഈ മരത്തിന്റെ തടിയിൽ ഒരു മുറിവ് ഉണ്ടാക്കിയാൽ ആ മുറിവിൽ കൂടി ധാരാളമായി ലാറ്റക്സ് ഉറഞ്ഞ് വരും എന്നതുകൊണ്ടാണ് ഈ മരം റബ്ബർ ഉത്പാദനത്തിനായി കൂടുതലായി ഉപയോഗിക്കുന്നതിന്റെ കാരണം.
ലാറ്റക്സ് ഉണ്ടാകുന്ന മറ്റു മരങ്ങൾ ഫിഗ്സ് (Ficus elastica), കാസ്റ്റില്ല എലാസ്റ്റിക്ക (പനാമ റബ്ബർ മരം), യുഫോർബിയാസ്, ലറ്റുസ്, ഡാന്റിലിയോൺ, റഷ്യൻ ഡാന്റിലിയോൺ (Taraxacum kok-saghyz), സ്കോർസെനറ ടോ-സാഗിസ് (Scorzonera tau-saghyz), ഗയൂൾ (Guayule) എന്നിവയാണ്. ഇവയിൽ നിന്ന് വൻതോതിൽ റബ്ബർ ഉത്പാദിപ്പിക്കാൻ കഴിയില്ലെങ്കിലും രണ്ടാം ലോകമഹായുദ്ധകാലത്തുണ്ടായ റബ്ബറിന്റെ ദൗർലഭ്യം കാരണം ഇവയിൽ നിന്ന് റബ്ബർ ഉത്പാദിപ്പിക്കാൻ ജർമ്മനി ശ്രമിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്[1] . കൃത്രിമ റബ്ബർ ഉത്പാദിപ്പിക്കാനുള്ള സാങ്കേതിക വിദ്യ ലഭ്യമായതോടുകൂടി ഈ മരങ്ങളിൽ നിന്ന് റബ്ബർ ഉത്പാദിപ്പിക്കാൻ ഉള്ള ശ്രമങ്ങൾ ഇല്ലാതെയായി. കൃത്രിമ റബ്ബറിൽ നിന്ന് സ്വാഭാവിക റബ്ബറിനെ വേർതിരിച്ചറിയാൻ സ്വാഭാവിക റബ്ബറിനെ ഗം റബ്ബർ എന്നും വിളിക്കാറുണ്ട്.
Remove ads
വ്യാവസായിക ഉത്പാദനത്തിന്റെ തുടക്കം
1736-ൽ അക്കാദമി റോയൽ ദെസ് സയൻസ് (Académie Royale des Sciences) എന്ന ഫ്രാൻസിലെ ഒരു സംഘടനയ്ക്ക് റബ്ബറിന്റെ സാമ്പിളുകൾ ചാൾസ് മാറീ ഡി ല കൊൻടാമൈൻ (Charles Marie de La Condamine) എന്ന വ്യക്തി കാണിച്ചുകൊടുക്കുകയുണ്ടായി. [2] പിന്നീട് 1751-ൽ ഇദ്ദേഹം ഫ്രാനോസി ഫ്രെസ്നിയൂ (François Fresneau) എന്ന വ്യക്തി എഴുതിയ പേപ്പർ ഈ അക്കാദമിയുടെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. ഇത് 1755-ൽ പിന്നീട് പ്രസിദ്ധീകരിച്ചു. ഇതിൽ റബ്ബറിന്റെ പല ഗുണങ്ങളെപ്പറ്റിയും പ്രതിപാദിപ്പിച്ചിരുന്നു. റബ്ബറിനെക്കുറിച്ച് ആദ്യമായി പ്രസിദ്ധീകരിച്ച ശാസ്ത്രലേഖനം ഇതാണെന്ന് വിശ്വസിക്കപ്പെടുന്നു.
പാരാ റബ്ബർ മരം തെക്കേ അമേരിക്കയിലായിരുന്നു മുൻപ് കൂടുതലായി ഉണ്ടാകാറുണ്ടായിരുന്നത്. ബ്രസീലിൽ നിന്ന് പോർച്ചുഗലിലേയ്ക്ക് ആദ്യമായി റബ്ബർ കൊണ്ടു വന്ന യൂറോപ്യനായ വ്യക്തി, അവിടെയുള്ള ആളുകളെ റബ്ബർ അടങ്ങിയ തുണിയിൽ വെള്ളം ആഗിരണം ചെയ്യുകയില്ല എന്ന് കാണിച്ചുകൊടുത്തപ്പോൾ അവർ ദുർമന്ത്രവാദി എന്ന് മുദ്രകുത്തി കോടതിയിൽ കയറ്റുകപോലും ഉണ്ടായി. ഇംഗ്ലണ്ടിൽ 1770- ആണ് റബ്ബർ എത്തുന്നത്. ഈ റബ്ബറിന് പേപ്പറിൽ പെൻസിൽ കൊണ്ട് എഴുതിയതിനെ മായ്ക്കാൻ കഴിവുണ്ടെന്ന് ജോസഫ് പ്രീസ്‌റ്റലി കണ്ടെത്തി. അങ്ങനെയാണ് മായ്ക്കുക എന്ന് അർത്ഥമുള്ള റബ് (rub) എന്ന പദത്തിൽ നിന്ന് റബ്ബർ എന്ന് ഈ വസ്തുവിന് പേര് വീഴുന്നത്.
19-ആം നൂറ്റാണ്ട് ഏതാണ്ട് മുഴുവൻ തന്നെയും ലാറ്റക്സ് ഉത്പാദിപ്പിച്ചിരുന്നത് തെക്കേ അമേരിക്ക മാത്രമായിരുന്നു. എന്നാൽ 1876-ൽ ഹെൻറി വിക്കാം എന്ന വ്യക്തി ബ്രസീലിൽ നിന്ന് ആയിരക്കണക്കിന് വിത്ത് കൊണ്ടുവരികയും അവ ബ്രിട്ടനിലുള്ള ക്യൂ ഗാർഡൻസ് എന്നയിടത്ത് നടുകയും ചെയ്തു. അവിടെ ഉണ്ടായ റബ്ബർ തൈകൾ സിലോൺ (ശ്രീലങ്ക, ഇന്തോനേഷ്യ, സിംഗപ്പൂർ, ബ്രിട്ടീഷ് മലയ) എന്നിവിടങ്ങളിലേയ്ക്ക് കയറ്റി അയച്ചു. മലയ (ഇന്നത്തെ മലേഷ്യ) പിന്നീട് ലോകത്തിലെ ഏറ്റവുമധികം റബ്ബർ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നായി. നൂറു വർഷങ്ങൾക്ക് മുൻപ് ആഫ്രിക്കയിലെ കോംഗോ ഫ്രീ സ്റ്റേറ്റും റബ്ബർ വളരെയധികം ഉത്പാദിപ്പിക്കുന്ന സ്ഥലമായിരുന്നു. ലൈബീരിയ, നൈജീരിയ എന്നിവടങ്ങളിലും ഇന്ന് റബ്ബർ കൃഷി ഉണ്ട്.
ഇന്ത്യയിൽ 1873-ൽ തന്നെ കൽക്കത്തയിലെ ബൊട്ടാണിക്കൽ ഗാർഡനിൽ വ്യാവസായിക ആവശ്യങ്ങൾക്കായി വളർത്താൻ റബ്ബർ നടാൻ ശ്രമം തുടങ്ങിയിരുന്നു. ബ്രിട്ടീഷുകാരായിരുന്നു ഇതിനു മുൻകൈ എടുത്തത്. ആദ്യത്തെ വ്യാവസായിക തോട്ടം ഇന്ത്യയിൽ തുടങ്ങിയത് തട്ടേക്കാടിലാണ്. 1902-ൽ ആയിരുന്നു അത്.റബ്ബർ മരം കേരളത്തിലെത്തിയതു ബ്രസീലിൽ നിന്നാണെന്നു പറയപ്പെടുന്നു. ഇതിന്റെ ശാസ്ത്ര നാമം ഹെവിയ ബ്രസീലിയാസിസ് എന്നാണ്.
Remove ads
റബ്ബർ ടെക്നോളജി

റബ്ബറിനെ അതിന്റെ ഉപയോഗം അനുസരിച്ച് ടയറും മറ്റുമായി മാറ്റിയെടുക്കുന്ന പ്രക്രിയയെയാണ് റബ്ബർ ടെക്നോളജി എന്ന വാക്കു കൊണ്ടുദ്ദേശിക്കുന്നത്.
റബർ പാൽ (നാച്ചുറൽ റബർ ലാറ്റക്സ്)
റബ്ബർ മരത്തിന്റെ തൊലിയിൽ മുറിവുണ്ടാകുമ്പോൾ ഊറിവരുന്ന വെളുത്തനിറമുള്ള കറയാണ് റബർ പാൽ [നാച്ചുറൽ റബർ ലാറ്റക്സ്]. വളർച്ചയെത്തിയ റബർ മരത്തിന്റെ തൊലിയിൽ നിയന്ത്രിത രീതിയിൽ മുറിവുണ്ടാക്കിയാണ് വാണിജ്യാടിസ്ഥാനത്തിൽ റബർ പാൽ ശേഖരിക്കുന്നത്. റബർ പാൽ ശേഖരിക്കുന്നതിനായി റബർ മരത്തിന്റെ തൊലിയിൽ നിയന്ത്രിത രീതിയിൽ മുറിവുണ്ടാക്കുന്നതിനെ ടാപ്പിങ് എന്നു പറയുന്നു. കുഴമ്പു പരുവത്തിലുളള ലാറ്റക്സിലെ മുഖ്യാംശം ജലവും(55%), റബ്ബറിൻറെ കൊച്ചു കൊച്ചു കണികകളുമാണ്(40%)[3] ഏറെ നേരം വെച്ചിരുന്നാൽ റബ്ബർ കണികകൾ ഉറ കൂടി ലാറ്റക്സ് പിരിഞ്ഞുപോകും. ലാറ്റക്സ് സാന്ദ്രികരിച്ച്, പിരിഞ്ഞുപോകാതിരിക്കാനായി അമോണിയ ചേർത്ത് സൂക്ഷിക്കാം. അല്ലെങ്കിൽ ഇത് വേർതിരിച്ചെടുത്ത് റബ്ബർ ഷീറ്റുകളായോ, ബ്ലോക്കുകളായോ മാറ്റാം. അന്തിമോപയോഗത്തിന് ഉചിതമായ ഗുണങ്ങൾ ലഭ്യമാകാനായി ഇനിയും പല രാസപ്രക്രിയകൾക്കും ഈ അസംസ്കൃത റബ്ബറിനെ വിധേയമാക്കേണ്ടതുണ്ട്. ഓരോ സാഹചര്യങ്ങൾക്കും അനുസരിച്ച് ചേർക്കുന്ന രാസവസ്തുവിലും പ്രക്രിയയിലും മാറ്റം വരുത്തുന്നു. [4]
കൃത്രിമ റബ്ബർ
കൃത്രിമ റബ്ബർ പെട്രോളിയം ഉല്പന്നങ്ങളിൽ നിന്നും ഉണ്ടാക്കുന്നു.ബ്യൂട്ടൈൽ, നൈട്രൈൽ, എസ്ബിആർ, നിയോപ്രീൻ, ക്ലോറോപ്രീൻ, ഇപിഡിഎം, സിലിക്കോൺ എന്നിങ്ങനെ പലതരം കൃത്രിമ റബ്ബർ ഇനങ്ങൾ മാർക്കറ്റിൽ ലഭ്യമാണ്.
ഉപയോഗങ്ങൾ
ടയറുകളുണ്ടാക്കാനാണ് സ്വാഭാവികറബ്ബർ ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്നത്.
ചിത്രങ്ങൾ
- പുനരുപയോഗിക്കുന്ന റബർ ടയർ
- റബ്ബർ ബാൻഡുകൾ
ഇതും കാണുക
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads