സർപ്പധരൻ
From Wikipedia, the free encyclopedia
Remove ads
ഖഗോളമദ്ധ്യരേഖ കടന്നുപോകുന്ന ഒരു നക്ഷത്രരാശിയാണ് സർപ്പധരൻ (Ophiuchus). പാരമ്പര്യമായി രാശിചക്രത്തിൽ ഉൾപ്പെടുത്തപ്പെട്ടിട്ടില്ലെങ്കിലും നവംബർ 30 മുതൽ ഡിസംബർ 17 വരെയുള്ള കാലം സൂര്യൻ ഈ നക്ഷത്രരാശിയിലാണ് ഉണ്ടാകുക[1]. സർപ്പമണ്ഡലത്തെ (Serpens) കയ്യിലേന്തിനിൽക്കുന്ന ഒരു മനുഷ്യനായാണ് ഈ നക്ഷത്രരാശി ചിത്രീകരിക്കപ്പെടാറുള്ളത്.
Remove ads
സവിശേഷതകൾ

സൗരയൂഥത്തിന് ഏറ്റവുമടുത്തുള്ള നക്ഷത്രരൂപീകരണ മേഖലകളിലൊന്നായ റോ ഓഫിയൂക്കി നീഹാരിക ഈ നക്ഷത്രരാശിയിലാണ്.
വളരെയധികം താരവ്യൂഹങ്ങൾ ഉള്ള ഒരു നക്ഷത്രരാശിയാണ് ഇത്. M9, M10, M12, M14, M19, M62, M107 എന്ന മെസ്സിയർ വസ്തുക്കൾ ഇതിലുണ്ട്. ഇവയെല്ലാം തന്നെ ഗോളീയ താരവ്യൂഹങ്ങളാണ്. 1604ൽ ഈ നക്ഷത്രരാശിയിൽ ഒരു സൂപ്പർനോവാവിസ്ഫോടനമുണ്ടായി. ജ്യോതിശ്ശാസ്ത്രജ്ഞനായ ജൊഹാൻസ് കെപ്ലർ ഇതിനെക്കുറിച്ച് പഠിച്ചതിനാൽ ഇത് കെപ്ലറുടെ സൂപ്പർനോവ എന്ന് അറിയപ്പെടുന്നു[2].
ഇതുവരെ കണ്ടെത്തിയവയിൽ വച്ച് ഏറ്റവും കൂടിയ proper motion ഉള്ള നക്ഷത്രമായ ബർണാർഡിന്റെ നക്ഷത്രം സർപ്പധരൻ രാശിയിലാണ്.[3]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads