ഹനുമാൻ

രാമായണത്തിലെ ഒരു പ്രധാന കഥാപാത്രം From Wikipedia, the free encyclopedia

ഹനുമാൻ
Remove ads

ഹനുമാൻ അല്ലെങ്കിൽ ആഞ്ജനേയൻ, രാമായണത്തിലെ പ്രധാന കഥാപാത്രമായ ഒരു വാനരനാണ്. ഹൈന്ദവ വിശ്വാസമനുസരിച്ച് സപ്തചിരംജീവികളിൽ (മരണമില്ലാത്തവർ)ഒരാളാണ് ഹനുമാൻ. ശിവൻ തന്നെയാണ് ഹനുമാനായി അവതരിച്ചത് എന്ന് ശിവപുരാണവും ദേവീഭാഗവതവും പറയുന്നു. മഹാബലവാനായ വായൂപുത്രനാണ് ഹനുമാൻ എന്നാണ് വിശ്വാസം. ശ്രീരാമസ്വാമിയുടെ പരമഭക്തനും, ആശ്രിതനുമായ ഹനുമാൻ രാമനാമം ചൊല്ലുന്നിടത്തെല്ലാം പ്രത്യക്ഷനാകുമെന്ന് വിശ്വസിച്ചുവരുന്നു. ഹനുമാൻ സ്വാമിയുടെ ജന്മ നക്ഷത്രം മൂലം ആണ്. സർവ ദുരിതങ്ങൾക്കും തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾക്കും ഹനുമദ് ഉപാസന ഉത്തമമാണ് എന്നാണ് ഹൈന്ദവ വിശ്വാസം.

വസ്തുതകൾ ഹനുമാൻ, ദേവനാഗരി ...

രാമായണത്തിൽ ഹനുമാന്റെ ശക്തിവർണ്ണനയിൽ അതിശയോക്തി കലർത്തിയിട്ടുണ്ടെങ്കിലും ദേവതയാണെന്നുള്ളതിനെപ്പറ്റി ഒരിടത്തും പ്രസ്താവമില്ല.

Remove ads

പുരാണങ്ങളിൽ

ഒരിക്കൽ ഉമാമഹേശ്വരന്മാർ വാനരരൂപികളായി വനത്തിൽ പ്രവേശിച്ചു. അവർ ആനന്ദത്തോടെ വൃക്ഷശിഖരങ്ങൾ ചാടിക്കടന്നും പഴുത്ത കായ്കനികൾ ഭക്ഷിച്ചും ക്രീഡിച്ചും നാളുകൾ ചെലവഴിച്ചു. കുറേനാളുകൾക്കുശേഷം വാനരരൂപിയായ പാർവതിദേവി ഗർഭിണിയായി.

എന്നാൽ താൻ ഗർഭവതിയാണെന്ന വിവരം ഭഗവതിയെ സന്തോഷിപ്പിച്ചില്ല. വാനരാവസ്ഥയിൽ ഗർഭം ധരിച്ചതിനാൽ തന്റെ ശിശു വാനരൻ ആയിരിക്കുമെന്നതിനാലാണ് പാർവതിയ്ക്ക് സന്തോഷം തോന്നാത്തത്.

ദേവിയുടെ അപ്രസന്നഭാവത്തിൽ നിന്നും ശിവൻ കാര്യങ്ങൾ ഗ്രഹിച്ചു. ഭഗവാൻ തന്റെ യോഗശക്തിയാൽ പാർവ്വതിയുടെ ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്തു. അനന്തരം ഭഗവാൻ വായു ദേവനോട് കല്പിച്ചു. എന്റെയും ഗൗരിയുടെയും വീര്യമാണ് ഈ ഗർഭസ്ഥശിശു. ഇവന്റെ മാതൃപദം അലങ്കരിക്കാൻ ദേവി താല്പര്യപ്പെടുന്നില്ല. ഇവനെ സംരക്ഷിക്കുവാൻ ഞാനങ്ങയോട് ആവശ്യപ്പെടുന്നു.

‘ദേവാദിദേവനായ ശ്രീപരമേശ്വരന്റെയും ആദിപരാശക്തിയായ ദേവി ഉമയുടെയും ചൈതന്യമായ ശിശുവിനെ സംരക്ഷിക്കുവാൻ കഴിയുന്നതിൽപ്പരം മറ്റെന്ത് ഭാഗ്യമാണ് എനിക്ക് വേണ്ടത്? ആനന്ദത്താൽ മതി മറന്ന വായുദേവൻ ഇങ്ങനെ പറഞ്ഞുകൊണ്ട് ശിവനിൽ നിന്നും ഗർഭസ്ഥ ശിശുവിനെ ഏറ്റുവാങ്ങി.

വായുദേവൻ ആ ഗർഭസ്ഥ ശിശുവിനെ മാറോട് ചേർത്ത് പിടിച്ചുകൊണ്ട് ത്രിലോകങ്ങളിലും സഞ്ചരിച്ചു. അപ്പോൾ വായുഭഗവാന് ഒരു സംശയം തോന്നി. ഈ ഗർഭസ്ഥശിശു ആരിലൂടെ ജനിക്കും?

അക്കാലത്ത് കേസരി എന്ന വാനര രാജന്റെ പത്‌നിയായ അഞ്ജന പുത്രലാഭാർത്ഥം ശിവനെ തപസ്സുചെയ്യുന്ന വിവരം വായു ഭഗവാൻ അറിഞ്ഞു. അദ്ദേഹം അഞ്ജനയ്ക്കു മുന്നിൽ പ്രത്യക്ഷനായി പറഞ്ഞു. പുത്രലാഭാർത്ഥം നീ അനുഷ്ഠിക്കുന്ന തപസ്സ് മതിയാക്കൂ. ഊഷരമായ നിന്റെ ഗർഭപാത്രത്തിനുള്ളിൽ ഞാനിതാ ശിവശക്തി ചൈതന്യമുള്ള ഒരു ശിശുവിനെ നിക്ഷേപിക്കുന്നു. അവന് വേണ്ടുന്ന പരിചര്യ ചെയ്ത് അവനെ ശുശ്രൂഷിച്ച് നീ വാഴുക.

അഞ്ജന ആനന്ദസമുദ്രത്തിലാറാടി. അവൾ ഇരുകൈകളും കൂപ്പി വായുദേവന് സ്തുതി പറഞ്ഞുകൊണ്ട് ആ ഗർഭം ഏറ്റുവാങ്ങി.

ദിനങ്ങൾ കടന്നുപോയി. അഞ്ജന സൂര്യതേജസ്സ്വിയും, ബലവാനുമായ ഒരു പുത്രന് ജന്മം നൽകി. അവന്റെ ജന്മത്തിൽ പ്രപഞ്ചവാസികളെല്ലാം ആഹ്ലാദിച്ചു. വാനരരൂപിയായ ആ ശിശുവിന്റെ തേജസ്സ് ആരുടേയും മനം മയക്കുന്നതായിരുന്നു. അഞ്ജനേയനായ ആ ശിശുവാണ് പിൽക്കാലത്ത് ഹനുമാൻ എന്ന പേരിൽ പുരണാപ്രസിദ്ധനായി തീർന്നത്.

രാക്ഷസരാജാവായ രാവണന്റെ തടവിൽ നിന്നും രാമന്റെ ഭാര്യയായ സീതയെ കണ്ടെടുക്കാനുള്ള ദൗത്യത്തിൽ രാമനു വേണ്ടി ദൂതു പോയതാണ് ഹനുമാൻ ചെയ്ത കൃത്യങ്ങളിൽ പ്രധാനപ്പെട്ടത്. രാമ-രാവണയുദ്ധത്തിൽ ദാരുണമായി മുറിവേറ്റ രാമന്റെ സഹോദരൻ ലക്ഷ്മണനെ സുഖപ്പെടുത്തുന്നതിനായി ഹനുമാൻ ഹിമാലയത്തിലേക്കു പറക്കുകയും, ഔഷധസസ്യങ്ങൾ നിറഞ്ഞ മരുത്വാമല വഹിച്ചുകൊണ്ട് തിരികെ വരികയും ചെയ്തു. സംശയാതീതമായ ദൃഢഭക്തിയുടെ ഉത്തമോദാഹരണമായി ഹനുമാൻ പരക്കെ അംഗീകരിക്കപ്പെടുന്നു. ഒരു വാനരരൂപത്തിൽ ആരാധിക്കപ്പെടുന്ന ഇദ്ദേഹം, തന്റെ ബുദ്ധിശക്തികൊണ്ടും, രാമനോടുള്ള വിശ്വാസ്യതകൊണ്ടും ഹിന്ദു വിശ്വാസത്തിൽ പ്രധാനപ്പെട്ടൊരു ദേവനായി അറിയപ്പെടുന്നു. രാമനാമം ജപിക്കുന്നിടത്തു ഹനുമാന്റെ സാന്നിധ്യം ഉണ്ടാകുമെന്നും, നവഗ്രഹദോഷങ്ങൾ പ്രത്യേകിച്ച് ശനിദോഷം ഹനുമദ്‌ ഭക്തരെ ബാധിക്കില്ലെന്നുമാണ് ഭക്തരുടെ വിശ്വാസം.

ഹനുമാനും ശനിയും തമ്മിലുള്ള ബന്ധം പുരാണങ്ങളിൽ കാണാം.

1. ഹനുമത് സഹസ്രനാമ സ്തോത്രത്തിൽ കൊടുത്തിട്ടുള്ള ഹനുമാൻറെ പല നാമങ്ങളിൽ ഒരു നാമമാണ് ’ശനി’.

2. സൂര്യസംഹിതയിൽ ’ഹനുമാൻ ശനിയാഴ്ച ജനിച്ചു’ എന്നു പറയുന്നു.

3. ശനിയുടെ പത്തു നാമങ്ങളിൽനിന്നും ഒരു നാമമാണ് ’രുദ്രൻ’ എന്നത്.

4. ശനിയെപ്പോലെ ഹനുമാനും കറുത്ത വർണത്തിൽ കാണപ്പെടുന്നു.

5. ഗഢവാൽ പ്രദേശത്തു ശനി പ്രസിദ്ധമായതു കാരണം ഹനുമാനും ശനിയെപ്പോലെ ഇരുമ്പിൻറെ ചാട്ടവാർ പിടിച്ചിട്ടുള്ളതായി കാണപ്പെടുന്നു. ഇതുകൊണ്ടായിരിക്കാം അറിയാതെ തന്നെ ശനിയുടേയും ഹനുമാന്റേയും സാമ്യത കൽപ്പിച്ചിരിക്കുന്നത്. ശനിയാഴ്ച ദിവസം ഹനുമാൻറെ പൂജയും ശനിയാഴ്ച എടുക്കുന്ന വ്രതത്തിൽ ഹനുമാൻറെ ഉപാസനയും തുടങ്ങിയത് ഇക്കാരണത്താലായിരിക്കും എന്ന്‌ വിശ്വാസം.

Remove ads

പഞ്ചമുഖ ഹനുമാൻ

അഞ്ചു തലകളുള്ള ഹനുമാന്റെ വിശ്വരൂപം "പഞ്ചമുഖ ഹനുമാൻ" എന്നറിയപ്പെടുന്നു. ഹൈന്ദവ വിശ്വാസപ്രകാരം ഇത് ഹനുമാന്റെ അതിശക്തവും സർവരക്ഷാകരവുമായ ഉഗ്ര രൂപമാണ്. അപൂർവം ക്ഷേത്രങ്ങളിൽ മാത്രമേ ഈ രൂപത്തിലുള്ള പ്രതിഷ്ഠ കാണാറുള്ളു. അഹി-മഹി രാവണന്മാരെ നിഗ്രഹിച്ചു പാതാളത്തിൽ നിന്നും രാമലക്ഷ്മണന്മാരെ മോചിപ്പിക്കാൻ ആണ് ഹനുമാൻ ഈ ഉഗ്രരൂപം സ്വീകരിച്ചത് എന്ന് കഥ. മഹാവിഷ്ണുവിന്റെ മൂന്ന് ഉഗ്ര അവതാരങ്ങളും വിഷ്ണു വാഹനമായ ഗരുഡനും കൂടി ഈ രൂപത്തിൽ ചേർന്നു കാണപ്പെടുന്നു. വരാഹമൂർത്തി വടക്കും, നരസിംഹമൂർത്തി തെക്കും, ഗരുഡൻ പശ്ചിമദിക്കും, ഹയഗ്രീവൻ ആകാശത്തേക്കും, സ്വന്തം മുഖം പൂർവ ദിക്കിലേക്കും ദർശിച്ചു കൊണ്ടുള്ള അഞ്ചുമുഖം ആണ് ഇത്. പഞ്ചമുഖ ഹനുമാനെ ആരാധിക്കുന്നത് ഐശ്വര്യകരവും സർവരക്ഷാകരവുമാണ് എന്നാണ് വിശ്വാസം.

Remove ads

സുവർചലാ സമേത ഹനുമാൻ

ബ്രഹ്മപുരാണത്തിൽ ഹനുമാനേയും വൃക്ഷാകപിയേയും പറ്റി പ്രസ്താവിച്ചിട്ടുണ്ട്.

ഹനുമദ്‌ ചരിത്രം പരാമർശിക്കപ്പെടുന്ന പരാശര സംഹിത എന്ന ഗ്രന്ഥത്തിലാണ് ഹനുമാൻ സ്വാമിയുടെ വിവാഹത്തെ കുറിച്ച് പ്രതിപാദിക്കുന്നത്. വിദ്യാഭ്യാസം പൂർത്തിയാക്കാൻ ഹനുമാൻ സൂര്യനെയാണ് ഗുരുവായി സ്വീകരിച്ചത്. തന്റെ പക്കലുള്ള എല്ലാ ജ്ഞാനവും ആദിത്യഭഗവാൻ ഹനുമാൻ സ്വാമിക്ക് പകർന്നു നൽകി. പക്ഷേ നവവിദ്യകൾ എന്നറിയപ്പെടുന്ന ഒൻപത് ദിവ്യ വിദ്യകൾ മാത്രം പകർന്നു കൊടുക്കാൻ കഴിഞ്ഞില്ല. ഇവ കൂടി പഠിച്ചെങ്കിലേ വിദ്യ പൂർണ്ണമാകൂ, അതിനാൽ അതും കൂടി പഠിക്കണമെന്ന് ഹനുമാൻ ആഗ്രഹിച്ചു. ഒൻപതു വിദ്യകളിൽ അഞ്ചെണ്ണം കൂടി സൂര്യൻ ഹനുമാനെ പഠിപ്പിച്ചു. തന്റെ പക്കലുള്ള ബാക്കി വിദ്യകൾ പഠിപ്പിക്കാൻ നിവർത്തിയില്ലെന്നും ആദിത്യഭഗവാൻ പറഞ്ഞു. ബാക്കിയുള്ള നാല് വിദ്യകൾ വിവാഹിതർക്ക് മാത്രമേ ഉപദേശിക്കാവൂ എന്ന വിധി ഉള്ളതുകൊണ്ടാണ് അവ ഹനുമാനെ അഭ്യസിപ്പിക്കാതിരുന്നത്. അതിനാൽ തന്നെ ശേഷിക്കുന്ന നാല് വിദ്യകൾ പകർന്നു കൊടുക്കാൻ സൂര്യന് കഴിയുമായിരുന്നില്ല. ഈ പ്രശ്നം പരിഹരിക്കുവാനായി ഹനുമാനോട് വിവാഹിതനാകാൻ സൂര്യഭഗവാൻ ആവശ്യപ്പെട്ടു. പക്ഷെ ആദ്യമൊന്നും ഹനുമാൻ സൂര്യദേവനെ അനുസരിക്കാൻ തയ്യാറായില്ല. അവസാനം ഹനുമാൻ വിവാഹം നടത്താൻ സമ്മതിച്ചു. ഹനുമാൻ വിവാഹത്തിന് സമ്മതം മൂളിയതോടെ സൂര്യൻ ഒരുപായം കണ്ടുപിടിച്ചു. സ്വന്തം തേജസിൽ നിന്നും ആദിത്യൻ ഒരു കന്യകയെ സൃഷ്ടിച്ചു. വർച്ചസിൽ നിന്നും അഥവാ പ്രകാശ കിരണങ്ങളിൽ നിന്നും ജന്മം കൊണ്ട മകൾക്ക് സുവർചല എന്ന് നാമവും നൽകി. ഹനുമാനോട് സുവർചലയെ വിവാഹം ചെയ്യാൻ ഉപദേശിച്ച സൂര്യദേവൻ ഇരുവരെയും അനുഗ്രഹിച്ചു. സുവർചലാ സമേതനായ ഹനുമാന്റെ പ്രതിഷ്ഠ ധാരാളം ക്ഷേത്രങ്ങളിൽ കാണാം. ഹനുമാൻ പ്രജാപത്യ ബ്രഹ്‌മചാരിയാണ്. നൈഷ്ഠിക ബ്രഹ്‌മചാരിയല്ല. സുവർചലാ സമേതനായ ഹനുമാനെ ഉപാസിക്കുന്നത് ഗൃഹസ്ഥർക്ക് ഉത്തമമാണ് എന്നാണ് വിശ്വാസം.

കേരളത്തിലെ ഹനുമദ് ക്ഷേത്രങ്ങൾ

  • പാളയം OTC ഹനുമാൻ ക്ഷേത്രം, തിരുവനന്തപുരം
  • പാട്ടറ വളവിൽ കോട്ടയിൽ ശ്രീ ആഞ്ജനേയ സ്വാമി ക്ഷേത്രം,പാട്ടറ,കല്ലറ, തിരുവന്തപുരം
  • ആലത്തിയൂർ ഹനുമാൻ ക്ഷേത്രം, തിരൂർ, മലപ്പുറം
  • ആലുവ ദേശം ശ്രീ ദത്ത ആഞ്ജനേയ ക്ഷേത്രം, എറണാകുളം
  • കോട്ട ഹനുമാൻ ക്ഷേത്രം, പാലക്കാട്‌
  • പാങ്ങോട് ഹനുമാൻ ക്ഷേത്രം, തിരുവനന്തപുരം
  • എറണാകുളം ഹനുമാൻ ക്ഷേത്രം (എറണാകുളം ശിവക്ഷേത്രത്തിന് സമീപം)
  • കവിയൂർ മഹാദേവ-ഹനുമാൻ ക്ഷേത്രം, പത്തനംതിട്ട
  • ശ്രീ ഗണേശ ഹനുമദ്‌ ദേവീ ക്ഷേത്രം കുരമ്പാല, പന്തളം (ഹനുമാൻ സ്വാമി പ്രധാന പ്രതിഷ്‌ഠ)
  • നാട്ടിക ഹനുമാൻസ്വാമി ക്ഷേത്രം, തൃശൂർ
  • രാഘവപുരം ഹനുമാരമ്പലം, ചെറുതാഴം, കണ്ണൂർ
  • തിരുവാറ്റ ശ്രീരാമ ഹനുമാൻ ക്ഷേത്രം, മെഡിക്കൽ കോളേജ് ബൈപാസ്, കോട്ടയം
  • മരുത്തൂർ ഹനുമാൻ ക്ഷേത്രം, നെയ്യാറ്റിൻകര
  • പമ്പാ ഗണപതി ക്ഷേത്രം, ശബരിമല - ഹനുമാൻ ഉപദേവൻ.
  • ഗുരുവായൂർ ശ്രീ കൃഷ്ണ ക്ഷേത്രം - ഹനുമാൻ ഉപദേവൻ.
  • തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രം- ഹനുമാൻ ഉപദേവൻ.
  • ആറ്റുകാൽ ശ്രീ ഭഗവതി ക്ഷേത്രം, തിരുവനന്തപുരം - ഹനുമദ് രൂപം ക്ഷേത്രത്തിലെ ഒരു തൂണിന്മേൽ കൊത്തി വച്ചിട്ടുണ്ട്.
  • ചോറ്റാനിക്കര ശ്രീ ഭഗവതി ക്ഷേത്രം, എറണാകുളം - ഹനുമാൻ ഉപദേവൻ.
  • കൊല്ലൂർ മൂകാംബിക ക്ഷേത്രം, ഉടുപ്പി, കർണാടക - ഹനുമാൻ ഉപദേവൻ.
Remove ads

വഴിപാടുകൾ

പഴവർഗങ്ങൾ, വെറ്റിലമാല, അവൽ നിവേദ്യം എന്നിവയാണ് പ്രധാന വഴിപാടുകൾ.

പ്രധാന ദിവസങ്ങൾ

പ്രധാന ദിവസം - ശനിയാഴ്ച.

വ്യാഴം, ചൊവ്വ എന്നിവയും ഹനുമാന് ‌ പ്രാധാന്യമുള്ള ദിവസങ്ങൾ ആണ്.

ശനിയാഴ്ച ഹനുമദ് പൂജ നടത്തുന്നത് ദുരിതശാന്തിക്കും ശനിദോഷമുക്തിക്കും വിശേഷമാണെന്നാണ് വിശ്വാസം. വിഷ്ണു അഥവാ ശ്രീരാമ പ്രധാനമായ വ്യാഴാഴ്ച ഹനുമാനെ ‌ആരാധിക്കുന്നത് വിശേഷം ആണെന്നും വിശ്വാസം ഉണ്ട്.

ഹനുമദ് ജയന്തി പ്രധാനം (ചൈത്ര മാസത്തിലെ പൗർണമി)

പേരിനു പിന്നിൽ

സൂര്യനെ ചുവന്ന പഴം ആണെന്നു വിചാരിച്ച് ഹനുമാൻ കഴിക്കാനായി ആകാശത്തേക്ക് കുതിച്ചെന്നും അപ്പോൾ ഇന്ദ്രൻ വജ്രായുധം ഹനുമാന്റെ മേൽ പ്രയോഗിച്ചതായി ഐതിഹ്യം ഉണ്ട്.... അപ്പോൾ ഹനുവിൽ (താടിയിൽ) മുറിവേറ്റതു കൊണ്ട് ഹനുമാൻ എന്നറിയപ്പെട്ടു. ആഞ്ജനേയൻ (അഞ്ജനയുടെ പുത്രൻ), മാരുതി തുടങ്ങിയ പേരുകളിലും ഹനുമാൻ അറിയപ്പെടുന്നു.

ജീ‍വിതം

മാതാപിതാക്കൾ

അഞ്ജന എന്ന വാനരയുടെ പുത്രനായി ത്രേതായുഗത്തിലാണ് ഹനുമാൻ ജനിച്ചത്. അഞ്ജനയാകട്ടെ ഒരു ശാപത്താൽ വാനരയാവേണ്ടി വന്ന ഒരു അപ്സരസ് ആയിരുന്നു. ശിവന്റെ ഒരു അവതാരത്തേ പ്രസവിക്കുമ്പോൾ പഴയ രൂപം തിരിച്ച് കിട്ടും എന്നതായിരുന്നു ശാപമോക്ഷം. അഞ്ജനയുടെ ഭർത്താവ് കേസരി എന്ന ശക്തനായ ഒരു വാനരവീരനായിരുന്നു. മുനിമാരെ ഉപദ്രവിച്ചിരുന്ന ഒരു ഭീകരനായ ആനയെ കൊന്നതിനാലാണ് ഇദ്ദേഹത്തിന് ഈ പേര് ലഭിച്ചത്.

കേസരിയോടൊത്ത് അഞ്ജന, ശിവൻ തന്റെ പുത്രനായി ജനിക്കണം എന്ന് വളരെ കഠിനമായി പ്രാർത്ഥിച്ചിരുന്നു. ഇതിൽ സം‌പ്രീതനാ‍യ ശിവൻ ഈ വരം അവർക്ക് നൽകി. അങ്ങനെ ശിവനാണ് ഹനുമാനായി ജനിച്ചതെന്നാണ് ഹൈന്ദവ വിശ്വാസം. [1]


Remove ads

പ്രാർത്ഥനാ ശ്ലോകങ്ങൾ

യത്രയത്ര രഘുനാഥകീർത്തനം
തത്രതത്ര കൃതമസ്തകാഞ്ജലീം
ബാഷ്പവാരിപരിപൂർണലോചനം
മാരുതീം നമതരാക്ഷസാന്തകം[2]


ബുദ്ധിർബലം യശോധൈര്യം നിർഭയത്വം അരോഗത അജാട്യം വാക്പടുത്വം ച ഹനുമദ് സ്മരണാദ് ഭവേത്


മനോജവം മാരുതതുല്യവേഗം

ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം

വാതാത്മജം വാനരയൂഥമുഖ്യം

ശ്രീരാമദൂതം ശരണം പ്രപദ്യേ

(ശിരസാ നാമാമി എന്നും പ്രചാരത്തിലുണ്ട്)

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads