ഹൃദയസ്തംഭനം

ഹൃദയം നിലക്കുന്ന അവസ്ഥ From Wikipedia, the free encyclopedia

ഹൃദയസ്തംഭനം
Remove ads

ഹൃദയ സ്തംഭനം, ഹൃദയാഘാതം എന്നീ പദങ്ങൾ മലയാള ഭാഷയിൽ വിവേചനമില്ലാതെ ഉപയോഗിക്കാറുണ്ട്. എന്നാൽ വൈദ്യ ശാസ്ത്ര നിർവച്ചനത്തിൽ ഇവ രണ്ട് വ്യത്യസ്തങ്ങളായ രോഗാവസ്ഥകളാണ്.

വസ്തുതകൾ Cardiac arrest, മറ്റ് പേരുകൾ ...

ഹൃദയാഘാതം Heart Attack , മലയാളികൾ  “അറ്റാക്ക്’’ എന്ന് മാത്രമായി ചുരുക്കുന്നു. സാങ്കേതികമായി Myocardial Infarction എന്നാണ് പറയുക. ഹൃദയപേശികളെ ഹനിക്കും വിധം അവയിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക തടസ്സപ്പെടുന്നതാണ് അറ്റാക്ക് അഥവ myocardial infarction. ഹൃദയത്തിലേക്കുള്ള ഒഴുക്കിനു ഭംഗം സംഭവിക്കുന്നതാണ് കാരണം.

ഹൃദയസ്തംഭനം - cardiac Arrest എന്നതിനു അനുയോജ്യമായ മലയാള പദം.

ഹാർട്ട് അറ്റാക്കിൽ നിന്നും വ്യത്യസ്തമായി ഇവിടെ ഹൃദയമിടിപ്പിലെ തകരാറുകൾ മൂലം ഹൃദയം കാര്യക്ഷമ മായി രക്തം പമ്പ് ചെയ്യാതാവുകയും അത് മൂലം ഓക്സീകരണം നടന്ന രക്ണ്ത്തിന്റെ ലഭ്യത്ക്കുറവ്വ് അനുഭവപെടുകയും ചെയ്യുന്നു.ഹൃദയത്തിൽ നിന്നുമുള്ള ഒഴുക്കിനാണ് ഇവിടെ തകരാറ് സംഭവിക്കുന്നത്.[5][6]

Remove ads

ലക്ഷണങ്ങൾ

ബോധക്ഷയം, ക്ഷീണം,തലചുറ്റൽ , നെഞ്ച് വേദന, കിതപ്പ് , ബലക്ഷയം, ഛർദ്ദി, എന്നിവയിൽ ചിലത് അറസ്റ്റിനു മുന്നോടിയായി പ്രകടമായേക്കാം. എന്നാൽ ഇവയിൽ ഒന്നു പോലുമില്ലാതെ പൊടുന്നനേയും ഹൃദയസ്തംഭനം സംജാതമാവാം.

ഹൃദയസ്തംഭനം സംഭവിച്ചാൽ നാഡിമിടിപ്പ് നിലയ്ക്കലാണ് ഏറ്റവും പ്രകടമായ കണ്ടെത്തൽ. ഹൃദയമിടിപ്പിന്റ് പ്രതിഫലമാണ് നാഡിമിടിപ്പ് എന്നതിനാൽ നാഡിമിടിപ്പ് നിർണ്ണയിക്കാൻ സാധിക്കാതാവുന്നു. ഉടനടി ചികിൽസാമുറകളോ, ജീവൻ  രക്ഷാ നടപടികളോ ആരംഭിച്ചില്ലെങ്കിൽ  മരണം, സുനിശ്ചിതമാണ്.

Remove ads

കാരണങ്ങൾ

Thumb
Conduction system of heart

ഹൃദയസ്തംഭനത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ നിരവധിയുണ്ട്. ഇതിൽ ഏറ്റവും പ്രധാനവും ഹൃദയ ധമനീ രോഗമാണ് (Coronary Artery Disease, Coronary Heart Disease CAD/CHD). ഇത് മൂലം രക്ത ഒഴുക്ക് താളം തെറ്റുകയും, ഹൃദയത്തിന്റെ വിദ്യുത് പ്രവർത്തനം അവതാളത്തിലാവുകയും ചെയ്യുന്നു. ഹൃദയതാള വൈകല്യങ്ങൾ (fibrillations) ഉണ്ടാവുന്നു. അറവീക്കം (ventricular hypertrophy) സംഭവിക്കുന്ന അവസ്ഥയിൽ മരണ നിരക്ക് ഏറെയാണ്. ദീർഘകാലമായി നിലനിൽക്കുന്ന രക്താതിമർദ്ദം (longstanding Hypertension), ഈ അവസ്ഥകളിലേക്ക് എത്തിക്കുന്നതിൽ നിർണ്ണായകമാണ്.[4][7][10][2]

ധമനീ രോഗം അല്ലാതെയുള്ള കാരണങ്ങളിൽ ചിലത്;

കായിക അധ്വാനമോ, ശരീര സമ്മർദ്ദങ്ങളൊ- Physical Stress.

മഗ്നീഷ്യം, പൊട്ടാഷിയം എന്നീ ധാതുക്കളുടെ കുറവ്.

അമിത രക്തസ്രാവം

ഹൃദയപേശീ രോഗങ്ങൾ-cardiomyopathy

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads