ഹെറോൺ
ശുദ്ധജലത്തിൽ കാണുന്ന വലിയ ചുണ്ടുകളും, വലിയ കാലുകളുമുള്ള തീരദേശപക്ഷി From Wikipedia, the free encyclopedia
Remove ads
ഹെറോൺ ശുദ്ധജലത്തിൽ കാണുന്ന വലിയ ചുണ്ടുകളും, വലിയ കാലുകളുമുള്ള തീരദേശപക്ഷിയാണ്. ആർഡെയിഡേ കുടുംബത്തിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. 64 തിരിച്ചറിയപ്പെട്ട വർഗ്ഗങ്ങൾ ഈ കുടുംബത്തിലുണ്ട്.[1] കാഴ്ചയിൽ ഈഗ്രറ്റുകളെപോലെയും ബൈറ്റേണിനെപ്പോലെയും അല്ലെങ്കിലും ഇവയ്ക്ക് ജൈവശാസ്ത്രപരമായ ചെറിയ വ്യത്യാസമാണുള്ളത്. ക്സിഗ്ക്സാഗ് ഹെറോൺ (Zebrilus undulatus), ഈഗ്രറ്റ്, ബൈറ്റേൺ എന്നിവയും ഹെറോണിനോടൊപ്പം ആർഡെയിഡേ കുടുംബത്തിൽ മോണോഫൈലെറ്റിക് ഗ്രൂപ്പിലുൾപ്പെട്ടതാണ്. വെള്ള നിറമുള്ള തൂവലുകളാൽ അലങ്കരിക്കപ്പെട്ടതാണ് ഹെറോൺ പക്ഷിയുടെ ശരീരം.
ഗ്രേ ഹെറോൺ, വൈറ്റ് -ഫേസെഡ് ഹെറോൺ, പസഫിക് റീഫ് ഹെറോൺ (Egretta sacra), ഗോലിയാത്ത് ഹെറോൺ, വൈറ്റ്-ഇയേർഡ് നൈറ്റ് ഹെറോൺ, പർപ്പ്ൾ ഹെറോൺ, ഇന്ത്യൻ പോണ്ട് ഹെറോൺ, ബ്ലാക്ക് ക്രൗൺഡ് നൈറ്റ് ഹെറോൺ എന്നിവ വിവിധ ഇനത്തിൽപ്പെട്ട ഹെറോണുകളാണ്. വംശനാശഭീഷണി നേരിടുന്ന വൈറ്റ്-ഇയേർഡ് നൈറ്റ് ഹെറോൺ എന്ന ഇനത്തിൽപ്പെട്ട പക്ഷിയെ ചൈനയിലെ സിഷുവാൻ പ്രവിശ്യയിൽ വനസംരക്ഷണ വകുപ്പ് കണ്ടെത്തിയിരുന്നു. ലോകത്തിലുടനീളം ഈ ഇനത്തിൽപ്പെട്ട പക്ഷികൾ 1000-ത്തിൽ താഴെ മാത്രമാണെന്നാണ് കണക്കാക്കിയിട്ടുള്ളത്. [2]
Remove ads
പദോല്പത്തി
ഹെറോൺ എന്ന പദം ആദ്യമായി ഇംഗ്ലീഷ് ഭാഷയിൽ പ്രത്യക്ഷപ്പെട്ടത് 1300 ഓടെയാണ്. പഴയ ഫ്രഞ്ച് ഹൈറോൺ, ഈറോൺ (പന്ത്രണ്ടാം നൂറ്റാണ്ട്), മുമ്പത്തെ ഹൈറോ (പതിനൊന്നാം നൂറ്റാണ്ട്), ഫ്രാങ്കിഷ് ഹൈഗിറോയിൽ നിന്ന് അല്ലെങ്കിൽ പ്രോട്ടോ-ജർമ്മനിക് * ഹൈഗ്രോ, * ഹ്രൈഗ്രോ എന്നിവയിൽ നിന്ന് ഉത്ഭവിച്ചിരിക്കാം.[3]
ഹെറോണുകളെ ഷൈറ്റ്പോക്കുകൾ / ˈʃaɪtpoʊk /, അല്ലെങ്കിൽ യൂഫെമിസ്റ്റിക്കായി ഷൈക്ക്പോക്കുകൾ അല്ലെങ്കിൽ ഷൈപോക്കുകൾ എന്നും വിളിക്കുന്നു. വെള്ളത്തിൽ മുന്നോട്ടു കുതിക്കുമ്പോൾ മലം വിസർജ്ജിക്കുന്ന സ്വഭാവമുള്ളതുകൊണ്ട് ഹെറോണുകൾക്ക് ഈ പേര് നൽകിയതായി വെബ്‌സ്റ്റേഴ്സ് നിഘണ്ടു സൂചിപ്പിക്കുന്നു.[4]
ഓക്സ്ഫോർഡ് ഇംഗ്ലീഷ് നിഘണ്ടുവിന്റെ 1971 ലെ കോംപാക്റ്റ് പതിപ്പിൽ വടക്കേ അമേരിക്കയിലെ ചെറിയ ഗ്രീൻ ഹെറോൺ (ബ്യൂട്ടോറൈഡ്സ് വയർസെൻസ്) യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്ന് ഉത്ഭവിച്ചതാണെന്ന് വിവരിക്കുന്നു. 1853 മുതൽ പ്രസിദ്ധീകരിച്ച ഒരു ഉദാഹരണം ഉദ്ധരിച്ച്. ഓക്സ്ഫോർഡ് ഇംഗ്ലീഷ് നിഘണ്ടുവിൽ ഷിറ്ററോ അല്ലെങ്കിൽ ഷെഡെറോ പദങ്ങൾ ഹെറോണുകൾക്കായി ഉപയോഗിക്കുന്നു. കൂടാതെ നേർത്തതും ദുർബലവുമായ വ്യക്തിയെ അർത്ഥമാക്കുന്ന അവഹേളിക്കുന്ന പദങ്ങളായും ഇത് പ്രയോഗിക്കുന്നു. സ്‌കോട്ട്‌ലൻഡിലെ ജെയിംസ് ആറാമന്റെ (1566-1625) രാജകീയ ഉത്തരവിലെ ഗെയിംബേർഡുകളുടെ പട്ടികയിൽ ഈ പേര് ഒരു ഹെറോണിന് കാണാം. ഷിറ്റെറോ ഷൈറ്റെഹെറോണിന്റെ ഒരു അപഭ്രംശ്ശബ്‌ദമാണെന്ന് ഓക്സ്ഫോർഡ് ഇംഗ്ലീഷ് നിഘണ്ടുവിൽ അനുമാനിക്കുന്നു.[5]
Remove ads
വിവരണം

വലിയ കാലുകളും വലിയ കഴുത്തുമുള്ള വലിപ്പമേറിയതും എന്നാൽ ഇടത്തരം വലിപ്പമുള്ളതുമായ പക്ഷികളാണ് ഹെറോണുകൾ. വളരെ ചെറിയ ആൺ-പെൺ രൂപവ്യത്യാസം ഈ പക്ഷികളിൽ കാണപ്പെടുന്നു. ഹെറോണുകളിൽ ഏറ്റവും വലിയ ഇനമാണ് ഗോലിയാത്ത് ഹെറോൺ (Ardea goliath).[6] എഴുന്നേറ്റുനിൽക്കുമ്പോൾ ഇതിന് 140 സെന്റിമീറ്റർ പൊക്കമുണ്ട്. പറക്കുമ്പോൾ ഹെറോണുകളുടെ കഴുത്ത് 's' ആകൃതിയിലായി കാണപ്പെടുന്നു. വംശനാശഭീഷണി നേരിടുന്ന പക്ഷി കൂടിയാണിത്. ഹെറോണുകളുടെ തൂവലുകൾ മൃദുവാണ്. നീല, കറുപ്പ്, ബ്രൗൺ, വെള്ള, ഗ്രെ എന്നീ നിറങ്ങളിൽ ഇവ കണ്ടുവരുന്നു.

Remove ads
സവിശേഷതകൾ
ഹെറോണുകളുടെ കുടുംബം അന്റാർട്ടിക്ക ഒഴികെ ലോകമെമ്പാടും വ്യാപിച്ചുകാണുന്നു. ഇവ കോസ്മോപൊളിറ്റൻ ഡിസ്ട്രിബൂഷനിൽപ്പെട്ടതാണ്. നീന്താനറിയാത്ത ജലപക്ഷികളായ ഇവ തടാകങ്ങളുടെയും നദികളുടെയും തീരങ്ങളിലും ചതുപ്പുകളിലും, കടൽതീരത്തും, കുളങ്ങളുടെ കരകളിലും ആണിത് കണ്ടുവരുന്നത്. സമതലപ്രദേശങ്ങളിലാണ് കൂടുതൽ കാണുന്നത് എങ്കിലും ചില വർഗ്ഗങ്ങൾ ഉയർന്ന പർവ്വതങ്ങളിലും കണ്ടുവരുന്നു. ഹെറോണുകൾ കൂടുതലും സഞ്ചാരസ്വഭാവമുള്ളവയാണ്. കൂടാതെ ഇതിൽ ദേശാടനപക്ഷികളും കാണപ്പെടുന്നു. ഓരോസ്ഥലങ്ങളിൽ പകുതി വീതം ദേശാടനം നടത്തുന്ന ഒരു ദേശാടനപക്ഷിയാണ് ഗ്രെ ഹെറോൺ. പകുതി ദേശാടനം ബ്രിട്ടനിലാണെങ്കിൽ ഇവ ബാക്കി പകുതി സ്കാൻഡിനാവിയയിലായിരിക്കും. ഇവ ഇരതേടുന്നതും ദേശാടനം നടത്തുന്നതും കൂട്ടമായിട്ടാണ്.

ഹെറോണുകളും ബൈറ്റേണുകളും കീടഭോജികളാണ്. തണ്ണീർത്തടങ്ങളിൽ കൂട്ടമായി ജീവിക്കുന്ന ഇവ ജലത്തിൽ വളരുന്ന ജീവികളെയാണ് ഭക്ഷണമാക്കുന്നത്. യെല്ലോ-ക്രൗൺഡ് നൈറ്റ് ഹെറോണുകളുടെ ഇര ഞണ്ടുകളാണ്. [7]

ചിത്രശാല
- ബേർ-ത്രോട്ടെഡ് ടൈഗർ ഹെറോൺ (Tigrisoma mexicanum)
- ഗ്രേറ്റ് ബിറ്റേൺ (Botaurus stellaris)
- ഈസ്റ്റേൺ ഗ്രേറ്റ് ഇഗ്രെറ്റ് (Ardea modesta)
- 'ജോർജ്ജ് ഫ്രെഡറിക് വാട്ട്സ് ചിത്രീകരിച്ച ദി വൂണ്ടെഡ് ഹെറോൺ, 1837 (വാട്ട്സ് ഗാലറി)
- പസഫിക് റീഫ് ഹെറോൺ
- ഗോലിയാത്ത് ഹെറോൺ
- ക്സിഗ്ക്സാഗ് ഹെറോൺ
- അമേരിക്കൻ ബൈറ്റേൺ
അവലംബം
പുറത്തേയ്ക്കുള്ള കണ്ണി
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads