അൽഗോൾ 60
പ്രോഗ്രാമിങ് ഭാഷ From Wikipedia, the free encyclopedia
Remove ads
കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് ഭാഷകളുടെ അൽഗോൾ കുടുംബത്തിലെ അംഗമാണ് അൽഗോൾ 60 (ALGOL 60) (അൽഗൊരിറ്റിക് ഭാഷ 1960 എന്നതിന്റെ ചുരുക്കരൂപം). ഇത് അൽഗോൾ 58 നെ പിന്തുടുർന്നുവന്നു, ഇത് begin
end
എന്നീ രണ്ട് കോഡ് ബ്ലോക്കുകൾ അവതരിപ്പിച്ചു. ശബ്‌ദകോശപരമായ സാദ്ധ്യതകളോടെ കൂട്ടിചേർത്ത ഫങ്ഷൻ നിർവചനങ്ങൾ നടപ്പിലാക്കിയ ആദ്യത്തെ ഭാഷയാണ് അൽഗോൾ 60. ഇത് മറ്റ് പ്രോഗ്രാമിംഗ് ഭാഷകളായ സിപിഎൽ, സിമുല, ബിസിപിഎൽ, ബി, പാസ്കൽ, സി എന്നിവയുടെ ഉദയത്തിന് കാരണമായി.[1]
പാസ്കൽ വികസിപ്പിക്കാൻ പോകുന്നതിന് മുമ്പ് നിക്കോളസ് വിർത്ത് അദ്ദേഹത്തിന്റെ സ്വന്തം അൽഗോൾ ഡബ്ല്യൂ (ALGOL W) അടിസ്ഥാനമാക്കി അൽഗോൾ 60 ചെയ്തു. അൽഗോൾ ഡബ്ല്യൂ അടുത്ത തലമുറ അൽഗോൾ ആയി ഉദ്ദേശിച്ചിട്ടുള്ളത്, എന്നാൽ വൃത്തിയാക്കപ്പെട്ടതും ലളിതവുമായ അൽഗോൾ 60 യെ അപേക്ഷിച്ച് അത് കൂടുതൽ സങ്കീർണവും പുരോഗമിച്ചതുമാണ്. ഔദ്യോഗികമായി അൽഗോൾ പതിപ്പുകൾ നാമകരണം ആദ്യം പ്രസിദ്ധീകരിച്ച വർഷം നൽകി. അൽഗോൾ 68 ൽ അൽഗോൾ 60 ൽ നിന്നും വളരെ വ്യത്യസ്തമാണ്. അൽഗോൾ 60 യുടെ വകഭേദങ്ങളെ പൊതുവെ "അൽഗോൾ" എന്ന് വിളിക്കുന്നു.[2]
Remove ads
ചരിത്രം
അമേരിക്കയിലും യൂറോപ്പിലും ഗവേഷണത്തിനായി ശാസ്ത്രജ്ഞന്മാരാണ് ആണ് കൂടുതലായും അൽഗോൾ 60 ഉപയോഗിച്ചത്. കൊമേഴ്സ്യൽ ആപ്ലിക്കേഷനുകളുടെ ഉപയോഗം അതിന്റെ നിർവചനത്തിൽ സ്റ്റാൻഡേർഡ് ഇൻപുട്ട് / ഔട്ട്പുട്ട് സൗകര്യങ്ങളുടെ അഭാവം മൂലം വലിയ കമ്പ്യൂട്ടർ വെണ്ടർമാർക്ക് ഈ ഭാഷയിൽ താല്പര്യമില്ലാത്തതായിരുന്നു. അൽഗോൾ 60 എന്നത് അൽഗൊരിതം പ്രസിദ്ധീകരണത്തിന്റെ സ്റ്റാൻഡേർഡായിരുന്നു, കൂടാതെ ഭാവിയിലെ ഭാഷാ വികസനത്തിൽ ശക്തമായ സ്വാധീനം ചെലുത്തി.
ജോൺ ബാക്കസ് പ്രോഗ്രാമിങ് ഭാഷകൾ വിവരിക്കുന്ന ബാക്കസ് ഫോം രീതി വികസിപ്പിച്ചെടുത്തു പ്രത്യേകിച്ച് അൽഗോൾ 58 ന് വേണ്ടി. പീറ്റർ നൗർ അൽഗോൾ 60 യ്ക്കും പിന്നീട് ഡൊണാൾഡ് ക്യുത്തിന്റെ നിർദ്ദേശപ്രകാരം ബാക്കസ്-നൗർ ഫോം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.[3]
പീറ്റർ നൗർ: "അൽഗോൾ ബുള്ളറ്റിന്റെ എഡിറ്റർ എന്ന നിലയിൽ ഭാഷയുടെ അന്താരാഷ്ട്ര ചർച്ചകളിൽ ഞാൻ ആകർഷിക്കപ്പെട്ടു, നവംബർ 1959 ൽ യൂറോപ്യൻ ഭാഷാ രൂപകല്പര സംഘത്തിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1960 ജനുവരിയിൽ പാരിസിലെ സമ്മേളനത്തിന്റെ ഫലമായുണ്ടാക്കിയ അൽഗോൾ 60 റിപ്പോർട്ടിലെ എഡിറ്ററായിരുന്നു ഞാൻ."[4]
പാരീസിൽ നടന്ന കൂടിക്കാഴ്ചയിൽ താഴെപ്പറയുന്നവർ പങ്കെടുത്തു. (ജനുവരി 11 മുതൽ 16 വരെ):
- ഫ്രെഡറിക് എൽ ബാവർ, പീറ്റർ നൗർ, ഹെയ്ൻസ് റുഷീഷൌസർ, ക്ലൗസ് സാമൽസൺ, ബെർണാർഡ് വൊക്കൂക്കോസ്, ആഡ്രയാൻ വാൻ വിഞ്ചൻഗാർഡൻ, മൈക്കൽ വുഡ്ഗർ (യൂറോപ്പിൽ നിന്നും)
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads