എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ
ജോർജ് ആർ ആർ മാർട്ടിൻ രചിച്ച ഇതിഹാസ ഫാന്റസി നോവലുകളുടെ ഒരു പരമ്പര From Wikipedia, the free encyclopedia
Remove ads
അമേരിക്കൻ നോവലിസ്റ്റും തിരക്കഥാകൃത്തുമായ ജോർജ് ആർ ആർ മാർട്ടിൻ രചിച്ച ഇതിഹാസ ഫാന്റസി നോവലുകളുടെ ഒരു പരമ്പരയാണ് എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ. പരമ്പരയിലെ ആദ്യ നോവലായ എ ഗെയിം ഓഫ് ത്രോൺസ് പുസ്‌തകത്തിന്റെ രചന 1991 ൽ ആരംഭിച്ച് 1996 ൽ പൂർത്തിയായി. ഒരു നോവൽത്രയമാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഏഴ് വാല്യങ്ങൾ ഉള്ള ഒരു പരമ്പരയായ് മാറ്റുകയായിരുന്നു. ആദ്യമേ മൂന്ന് പുസ്‌തകങ്ങളുടെ ഒരു പരമ്പരയായി ഇറക്കാനായിരുന്നു ഉദ്ദേശമെങ്കിലും എങ്കിലും പിൽക്കാലത്ത് ഏഴ് പുസ്തകങ്ങൾ ഉൾപെടുന്ന പരമ്പരയായി ഇറക്കാൻ തീരുമാനിക്കുകയായിരുന്നു. 2011-ൽ പുറത്തിറങ്ങിയ പരമ്പരയിലെ അഞ്ചാമത്തേയും ഏറ്റവും പുതിയതുമായ നോവൽ എ ഡാൻസ് വിത്ത് ഡ്രാഗൺസ്: എഴുതാൻ മാർട്ടിൻ ആറുവർഷം ചെലവാക്കി. ആറാമത്തെ നോവലായ ദി വിൻഡ്സ് ഓഫ് വിന്റർ അദ്ദേഹം ഇപ്പോഴും രചിക്കുകയാണ്.
വാർ ഓഫ് ദ റോസസ്, ഫ്രെഞ്ച് ചരിത്ര നോവൽ ദ അക്കെഴ്സ്ഡ് കിംഗ്സ്: തുടങ്ങിയവയിൽ നിന്നാണ് മാർട്ടിൻ തന്റെ നോവലിന് പ്രചോദനം കണ്ടെത്തിയത്. 2015 ഏപ്രിലിലെ കണക്കുകൾ പ്രകാരം പുസ്തകങ്ങളുടെ 60 ദശലക്ഷം പകർപ്പുകൾ ലോകമെമ്പാടും വിറ്റഴിക്കപ്പെടുകയും [1] , 2017 ജനുവരിയോടെ 47 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. [2][3] പരമ്പരയിലെ നാലാമത്തെയും, അഞ്ചാമത്തെ യും വാല്യങ്ങൾ ന്യൂയോർക്ക് ടൈംസിൻറെ ബെസ്റ്റ് സെല്ലർ പട്ടികയിൽ സ്ഥാനം പിടിച്ചു. നിരവധി നോവലുകൾ, ഒരു ടി.വി. പരമ്പര, അനേകം കാർഡ്, ബോർഡ്, വീഡിയോ ഗെയിമുകൾ തുടങ്ങിയ ഈ കൃതിയിൽ നിന്ന് ഉരുത്തിരിഞ്ഞു.
Remove ads
ഇതും കാണുക
- എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ ഫ്രാഞ്ചൈസിൻറെ രൂപരേഖ
അവലംബം
ബാഹ്യ കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads