അമീറിൻ ആദി-ഭഗവാൻ

From Wikipedia, the free encyclopedia

Remove ads

2013-ൽ പുറത്തിറങ്ങിയ ഒരു തമിഴ് ചലച്ചിത്രമാണ് അമീറിൻ ആദി-ഭഗവാൻ . പരുത്തിവീരൻ എന്ന ചിത്രത്തിലൂടെ നിരവധി അവാർഡുകളും പ്രശംസയും ഏറ്റുവാങ്ങിയ അമീർ സുൽത്താൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആദിഭഗവാനിൽ ജെയം രവിയും നീതു ചന്ദ്രയുമാണ് [1] പ്രധാന റോളുകളിൽ വരുന്നത്.[2] ഡി.എം.കെ. നേതാവ് ജെ. അൻപഴകൻ നിർമ്മിക്കുന്ന ആദിഭഗവാന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഇളയരാജയുടെ മകനും, പ്രശസ്ത സംഗീത സംവിധായകനുമായ യുവൻ ശങ്കർ രാജയാണ്.

വസ്തുതകൾ ആദി ഭഗവാൻ, സംവിധാനം ...

മയൂഖം എന്ന മലയാളചിത്രത്തിൽ അഭിനയിച്ചിട്ടുള്ള അനിരുദ്ധാണ് ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത്.[3]

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads