അബനീന്ദ്രനാഥ് ടാഗൂർ
From Wikipedia, the free encyclopedia
Remove ads
ഭാരതീയനായ ഒരു ചിത്രകാരനണ് അബനീന്ദ്രനാഥ് ടാഗൂർ. രബീന്ദ്രനാഥ ടാഗൂറിന്റെ അനന്തരവനായ ഇദ്ദേഹമാണ് ഇന്ത്യൻ ചിത്രകലയെ ആഗോളതലത്തിൽ ശ്രദ്ധേയമാക്കിയ ആദ്യകാല ചിത്രകാരന്മാരിൽ പ്രമുഖൻ.
Remove ads
ജീവിതരേഖ
1871 ആഗസ്റ്റ് 7-ന് കൊൽക്കൊത്തയിലെ ജൊറോഷൊങ്കോയിലുള്ള ടാഗൂർ ഭവനത്തിലാണ് ഇദ്ദേഹം ജനിച്ചത്. പിതാവ് ഗുണേന്ദ്രനാഥ്. മാതാവ് സൗദാമിനി ദേവി. അച്ഛനും മുത്തച്ഛനായ ഗിരീന്ദ്രനാഥും ചിത്രകാരന്മാരായിരുന്നു. അവരുടെ ചിത്രങ്ങളും രചനാരീതികളും കണ്ടാണ് അബനീന്ദ്രനാഥിന് ചിത്രകലയോട് ആഭിമുഖ്യമുണ്ടായത്. ഒമ്പതു വയസ്സുള്ളപ്പോൾ കുടുംബം കൽക്കത്ത (കൊൽക്കൊത്ത)യിൽ ഗംഗാനദിക്കരയിലുള്ള ചാന്ദ്നീഗ്രാമത്തിലേക്കു താമസം മാറ്റി. ബാല്യകാലത്തു തന്നെ വരയ്ക്കാനുള്ള കഴിവ് പല മട്ടിലും ഇദ്ദേഹം പ്രകടമാക്കിയിരുന്നു. സാധാരണ വിദ്യാലയത്തിലായിരുന്നു ആദ്യകാലപഠനം. തുടർന്ന് സംസ്കൃത കോളജിൽ പഠിച്ചു. ഈ പഠനകാലയളവിലെല്ലാം പുരാണേതിഹാസങ്ങളിൽ നല്ല പരിജ്ഞാനം നേടി. സംസ്കൃത കോളജിൽ പഠിക്കവേ, 1881-90 കാലത്തിൽ സഹപാഠിയായിരുന്ന അനുകൂൽ ചാറ്റർജിയിൽ നിന്നും പെൻസിൽ ഡ്രോയിങ്ങിന്റെ ബാലപാഠങ്ങൾ പഠിച്ചതാണ് ആദ്യമായി നേടിയ ചിത്രകലാപരിശീലനം. തുടർന്ന് സെന്റ് സേവ്യേഴ്സ് കോളജിൽ ഇംഗ്ലീഷ് പഠനത്തിനു ചേർന്നു. പ്രസിദ്ധ ചിത്രകാരനും കൽക്കത്ത സ്കൂൾ ഒഫ് ഫൈൻ ആർട്സിന്റെ തലവനുമായിരുന്ന ഇ. ബി. ഹാവേലാണ് ഇദ്ദേഹത്തെ ശാസ്ത്രീയമായ ചിത്രകലാപഠനത്തിനു പ്രേരിപ്പിച്ചത്. ഇറ്റാലിയൻ ചിത്രകാരനായ സിഗ്നർ ഗിൽഹാർഡിൽ നിന്നും ജലച്ചായ ചിത്രരചന വശമാക്കി. തുടർന്ന് ചാൾസ് പാൾമർ എന്ന ഇംഗ്ലീഷ് ചിത്രകാരനിൽ നിന്നും എണ്ണച്ചായ ചിത്രരചനയുടെയും ഛായാചിത്രരചനയുടെയും സാങ്കേതികതത്ത്വങ്ങൾ അഭ്യസിച്ചു.
വൈദേശിക ശൈലികളെ സ്വാംശീകരിക്കുമ്പോഴും പൗരസ്ത്യ പാരമ്പര്യത്തെ കൈവിടാത്ത അബനീന്ദ്രൻ ശൈലി പുതിയൊരു പ്രസ്ഥാനം തന്നെയാവുകയാണെന്ന് ഹാവേൽ തിരിച്ചറിഞ്ഞു. അങ്ങനെയാണ് 'അബനീന്ദ്രൻ ശൈലി'യുടെ പ്രചാരണാർഥം അദ്ദേഹം, സിസ്റ്റർ നിവേദിത, സർ ജോൺ വൂഡ്ഗാഫ് എന്നിവരുമായി ചേർന്ന് ഇൻഡ്യൻ സൊസൈറ്റി ഒഫ് ഓറിയന്റൽ ആർട്സ് സ്ഥാപിച്ചത് (1907). അബനീന്ദ്രനാഥ് ഈ കൂട്ടായ്മയെ ഭാരതീയ ചിത്രകലയുടെ നവോത്ഥാനത്തിനായി വിനിയോഗിച്ചു. ഇന്ത്യൻ ചിത്രകലയെ പാശ്ചാത്യ സ്വാധീനത്തിൽ നിന്ന് മോചിപ്പിക്കുകയും ഭാരതീയ സംസ്കാരത്തിലും ദേശീയ പാരമ്പര്യത്തിലും വേരുറച്ച ചിത്രകലയെ പരിപോഷിപ്പിക്കുകയും ചെയ്യുക എന്നത് അങ്ങനെ സൊസൈറ്റിയുടെ ദൗത്യമായി.
1919-ൽ ഇന്ത്യൻ സൊസൈറ്റി ഒഫ് ഓറിയന്റൽ ആർട്സ് രൂപം എന്ന ചിത്രകലാ മാസിക പ്രസിദ്ധീകരിച്ചു തുടങ്ങി. അബനീന്ദ്രനാഥ് അതിൽ തന്റെ ചിത്രകലാസങ്കല്പ്പത്തെപ്പറ്റി നിരവധി ലേഖ നങ്ങൾ എഴുതിയിട്ടുണ്ട്. ഇതിനുമുമ്പു തന്നെ (1913-ൽ) ഇദ്ദേഹം പാരീസിൽ ഒരു ചിത്രപ്രദർശനം നടത്തിയിരുന്നു. തുടർന്ന് ലണ്ടൻ, ടോക്യോ (1919), ന്യൂയോർക്ക് എന്നിവിടങ്ങളിലെല്ലാം ഇദ്ദേഹത്തിന്റെ പ്രദർശനങ്ങൾ സംഘടിപ്പിക്കപ്പെട്ടു.
1941-ൽ അബനീന്ദ്രനാഥ് വിശ്വഭാരതിയുടെ ചാൻസലർ ആയി. പ്രസിദ്ധ ചിത്രകാരന്മാരായ നന്ദലാൽ ബോസ്, റാം കിങ്കർ, സുരൻ ഗാംഗുലി, വെങ്കടപ്പാ തുടങ്ങിയവർ ഇദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. വൈദേശിക ശൈലികളെ സ്വാംശീകരിക്കുമ്പോഴും പൗരസ്ത്യ പാരമ്പര്യത്തെ കൈവിടാത്ത അബനീന്ദ്രൻ ശൈലി പുതിയൊരു പ്രസ്ഥാനം തന്നെയാവുകയാണെന്ന് ഹാവേൽ തിരിച്ചറിഞ്ഞു. അങ്ങനെയാണ് 'അബനീന്ദ്രൻ ശൈലി'യുടെ പ്രചാരണാർഥം അദ്ദേഹം, സിസ്റ്റർ നിവേദിത, സർ ജോൺ വൂഡ്ഗാഫ് എന്നിവരുമായി ചേർന്ന് ഇൻഡ്യൻ സൊസൈറ്റി ഒഫ് ഓറിയന്റൽ ആർട്സ് സ്ഥാപിച്ചത് (1907). അബനീന്ദ്രനാഥ് ഈ കൂട്ടായ്മയെ ഭാരതീയ ചിത്രകലയുടെ നവോത്ഥാനത്തിനായി വിനിയോഗിച്ചു. ഇന്ത്യൻ ചിത്രകലയെ പാശ്ചാത്യ സ്വാധീനത്തിൽ നിന്ന് മോചിപ്പിക്കുകയും ഭാരതീയ സംസ്കാരത്തിലും ദേശീയ പാരമ്പര്യത്തിലും വേരുറച്ച ചിത്രകലയെ പരിപോഷിപ്പിക്കുകയും ചെയ്യുക എന്നത് അങ്ങനെ സൊസൈറ്റിയുടെ ദൗത്യമായി.
Remove ads
രചനകൾ
ഛായാചിത്രങ്ങളും കഥാചിത്രങ്ങളുമായിരുന്നു ആദ്യകാലത്ത് അബനീന്ദ്രനാഥ് വരച്ചിരുന്നത്. സാധന, പ്രബാസി തുടങ്ങിയ മാസികകളിലാണ് കഥാചിത്രങ്ങൾ വരച്ചിരുന്നത്. രബീന്ദ്രനാഥ ടാഗൂറിന്റെ ഏതാനും കഥാഗ്രന്ഥങ്ങൾക്കും ഇക്കാലത്ത് ചിത്രീകരണം നിർവഹിച്ചിട്ടുണ്ട്. രബീന്ദ്രനാഥിന്റെ ചിത്രാംഗദ എന്ന സംഗീത നാടകമായിരുന്നു ഇദ്ദേഹം ചിത്രീകരണം നിർവഹിച്ച ആദ്യ ടാഗൂർ കൃതി. ശകുന്തള, ക്ഷീരേർപുതുൽ എന്നിവയായിരുന്നു മറ്റു രണ്ടു രചനകൾ. ഗ്രാമീണ ദൃശ്യങ്ങൾ, ചുവർചിത്രങ്ങൾ തുടങ്ങി എംബ്രോയ്ഡറി വരെ പരീക്ഷിച്ച കൗമാരത്തെത്തുടർന്ന് അബനീന്ദ്രനാഥ് മൗലികമായ ഒരു രചനാശൈലിക്കായുള്ള അന്വേഷണമാരംഭിച്ചു. അതിന്റെ ആദ്യഫലമാണ് ഇല്ലസ്ട്രേറ്റഡ് മാനുസ്ക്രിപ്റ്റ് ഒഫ് കൃഷ്ണലീല (1895). അത് ലഖ്നോയിലെ പരമ്പരാഗത ചിത്രകലയെയും അലങ്കാരബഹുലവും തിളക്കമാർന്നതുമായ ഐറിഷ് ചിത്രകലയെയും സമന്വയിപ്പിച്ചുകൊണ്ട് രൂപപ്പെടുത്തിയ ഒരു നൂതനശൈലിയിലുള്ളതായിരുന്നു.
ഭാരതീയ ചിത്രകലയുടെ പ്രഥമ പുനരുദ്ധാരകന്മാരിലൊരാൾ എന്നതാണ് ഇദ്ദേഹത്തിന് ഇന്ത്യൻ ചിത്രകലാലോകം കല്പിച്ചു കൊടുത്തിട്ടുള്ള സ്ഥാനം. രബീന്ദ്രനാഥ ടാഗൂർ തന്നെ ഇക്കാര്യം ഇങ്ങനെ സൂചിപ്പിച്ചിട്ടുണ്ട് - 'അബനീന്ദ്രൻ ഇന്ത്യൻ ചിത്രകലയെ പാശ്ചാത്യപ്രഭാവത്തിൽ നിന്നു മോചിപ്പിച്ചു.' ഇദ്ദേഹത്തിന്റെ രചനാലോകത്തിന്റെ വൈവിധ്യമാണ് മറ്റൊരു പ്രത്യേകത. ജലച്ചായം, എണ്ണച്ചായം, ക്രയോൺ, ടെമ്പറ, പേസ്റ്റൽ എന്നിവയെല്ലാം മാധ്യമങ്ങളാക്കിയുള്ള രചനകൾ അദ്ദേഹത്തിന്റെ ചിത്രലോകത്തുണ്ട്. ഇക്കൂട്ടത്തിൽ ഏറെ പ്രസിദ്ധമായ രചനകൾ ഇവയാണ്: ഷാജഹാന്റെ മരണം, നിർവാസിതയക്ഷൻ, അഭിസാരിക, യമുന, ഉമ, ശിശിരാഗമം, ഹുയാങ് സാങ്, രബീന്ദ്രനാഥ ടാഗോർ, കാമിനി, മഹാത്മാഗാന്ധി, രാധിക, അലക്കുകാരന്റെ കഴുത, നൂർജഹാൻ, കൈലാസസ്വപ്നം. ഇദ്ദേഹത്തിന്റെ ആത്മകഥാപരമായ സാഹിത്യകൃതിയാണ് ജൊറാഷൊങ്കോ. ഭാരത് ശില്പ, സഹജ ചിത്രശില്പ എന്നിവ ശാസ്ത്രഗ്രന്ഥങ്ങളും പഥെ ബിപഥെ, ബാംഗ്ലുർ ബ്രത എന്നിവ ഇദ്ദേഹത്തിന്റെ ഉപന്യാസ-കഥാസമാഹാരങ്ങളുമാണ്. പ്രശസ്ത കലാവിമർശകനായ ആനന്ദകുമാരസ്വാമി ഇദ്ദേഹത്തിന്റെ രചനകളെ ആസ്പദമാക്കി തയ്യാറാക്കിയിട്ടുള്ള ഗ്രന്ഥമാണ് ഇന്ത്യൻ ഡ്രോയിങ്.
കൃഷ്ണലീലയിൽ ആകൃഷ്ടനായ ഹാവേൽ അബനീന്ദ്രനാഥിനെ സ്ക്കൂൾ ഒഫ് ഫൈൻ ആർട്സിന്റെ വൈസ് പ്രിൻസിപ്പലാകാൻ ക്ഷണിച്ചു. അങ്ങനെ അവിടത്തെ പ്രഥമ ഇന്ത്യൻ വൈസ് പ്രിൻസിപ്പലായി, ഇദ്ദേഹം. അതിനെത്തുടർന്ന് ചിത്രകലയിലെ മുഗൾ, രജപുത്ര ശൈലികൾ പഠിച്ചു. ഋതുസംഹാരം എന്ന ചിത്രപരമ്പര ഈ ശൈലികളുടെ സ്വാംശീകരണത്തിന്റെ കൂടി മാതൃകയാണ്.
ഇതിനിടയ്ക്ക് ഇന്തോ-ജാപ്പനീസ് സാംസ്കാരിക വിനിമയ പരിപാടിയുടെ ഭാഗമായി ജാപ്പനീസ് ചിത്രകല പഠിക്കാൻ ഇദ്ദേഹത്തിന് അവസരം ലഭിച്ചു. ടെയ്ക്വാനിൽ നിന്നും അതു വശമാക്കിയശേഷം രചിച്ച ചിത്രങ്ങളിൽ അതുളവാക്കിയ ശൈലീവ്യതിയാനം പ്രകടമാണ്. ഭാരത് മാതാ (1902), ഓമർഖയാം പരമ്പര (1906-08) എന്നിവ ഇതിനുദാഹരണങ്ങളാണ്. ബുദ്ധസുജാത, വജ്രമകുടം എന്നീ ചിത്രങ്ങളിലും ജാപ്പനീസ് ശൈലി കാണാം. നിരവധി പുരസ്കാരങ്ങളും കീർത്തിമുദ്രകളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 1951 ഡി. 5-ന് അബനീന്ദ്രനാഥ് അന്തരിച്ചു.
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads