തീച്ചിറകൻ

From Wikipedia, the free encyclopedia

തീച്ചിറകൻ
Remove ads

നിംഫാലിഡെ ശലഭ കുടുംബത്തിൽപ്പെട്ട ഒരു ചിത്രശലഭമാണ് തീച്ചിറകൻ (Acraea terpsicore). ഇന്ത്യാ ഉപഭൂഖണ്ഡങ്ങളിൽ മാത്രമാണ് ഈ ചിത്രശലഭം കാണപ്പെടുന്നത്.[1][2][3][4][5][6][7][8][9][10][11]

വസ്തുതകൾ തീച്ചിറകൻ (Tawny Coster), Scientific classification ...
Remove ads

തുറസ്സായ സ്ഥലങ്ങളിലും പാതയോരങ്ങളിലും കാണപ്പെടുന്നു. ചിറകുകൾക്ക് തീജ്വാലയുടെ നിറമാണ് ഉള്ളത്. അതിനിടയിൽ കറുത്ത പൊട്ടുകൾ ഉണ്ട്. പിൻ ചിറകിന്റെ അഗ്രഭാഗത്തുള്ള കറുത്ത പട്ടയിൽ വെളുത്തവൃത്താകൃതിയുള്ള പൊട്ടുകൾ കാണപ്പെടുന്നു. തുറസ്സായ സ്ഥലങ്ങളിലും പാതയോരങ്ങളിലും കാണപ്പെടുന്നു. മഴ കഴിഞ്ഞുള്ള മാസങ്ങളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. അധികം ഉയരത്തിൽ പറക്കാത്ത പൂമ്പാറ്റകളാണ് ഇവ. ശരീരത്തിൽ നിന്നും മഞ്ഞനിറമുള്ള ദുർഗന്ധം നിറഞ്ഞ ദ്രാവകം പുറപ്പെടുവിക്കുന്നതിനാൽ പക്ഷികളും മറ്റും ഇവയെ ഒഴിവാക്കുകയാണ് ചെയ്യാറ്. പൂന്തേനാണ് ഇഷ്ടവിഭവം. കാട്ടുപൂവരശ്, മുരിക്ക്, പാഷൻഫ്രുട്ട് എന്നിവയിലാണ് സാധാരണ മുട്ടയിടുന്നത്. ഇരുപത് മുതൽ നൂറ് വരെ മുട്ടകൾ കൂട്ടമായി ഇടാറുണ്ട്. ചോക്ലേറ്റ് നിറമുള്ള ലാർവ്വകളിൽ ചുവപ്പുമുത്തുകളുണ്ടാകും. പൂമ്പാറ്റകളെപ്പോലെ ലാർവ്വകളേയും ശത്രുക്കൾ ഉപേക്ഷിക്കുകയാണ് പതിവ്. ഇവയും ഒരു തരം ദുർഗന്ധമുള്ള ദ്രാവകം പുറപ്പെടുവിക്കാറുണ്ട്.

Remove ads

ജീവിതചക്രം

അവലംബം

Loading content...

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads