അഡോൾഫ് ഡെലേസർട്ട്
From Wikipedia, the free encyclopedia
Remove ads
അഡോൾഫ് ഫ്രാങ്കോയിസ് ഡെലേസർട്ട് (15 സെപ്റ്റംബർ 1809 – 6 ഏപ്രിൽ 1869) ഒരു ഫ്രഞ്ച് പര്യവേക്ഷകനും പ്രകൃതിശാസ്ത്രജ്ഞനും ആയിരുന്നു. ബെഞ്ചമിൻ ഡെലേസർട്ടിന്റെ അനന്തരവനനായിരുന്ന അദ്ദേഹം ജോർജ്ജ് സാമുവൽ പെറോട്ടേറ്റ്ന്റെ ഒരു യാത്രയിൽ ഇന്ത്യയിലേക്കും തെക്കുകിഴക്കേ ഏഷ്യയിലേക്കും അനുഗമിച്ചു. 24 ഏപ്രിൽ 1834 തുടങ്ങിയുള്ള അഞ്ചു വർഷങ്ങളിലായി നിരവധി പുതിയ സസ്യങ്ങളെയും ജന്തുക്കളെയും ശേഖരിച്ചു. നീലഗിരി മലനിരകളുടെ ചെരുവിൽനിന്നും കണ്ടെത്തിയ പതുങ്ങൻ ചിലപ്പൻ അവയിലൊന്നാണ്. അദ്ദേഹത്തിൻറെ ബഹുമാനാർത്ഥം തോമസ് സി ജെർഡോൺ അതിന് Garrulax delesserti എന്ന പേരു നൽകി. മൗറീഷ്യസ്,റീയൂണിയൻ ഐലൻഡ്, പെനങ്ങ്, പുതുച്ചേരി, മലയ് പെനിൻസുല, സിംഗപ്പൂർ, ജാവ, ചെന്നൈ എന്നീ സ്ഥലങ്ങൾ സന്ദർശിച്ഛ് അദ്ദേഹം 30 ഏപ്രിൽ 1839-ൽ ഫ്രാൻസിൽ മടങ്ങിയെത്തി.[1] ജർമൻ കലാകാരനായ ജീൻ ക്രിസ്റ്റൊഫെ ഹെയ്‌ലൻഡ് ആണ് അദ്ദേഹത്തിന്റെ പുസ്തകത്തിലെ ചില ചിത്രങ്ങൾ വരച്ചിരിക്കുന്നത്.[2]
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
1843-ൽ അദ്ദേഹം തന്റെ യാത്രയെക്കുറിച്ഛ് Souvenirs d'un Voyage dans l'Inde exécuté de 1834 à 1839 എന്ന പുസ്തകമെഴുതി. അതിലെ ഭൂദൃശ്യങ്ങൾ V. ഡോളറ്റ്-ഉം, ജന്തുക്കൾ JG പ്രീട്രെ-ഉം ആണ് വരച്ചത്.
Remove ads
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads