അഡ്വക്കേറ്റ് ജനറൽ

From Wikipedia, the free encyclopedia

Remove ads

ഇന്ത്യൻ ബാർ കൗൺസിൽ നിയമമനുസരിച്ച് അഭിഭാഷകരുടെ ഔദ്യോഗികമേധാവിയാണ് "അഡ്വക്കേറ്റ് ജനറൽ”. ഇന്ത്യൻ ഭരണഘടന 165-ാം വകുപ്പ് പ്രകാരം ഓരോ സംസ്ഥാനത്തിനും ഓരോ അഡ്വക്കേറ്റ് ജനറൽ ഉണ്ട്. ഭരണഘടനാപരമായി നമ്മുടെ രാജ്യത്ത് ഓരോ സംസ്ഥാനത്തും നിർബന്ധമായി ഉണ്ടായിരിക്കേണ്ട പരമോന്നത നിയമോദ്യോഗസ്ഥനാണ് അതത് സംസ്ഥാനത്തിലെ അഡ്വക്കേറ്റ് ജനറൽ. അദ്ദേഹം ഇന്ത്യയുടെ അറ്റോർണി ജനറലുമായി ബന്ധപ്പെട്ടിരിക്കുന്നു.

നിയമനം

മന്ത്രിസഭയുടെ ഉപദേശപ്രകാരം ഈ ഉദ്യോഗസ്ഥനെ അതതു സംസ്ഥാനത്തെ ഗവർണറാണ് നിയമിക്കുന്നത്. ഇന്ത്യൻ ഭരണഘടനയിലും മറ്റു നിയമങ്ങളിലും അഗാധ പാണ്ഡിത്യവും ഹൈക്കോടതി ജഡ്ജി ആയിരിക്കാൻ യോഗ്യതയുമുള്ള അഭിഭാഷകനാണ് ഓരോ സംസ്ഥാനത്തും അഡ്വക്കേറ്റ് ജനറലായി നിയമിക്കപ്പെടുന്നത്. ഓരോ സംസ്ഥാനത്തിലെയും ഗവർണറുടെ നിയമോപദേഷ്ടാവാണ് അഡ്വക്കേറ്റ് ജനറൽ. സംസ്ഥാന ഹൈക്കോടതികളിൽ ജഡ്ജിമാരായി നിയമിക്കപ്പെടുവാൻ യോഗ്യതയുള്ളവർക്കു മാത്രമേ അഡ്വക്കേറ്റ് ജനറലാകാൻ അർഹതയുള്ളൂ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അദ്ദേഹം ഒരു ഇന്ത്യൻ പൗരനായിരിക്കണം. കൂടാതെ പത്ത് വർഷം ജുഡീഷ്യൽ ഓഫീസ് അല്ലെങ്കിൽ പത്ത് വർഷമായി ഒരു ഹൈക്കോടതി അഭിഭാഷകനായിരിക്കണം.

Remove ads

കാലാവധി

അഡ്വക്കേറ്റ് ജനറലിന്റെ കാലാവധി ഭരണഘടന പ്രകാരം നിശ്ചയിച്ചിട്ടില്ല. ഗവർണർ നിശ്ചയിക്കുന്ന ശമ്പളത്തിൽ, അദ്ദേഹത്തിന് വിശ്വാസമുള്ളിടത്തോളം കാലം, ഒരാൾക്ക് ഈ ഉദ്യോഗം വഹിക്കാവുന്നതാണ്. അഡ്വക്കേറ്റ് ജനറലിന്റെ ഔദ്യോഗികകാലാവധിക്ക് പ്രായവും പരിധിയും നിശ്ചയിച്ചിട്ടില്ല. ഒരു മന്ത്രിസഭയുടെ ആരംഭത്തിൽ നിയമിക്കപ്പെടുന്ന അഡ്വക്കേറ്റ് ജനറൽ ആ മന്ത്രിസഭയുടെ കാലാവധി അവസാനിക്കുന്നതുവരെ പ്രസ്തുത പദവിയിൽ തുടരുകയാണ് പതിവ്. ഗവർണറുടെ വിശ്വാസമെന്നു പറയുന്നത് അതതുകാലത്ത് അധികാരത്തിൽ വരുന്ന ഗവൺമെന്റിന്റെ വിശ്വാസമാണ്. അദ്ദേഹത്തെ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും കാരണങ്ങളും ഭരണഘടനയിൽ അടങ്ങിയിട്ടില്ല. എന്നാൽ ഗവർണർക്ക് അദ്ദേഹത്തെ എപ്പോൾ വേണമെങ്കിലും നീക്കം ചെയ്യാൻ കഴിയും. അതുപോലെ, ഗവർണർക്ക് രാജിക്കത്ത് സമർപ്പിച്ച് അദ്ദേഹത്തിനും സ്ഥാനമൊഴിയാം.

Remove ads

ചുമതലകൾ

ഒരു അഡ്വക്കേറ്റ് ജനറലിന് ഭാരിച്ചതും സങ്കീർണങ്ങളുമായ നിരവധി ചുമതലകളാണ് നിർവഹിക്കാനുള്ളത്. പ്രധാനമായും സംസ്ഥാന ഗവൺമെന്റിന്റെ നിയമോപദേഷ്ടാവാണ് അദ്ദേഹം.

  • ഹൈക്കോടതി ആവശ്യപ്പെടുകയാണെങ്കിൽ വളരെ പ്രാധാന്യമുള്ള കേസുകളിൽ ഹൈക്കോടതിയെ സഹായിക്കുക,
  • സംസ്ഥാന ഗവൺമെന്റ് കക്ഷിയായി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും വരുന്ന കേസുകളിൽ ഹാജരായി യഥാവിധി നടത്തുക,
  • ഗവർണർ ആവശ്യപ്പെടുന്ന പക്ഷം അദ്ദേഹത്തിന് നിയമോപദേശം നൽകുക,
  • സംസ്ഥാന ഗവൺമെന്റ് ആവശ്യപ്പെടുന്ന അവസരത്തിൽ നിയമനിർമ്മാണ സഭയിൽ ഒരു മന്ത്രിയെ പോലെ നടപടികളിൽ പങ്കെടുക്കുക
  • ഭരണഘടനാപരമായും അതത് കാലത്ത് നിലനിൽക്കുന്ന നിയമപ്രകാരവുമായ ചുമതലകളും കടമകളും നിറവേറ്റുക തുടങ്ങിയവയാണ് അഡ്വക്കേറ്റ് ജനറലിൽ അർപ്പിതമായ പ്രധാനജോലികൾ. [1]

അതതു സംസ്ഥാനനിയമസഭയിൽ ഹാജരാകുന്നതിനും ആവശ്യാനുസരണം പ്രത്യേക നിയമകാര്യങ്ങളെ സംബന്ധിച്ച് സഭയെ അഭിസംബോധനചെയ്ത് സംസാരിക്കുന്നതിനും അഡ്വക്കേറ്റ് ജനറലിന് അധികാരമുണ്ട്. സംസ്ഥാന നിയമസഭയിലെ അംഗത്തിന് ലഭ്യമായ എല്ലാ ആനുകൂല്യങ്ങളും ഇളവുകളും അദ്ദേഹത്തിനും ലഭിക്കുന്നു. എന്നാൽ നിയമസഭയിൽ ഇദ്ദേഹത്തിന് വോട്ടവകാശമുണ്ടായിരിക്കുന്നതല്ല.

ഇതേ സ്വഭാവത്തോടുകൂടി യൂണിയൻ ഗവൺമെന്റിനെ ഉപദേശിക്കുന്നതിനും മറ്റുമായി കേന്ദ്രത്തിൽ അറ്റോർണി ജനറൽ ഒഫ് ഇന്ത്യ എന്ന പേരിൽ ഒരു ഉദ്യോഗസ്ഥൻ ഉണ്ട്.

കൂടുതൽ വിവരങ്ങൾ ആർട്ടിക്കിൾ, വിഷയം ...




അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads