ആഫ്രിക്കൻ ബുഷ് ആന
From Wikipedia, the free encyclopedia
Remove ads
ആനകളിൽ ഏറ്റവും വലിയ ഇനമാണ് ആഫ്രിക്കൻ ബുഷ് ആന അഥവാ ആഫ്രിക്കൻ സവേന ആന (ശാസ്തീയനാമം: Loxodonta africana). കരയിലെ ഏറ്റവും വലിയ ജീവിയായ ആഫ്രിക്കൻ ബുഷ് ആനയ്ക്ക് പതിമൂന്ന് അടി (നാല് മീറ്റർ) പൊക്കവും ഏഴായിരം കിലോ (ഏഴുടൺ) ഭാരവും ഉണ്ടാകും. ഒരു ആണാനയ്ക്കു ശരാശരി മൂന്ന് മീറ്റർ (പത്ത് അടി) പൊക്കവും അയ്യായിരത്തിനും ആറായിരത്തിനും (കിലോ) ഇടയ്ക്കു ഭാരവും ഉണ്ടാകും. പെണ്ണാനകൾ ആണാനകളേക്കാൾ ചെറുതായിരിക്കും. സവേന ആനകൾ അധികവും തുറസായ സ്ഥലങ്ങളിലും ചതുപ്പുകളുടേയും തടാകങ്ങളുടേയും കരയിലുമാണ് കാണപ്പെടുന്നത്. ആഫ്രിക്ക എമ്പാടും തെക്കൻ സഹാറ മരുഭൂമിയും ഇവരുടെ ആവാസ കേന്ദ്രങ്ങൾ ആണ്.
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads