അഗർ

From Wikipedia, the free encyclopedia

അഗർ
Remove ads

ചുവന്ന ആൽഗകളുടെ കോശഭിത്തിയിൽ നിന്നും നിർമ്മിച്ചെടുക്കുന്ന പോളിസാക്കറൈഡ് മിശ്രിതമാണ് അഗർ.[1].[2][3] അഗറോസ് എന്ന നീണ്ട പോളിസാക്കറൈഡിന്റെയും, അഗറോപെക്ടിൻ എന്ന ചെറിയ പോളിസാക്കറൈഡിന്റെയും മിശ്രിതമാണ് വ്യാവസായികമായി ഉപയോഗിക്കുന്ന അഗർ. ജെലറ്റിൻ പരുവത്തിലുള്ള അഗർ കടൽ ആൽഗകളെ തിളപ്പിച്ച് വേർതിരിച്ചെടുക്കുകയാണ് ചെയ്യാറ്. സൂക്ഷ്മജീവികളെ പരീക്ഷണശാലയിൽ വളർത്താനും, ഡെസെർട്ടുകൾ തയ്യാറാക്കാനുമാണ് അഗർ ഉപയോഗിക്കുന്നത്. ഐസ്ക്രീം, സൂപ്പുകൾ, പഴച്ചാറ്, ശീതീകരിച്ച പച്ചക്കറികൾ എന്നിവയിലും അഗർ ചേർക്കാറുണ്ട്. വസ്ത്രനിർമ്മാണത്തിലും, പേപ്പർ നിർമ്മാണത്തിലും അഗർ ഉപയോഗിക്കുന്നു. ജെലീഡിയം അഥവാ ഗ്രാസിലേറിയ എന്ന ചുവന്ന കടൽ ആൽഗകളിൽ നിന്നാണ് അഗർ പ്രധാനമായും നിർമ്മിച്ചെടുക്കുന്നത്.

Thumb
പാചകത്തിലുള്ള ഉപയോഗം: അഗർ ഉപയോഗിച്ച് തയ്യാറാക്കിയ ജെല്ലി
Thumb
ശാസ്ത്രത്തിലുള്ള ഉപയോഗം: ബാക്ടീരിയ കൾച്ചർ ചെയ്യാനുപയോഗിക്കുന്ന അഗർ മിശ്രിതം
Remove ads

ഉപയോഗങ്ങൾ

സൂക്ഷ്മജീവശാസ്ത്രത്തിൽ

സൂക്ഷ്മജീവശാസ്ത്ര പരീക്ഷണങ്ങളിൽ ബാക്ടീരിയയെയും, ഫംഗസുകളെയും വളർത്താനായാണ് അഗർ പ്രധാനമായും ഉപയോഗിക്കുന്നു. ഇതിനായി പ്രത്യേകം നിർമ്മിച്ച അഗർ പ്ലേറ്റുകൾ വിപണിയിലുണ്ട്. പൊടി രൂപത്തിൽ ലഭിക്കുന്ന അഗർ വെള്ളം ചേർത്ത് ജെലറ്റിൻ പരുവത്തിലാക്കിയിട്ടാണ് ഖരമാധ്യമങ്ങൾ നിർമ്മിക്കുന്നത്. വളർത്തേണ്ട സൂക്ഷ്മജീവിയുടെ ആവശ്യങ്ങളനുസരിച്ച് മറ്റ് പോഷകവസ്തുക്കൾ അഗറിലേക്ക് ചേർക്കാവുന്നതാണ്. ബാക്ടീരിയയുടെ ചലനക്ഷമത അളക്കാൻ അഗർ ഉത്തമ മാധ്യമമാണ്. അനേകം ചെറു സുഷിരങ്ങളുള്ളതിനാൽ അഗറിന്റെ ഗാഡത കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യുന്നതിലൂടെ ആവശ്യമുള്ള ശ്യാനത (viscosity)യിലുള്ള മാധ്യമം തയ്യാറാക്കൻ സാധിക്കും.

തന്മാത്രാശാസ്ത്രത്തിൽ

അഗറിന്റെ പ്രധാന ഘടകമാണ് അഗറോസ്. അഗറോസ് ജെൽ മാധ്യമമായി ഉപയോഗിച്ചാണ് ജെൽ ഇലക്ട്രോഫോറസിസ് നടത്തുന്നത്. മാംസ്യങ്ങളെയും, മാംസ്യ സങ്കരങ്ങളെയും വേർതിരിക്കാൻ ഈ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഇമ്മ്യൂണോപ്രസരണത്തിനും ഇമ്മ്യൂണോ-ഇലക്ട്രോഫോറസിസിനുമാണ് കൂടുതലായും അഗറോസ് ഉപയോഗിക്കുന്നത്.

പാചകത്തിൽ

ജെലറ്റിനൊപ്പവും, ജെലറ്റിനു പകരമായും അഗർ ഉപയോഗിക്കുന്നു. കേക്കുകളിലും, ഐസ്ക്രീമിലും, സൂപ്പുകളിലും, പുഡ്ഡിങ്ങുകളിലും ഇത് വ്യാപകമായി ഉപയോഗിച്ചുവരുന്നു. ഇന്ത്യയിൽ ഇത് 'ചൈന പുല്ല്' എന്നാണ് അറിയപ്പെട്ടു വരുന്നത്. അഗറിൽ 80 ശതമാനവും ഫൈബറാണുള്ളത്. അതിനാൽ സുഗമമായ ദഹനത്തിന് അഗർ കഴിക്കുന്നത് ഉപയോഗപ്രദമാണ്.

അഗർ ദന്തവൈദ്യത്തിൽ പല്ലുകളുടെ മുദ്രയെടുക്കാനും, കളിമണ്ണിന് അയവ് നൽകാനും, രാസ-വിദ്യുത് സെല്ലുകളിൽ ഉപ്പ് പാലം നിർമ്മിക്കാനും ഉപയോഗിക്കുന്നു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads