അകിഹിതോ

From Wikipedia, the free encyclopedia

അകിഹിതോ
Remove ads

ജപ്പാന്റെ 125-ം ചക്രവർത്തി (1989-2019). പിതാവായ ഹിരോഹിതോ ചക്രവർത്തിയുടെ നിര്യാണത്തെത്തുടർന്ന് 1990 ന. 12-ന് സ്ഥാനാരോഹണം ചെയ്തു. ജപ്പാൻ ചക്രവർത്തിയായ ഹിരോഹിതോയുടെ സീമന്തപുത്രനായി 1933 ഡി. 23-ന് ജനിച്ചു. 1940-ൽ പീയേഴ്സ് സ്കൂളിൽ ചേർന്നു വിദ്യാഭ്യാസം ആരംഭിച്ചു. 1946-ൽ ജൂനിയർ സ്കൂളിലും 1949-ൽ സീനിയർ ഹൈസ്കൂളിലും ചേർന്ന് വിദ്യാഭ്യാസം തുടർന്നു. രാഷ്ട്രമീമാംസ, ധനതത്വശാസ്ത്രം എന്നീ വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസാർഥം 1952-ൽ ഗാക്കുഷു യിൻ സർവകലാശാലയിൽ ചേർന്നു. അകിഹിതോ[1]

വസ്തുതകൾ അകിഹിതോ 明仁, ഭരണകാലം ...

സസ്യശാസ്ത്രവും ജന്തുശാസ്ത്രവും രാജകുമാരന് താത്പര്യമുള്ള വിഷയങ്ങളാണ്. കുതിരസവാരി, ടെന്നിസ്, നീന്തൽ‍, സ്ക്കീയിംഗ് തുടങ്ങിയ വിനോദങ്ങളിൽ ഇദ്ദേഹം തത്പരനാണ്. കീഴ്വഴക്കങ്ങളിൽ നിന്ന് വ്യത്യസ്തമായി, സാധാരണക്കാരിയും ഒരു വ്യാപാരിയുടെ പുത്രിയുമായ മിച്ചിക്കോ ഷോഡയെ 1959-ൽ അകിഹിതോ വിവാഹം കഴിച്ചു. ഈ ദമ്പതികൾക്ക് നരുഹിതോ (ഹിരോനോമിയ 1960), ഫുമിഹിതോ (അയനോമിയ 1965) എന്നീ രണ്ടു പുത്രന്മാരും സയാകോ (1969) എന്ന പുത്രിയും ജനിച്ചു. നരുഹിതോ രാജകുമാരൻ ജപ്പാൻ സിംഹാസനത്തിനവകാശിയാണ്. രാജകുടുംബാംഗങ്ങൾ ജനിക്കുമ്പോൾ മാതാപിതാക്കൻമാരിൽനിന്ന് വേർപെടുത്തി പ്രത്യേക ധാത്രികളുടെയും അദ്ധ്യാപകന്മാരുടെയും സംരക്ഷണയിലും മേൽനോട്ടത്തിലും വളർത്തുക എന്ന പരമ്പരാഗതമായ ആചാരത്തിനു വിരുദ്ധമായി കുട്ടികളെ ടോഗുകൊട്ടാരത്തിൽ സാധാരണ കുടുംബാന്തരീക്ഷത്തിൽ മാതാപിതാക്കന്മാർ വളർത്തുകയാണുണ്ടായത്.[2]

Remove ads

അവലംബം

പുറംകണ്ണികൾ

വീഡിയോ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads