അലവികൾ

From Wikipedia, the free encyclopedia

അലവികൾ
Remove ads

ശിയാക്കളിലെ മുഖ്യ വിഭാഗമായ ഇസ്നാ അശരികളിൽ നിന്ന് (ഏറ്റവും വലിയ ഷിയാ വിഭാഗം) നിന്ന്‌ ഉൾപിരിഞ്ഞുണ്ടായ ഒരു അവാന്തര ഷിയാ വിഭാഗമാണ്‌ അലവികൾ. ഒമ്പതാം നൂറ്റാണ്ടിലെ ഇബ്‌നു നുസൈർ ആണ്‌ ഈ ശീഈ ശാഖയുടെ സ്ഥാപകൻ. 1920-ന്‌ മുമ്പ്‌ അലവികൾ പൊതുവെ നുസൈരികൾ എന്നായിരുന്നു അറിയപ്പെട്ടത്. ബാങ്ക്‌ വിളിക്കുക, പള്ളിയിൽ പ്രാർഥിക്കുക, ഹജ്ജ്‌ തീർഥാടനം ചെയ്യുക, മദ്യം വർജ്ജിക്കുക തുടങ്ങിയ പൊതു ഇസ്‌ലാമിക അനുഷ്‌ഠാനങ്ങൾ നിരാകരിക്കുന്നതിനാൽ നിഗൂഢമായ ഒരു വ്യതിചലിത വിഭാഗമായാണ്‌ ഇതര ശീഈ വിഭാഗങ്ങളും ഇവരെ കാണുന്നത്‌. അതേസമയം പല ക്രിസ്‌ത്യൻ പുണ്യദിനങ്ങളും ഇവർ ആചരിക്കാറുണ്ട്‌. ക്രിസ്‌ത്യൻ പുണ്യവാളന്മാരോട്‌ ആദരവുമാണ്‌. പൂർവകാലത്ത്‌ ഗോത്ര വൈരങ്ങളുടെ ഫലമായി വിഭജിതരായി സിറിയയിലെ ഗ്രാമപ്രദേശങ്ങളിലും മലമ്പ്രദേശങ്ങളിലും ചിതറിക്കിടക്കുകയായിരുന്നു അലവികൾ. സിറിയയിലെ ലതാകിയയാണ്‌ അവരുടെ ഒരു ആവാസ കേന്ദ്രം. മുൻകാലത്ത്‌ സുന്നികൾ നഗരങ്ങൾ കേന്ദ്രീകരിച്ച്‌ വ്യാപാരങ്ങളിലും രാഷ്‌ട്രീയ പദവികളിലും മേൽക്കൈ നേടിയിരുന്നപ്പോൾ പിന്നാക്ക ഗ്രാമപ്രദേശങ്ങളായിരുന്നു അലവികളുടെ അധിവാസ കേന്ദ്രം. അക്കാലത്ത്‌ ഒരു പീഡിത വിഭാഗമായിരുന്നു ഇവർ. പീഡനങ്ങളെ മറികടക്കാൻ സ്വന്തം വിശ്വാസം മറച്ചുവെച്ചുകൊണ്ട്‌ സുന്നികളായി അഭിനയിക്കുക എന്ന ശീഈ സങ്കൽപമായ `തഖിയ' ആചരിക്കുകയായിരുന്നു അവർ. തുർക്കിയിലും ഇവരുടെ സാനിദ്ധ്യമുണ്ട്. സിറിയയിൽ ഇപ്പോൾ അധികാരം കയ്യാളുന്നത് അലവി വിഭാഗക്കാരാണ്.

വസ്തുതകൾ AlawitesʿAlawīyyah علوية, ആകെ ജനസംഖ്യ ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads