ക്ഷാരം
From Wikipedia, the free encyclopedia
Remove ads
ബ്രോസ്റ്റഡ്-ലോറി സിദ്ധാന്തപ്രകാരം, ക്ഷാരം (ഇംഗ്ലീഷ്:Base) എന്നത് പ്രോട്ടോണുകൾ അഥവാ ഹൈഡ്രജൻ അയോണുകളെ (H+ അയോണുകൾ) ആഗിരണം ചെയ്യാൻ കഴിവുള്ള പദാർത്ഥങ്ങളാണ്. ഹൈഡ്രോക്സൈഡ് ആനയോണുകളുടെ (OH-) ദാദാക്കളായ പദാർത്ഥങ്ങളാണ് ക്ഷാരങ്ങൾ എന്നാണ് അർറീനിയസിന്റെ നിർവചനം. ലൂയിസിന്റെ നിർവചനപ്രകാരം, ഇലക്ട്രോൺ ജോഡികളുടേ ദാദാക്കളാണ് ക്ഷാരങ്ങൾ.
സോഡിയം ഹൈഡ്രോക്സൈഡ്, അമോണിയ എന്നിവ ക്ഷാരങ്ങൾക്ക് ഉദാഹരണമാണ്.
ക്ഷാരങ്ങളെ അമ്ലങ്ങളുടെ വിപരീതമായി കണക്കാക്കാം. ഒരു അമ്ലവും ക്ഷാരവുമായുള്ള പ്രതിപ്രവർത്തനത്തെ ന്യൂട്രലൈസേഷൻ എന്നാണ് പറയുക. അമ്ലം ജലത്തിലലിയുമ്പോൾ ജലത്തിലെ ഹൈഡ്രോണിയം അയോണിന്റെ (H3O+) ഗാഢത വർദ്ധിപ്പിക്കുമെങ്കിൽ ക്ഷാരം ജലത്തിലലിയുമ്പോൾ ഹൈഡ്രോണിയം അയോണിന്റെ ഗാഢത കുറയുകയാണ് ചെയ്യുന്നത്.
ക്ഷാരങ്ങൾ അമ്ലങ്ങളുമായി പ്രവർത്തിച്ച് ലവണവും ജലവുമായി മാറുന്നു.
Remove ads
ക്ഷാരത്തിന്റെ ഗുണങ്ങൾ
രുചി: ചവർപ്പ് സ്പർശം: വഴുവഴുപ്പുളവാക്കുന്നു. തീവ്രത: ആസിഡുമായും, ജീവവസ്തുക്കളുമായും തീവ്രമായി പ്രവർത്തിക്കുന്നു. വൈദ്യുതചാലകത: ജലലായനികളും ഉരുകിയ അവസ്ഥയിലും വൈദ്യുതിയെ കടത്തിവിടുന്നു. അയോണുകളാണ് വൈദ്യുതവാഹികളായി വർത്തിക്കുന്നത്.
ക്ഷാരങ്ങൾ ചുവന്ന ലിറ്റ്മസ് പേപ്പറിനെ നീലനിറമാക്കുന്നു.
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads