ആൽക്കീൻ
From Wikipedia, the free encyclopedia
Remove ads
ഓർഗാനിക് രസതന്ത്രത്തിൽ, കുറഞ്ഞത് ഒരു കാർബൺ-കാർബൺ ദ്വിബന്ധനമെങ്കിലുമുള്ള അപൂരിത രാസസംയുക്തങ്ങളെ ആൽക്കീനുകൾ എന്ന് വിളിക്കുന്നു.[1] ഒലിഫിനുകൾ എന്നും ഇവയ്ക്ക് പേരുണ്ട്. ഏറ്റവും ലളിതമായ ഒരു ദ്വിബന്ധനം മാത്രമുള്ളതും മറ്റ് ഫങ്ഷണൽ ഗ്രൂപ്പുകളില്ലാത്തതുമായ അചാക്രിക ആൽക്കീനുകളെ ക്രമീകരിച്ചാൽ ഹൈഡ്രോകാർബണുകളുടെ ഒരു ഹോമോലോഗസ് പരമ്പര ലഭിക്കും. CnH2n എന്നതാണ് ഇവയുടെ പൊതു സൂത്രവാക്യം.[2]

ഏറ്റവും ലളിതമായ ആൽക്കീൻ എഥിലീൻ ആണ്. എഥീൻ എന്നാണ് ഇന്റർനാഷണൽ യൂണിയൻ ഓഫ് പ്യൂർ ആന്റ് അപ്ലൈഡ് കെമിസ്ട്രി ഇതിനു നൽകിയിരിക്കുന്ന നാമം. ആരോമാറ്റിക് സംയുക്തങ്ങൾ സാധാരണയായി ചാക്രിക ആൽക്കീനുകളായാണ് ചിത്രീകരിക്കപ്പെടാറുള്ളതെങ്കിലും ഘടനയിലും സ്വഭാവസവിശേഷതകളിലും വ്യത്യസ്തമായ അവയെ ആൽക്കീനുകളായി കണക്കാക്കാറില്ല.[2]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads