ഓൾ ഇന്ത്യ എൻ.ആർ കോൺഗ്രസ്

From Wikipedia, the free encyclopedia

ഓൾ ഇന്ത്യ എൻ.ആർ കോൺഗ്രസ്
Remove ads

പുതുച്ചേരിയിലെ പ്രമുഖ കോൺഗ്രസ് നേതാക്കളിലൊരാളായിരുന്ന എൻ. രംഗസ്വാമി കോൺഗ്രസിൽ നിന്ന് രാജിവെച്ചതിന് ശേഷം രൂപവൽക്കരിച്ച ഒരു രാഷ്ട്രീയ കക്ഷിയാണ് ഓൾ ഇന്ത്യ എൻ.ആർ കോൺഗ്രസ് (All India N.R Congressഅഥവാ AINRC). ചുരുക്കത്തിൽ എൻ.ആർ കോൺഗ്രസ് എന്നും പരാമർശിക്കാറുണ്ട്. 2011 ഫെബ്രുവരി 7-നാണ് ഔദ്യോഗികമായ പാർട്ടി രൂപവൽക്കരണ പ്രഖ്യാപനം ഉണ്ടായത്. എൻ. രംഗസ്വാമി സുഹൃത്തുക്കളുടെയും അനുയായികളുടെയും ഇടയിൽ 'എൻ. ആർ' എന്ന വിളിപ്പേരിലാണറിയപ്പെടുന്നതെങ്കിലും പാർട്ടിയുടെ പേരിലുള്ള 'എൻ. ആർ' നമ്മളുടെ ഭരണം എന്ന് അർത്ഥമുള്ള നമതു രാജ്യം എന്നതിന്റെ ചുരുക്കെഴുത്താണ്.[1]

വസ്തുതകൾ ഓൾ ഇന്ത്യ എൻ.ആർ കോൺഗ്രസ്, നേതാവ് ...

2011ഏപ്രിലിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 30 മണ്ഡലങ്ങളിൽ എൻ.ആർ കോൺഗ്രസ് 15 മണ്ഡലങ്ങളിലും സഖ്യകക്ഷിയായ അണ്ണാ ഡി.എം.കെ. 5 മണ്ഡലങ്ങളിലും വിജയിച്ച് മന്ത്രിസഭാ രൂപീകരണത്തിനാവശ്യമായ ഭൂരിപക്ഷം നേടി.[2]

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads