ബദാം

From Wikipedia, the free encyclopedia

ബദാം
Remove ads

പ്രൂണസ് ജനുസ്സിൽപെട്ട ഒരു മരമാണ്‌ ബദാം (Almond). (ശാസ്ത്രീയനാമം: Prunus dulcis). ഇതിന്റെ പരിപ്പ് ഭക്ഷ്യയോഗ്യവും വളരെയധികം പോഷക മൂല്യമുള്ളതുമാണ്. പ്രോടീൻ, ഫൈബർ, കാൽസ്യം, വിറ്റാമിൻ ഇ, സിങ്ക്, കോപ്പർ, മഗ്‌നീഷ്യം, മറ്റു നിരോക്സീകാരികൾ എന്നിവ കൊണ്ടു സമ്പുഷ്ടമാണ് ബദാം.

വസ്തുതകൾ ബദാം, Scientific classification ...

ആരോഗ്യത്തിന് ഏറെ ഗുണകരമാണ് ബദാം. ബദാം എട്ട് മുതൽ പന്ത്രണ്ട് മണിക്കൂർ വരെ വെള്ളത്തിൽ കുതിർക്കുന്നത് അതിന്റെ തൊലിയിൽ അടങ്ങിയിരിക്കുന്ന ടാനിൻ, ഫൈറ്റിക് ആസിഡ് പോലുള്ള പോഷക വിരുദ്ധ ഘടകങ്ങൾ കുറയ്ക്കുകയും അതുവഴി പോഷകങ്ങൾ ആഗിരണം ചെയ്യാൻ ദഹന വ്യവസ്ഥയെ സഹായിക്കുകയും ചെയ്യുന്നു.

നാലുമുതൽ പത്തുവരെ മീറ്റർ ഉയരം വയ്ക്കുന്ന ഈ ഇലപൊഴിയും മരത്തിന്റെ തടിയ്ക്ക് 30 സെന്റീമീറ്റർ വരെ വ്യാസമുണ്ടാകും. മധ്യേഷ്യയിലാണ്‌ ഈ മരത്തിന്റെ ഉദ്ഭവം. മനുഷ്യർ പിന്നീട് വടക്കേ ആഫ്രിക്ക, യൂറോപ്പ് മുതലായ മറ്റു സ്ഥലങ്ങളിലേക്ക് ഇതിനെ കൊണ്ടുപോകുകയായിരുന്നു. ഭക്ഷിക്കാനുപയോഗിക്കുന്നതിനു പുറമെ ഇതിന്റെ പരിപ്പിൽ നിന്ന് എണ്ണയും നിർമ്മിക്കാറുണ്ട്.

Remove ads

കുറിപ്പ്

കേരളത്തിൽ പൊതുവേ ബദാം എന്നു വിളിക്കുന്ന മരത്തെക്കുറിച്ചറിയാൻ തല്ലിത്തേങ്ങ (ഇന്ത്യൻ ബദാം) നോക്കുക.

രസാദി ഗുണങ്ങൾ

രസം :മധുരം

ഗുണം :ഗുരു, സ്നിഗ്ധം

വീര്യം :ഉഷ്ണം

വിപാകം :മധുരം [3]

ഔഷധയോഗ്യ ഭാഗം

ഫലം, വിത്ത്, എണ്ണ [3]

ആരോഗ്യ ഗുണങ്ങൾ

ആരോഗ്യം: അല്പം കുതിർത്ത ബദാം നിത്യേന കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ബദാം വെള്ളത്തിൽ കുതിർക്കുന്നത് അതിന്റെ തൊലിയിൽ കാണപ്പെടുന്ന ടാനിൻ, ഫൈറ്റിക് ആസിഡ് പോലുള്ള പോഷക വിരുദ്ധ ഘടകങ്ങൾ കുറയ്ക്കുന്നു. ഇതിലെ ആരോഗ്യകരമായ നാരുകൾ, പ്രോട്ടീൻ, നിരോക്സീകാരികൾ എന്നിവ ശരീരത്തിന് ഏറെ ഗുണകരമാണ്.

ചർമ്മത്തിന്റെ ആരോഗ്യം: ബദാമിൽ വിറ്റാമിൻ ഇ, ആന്റിഓക്സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യമുള്ള ചർമം നൽകുന്നതിനും ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നു.

ഓർമയും ശ്രദ്ധയും: ബദാമിൽ അടങ്ങിയിരിക്കുന്ന റൈബോഫ്ലാവിൻ, എൽ-കാർണിറ്റൈൻ തുടങ്ങിയവ ഓർമശക്തിയും ശ്രദ്ധയും വർധിപ്പിക്കാൻ സഹായിക്കുന്നു.

ഹൃദയാരോഗ്യം: ബദാം ശരീരത്തിലെ അമിത കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാനും രക്താതിമർദ്ദം നിയന്ത്രിക്കുവാനും സഹായിക്കുന്നു.

ശരീരഭാരം നിയന്ത്രിക്കാം: ബദാമിൽ അടങ്ങിയിട്ടുള്ള നാരുകളും പ്രോട്ടീനും വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു. ഇത് അമിതവണ്ണം നിയന്ത്രിക്കാൻ സഹായിക്കും.

എല്ലുകളുടെ ആരോഗ്യം: കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളാൽ സമ്പന്നമായ ബദാം എല്ലുകളുടെ ബലം വർധിപ്പിക്കാൻ സഹായിക്കുന്നു.

പ്രമേഹത്തിന്: ഗ്ലൈസെമിക് ഇൻഡെക്സ് കുറവായതിനാൽ ബദാം പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

Remove ads

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ‌

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads