ആംപിയർ
From Wikipedia, the free encyclopedia
Remove ads
വൈദ്യുതി പ്രവാഹത്തിന്റെ അടിസ്ഥാന യൂണിറ്റാണ് ആംപിയർ. ഇതൊരു എസ്.ഐ. യൂണിറ്റാണ്[1]. എകദേശം 1000 ഓം പ്രതിരോധശക്തിയുള്ള ഫിലമെന്റ് ഘടിപ്പിച്ചിട്ടുള്ള ഒരു സാധാരണ ഇലക്ട്രിക് ബൾബ് ഉദ്ദേശം 0.25 ആമ്പിയർ വൈദ്യുതി സ്വീകരിക്കും. ഇലക്ട്രോണുകൾ ചാർജ് സംഭരിച്ചു കൊണ്ടാണ് ഒഴുകുന്നത്. ഇങ്ങനെ ഒരു സെക്കന്റിൽ സർക്യൂട്ടിലൂടെ ഒഴുകുന്ന ചാർജിന്റെ അളവാണ് കറന്റ്. ഒരു സെക്കന്റിൽ ഒരു കൂളോം ചാർജാണ് സർക്യൂട്ടിലൂടെ ഒഴുകുന്നതെങ്കിൽ പ്രസ്തുത കറന്റ് ഒരു ആമ്പിയർ ആയിരിക്കും. ഒരു ആമ്പിയർ വൈദ്യുത പ്രവാഹമുള്ള ഒരു വൈദ്യുതി വാഹിയിലൂടെ ഒരു സെക്കന്റിൽ കടന്നു പോകുന്ന ചാർജിന്റെ അളവാണ് കൂളുംബ്. പ്രായോഗികമായി പറയുകയാണെങ്കിൽ, ഒരു ബിന്ദുവിലൂടെ നിശ്ചിത സമയത്തിനുള്ളിൽ കടന്ന് പോയ വൈദ്യുത ചാർജ്ജിന്റെ അളവാണ് ആംപിയർ. അനന്തമായ നീളവും നിസ്സാരമായ ഛേദതലവിസ്തീർണ്ണവുമുള്ള രണ്ടു ചാലകങ്ങൾ ശൂന്യതയിൽ പരസ്പരം ഒരുമീറ്റർ അകലത്തിൽ സമാന്തരമായി വച്ചാൽ ആ ചാലകങ്ങൾക്കിടയിൽ 2×108 ന്യൂട്ടൺ/മീറ്റർ ബലം ഉൽപാദിപ്പിക്കാനാവശ്യമായ ധാരയാണ് ഒരു ആംപിയർ.
Remove ads
വിവരണം
ആംപിയേഴ്സ് നിയമപ്രകാരം,
അതിനാൽ
വൈദ്യുതി വാഹകരായ ചാലകങ്ങളുടെ ഛേദതലത്തിൽ കൂടി ഒരു സെക്കന്റിൽ സഞ്ചരിക്കുന്ന ഇലക്ട്രോണുകളുടെ എണ്ണമാണ്, ചാലകത്തിലൂടെ കടന്നുപോകുന്ന വൈദ്യുത പ്രവാഹത്തിന്റെ അളവായി നിശ്ചയിക്കുന്നത്. ഒരു ആംപിയർ വൈദ്യുത പ്രവാഹമെന്നാൽ ഒരു സെക്കന്റിൽ 624 ന്റെ വലതു വശത്ത് 16 പൂജ്യം ചേർക്കുമ്പോൾ (വെയിറ്റീസ് ആന്റ് മെഷർസ് അന്താരാഷ്ട്ര സമിതിയുടെ കണക്ക് പ്രകാരം 6.2415093 നെ 18 പ്രാവശ്യം 10 കൊണ്ട് ഗുണിക്കണം) കിട്ടുന്ന അത്രയും ഇലക്ട്രോണുകൾ ചാലകത്തിന്റെ ഛേദ തലത്തിൽ കൂടി പ്രവഹിക്കുന്നു എന്നതാണ്.[2]
Remove ads
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads