ആന്ദ്രെ ഗെയിം
From Wikipedia, the free encyclopedia
Remove ads
റഷ്യൻ വംശജനായ ഒരു ഡച്ച് ഭൗതികശാസ്ത്രജ്ഞനാണ്[1] ആന്ദ്രെ കോൺസ്റ്റാനിയോവിച്ച് ഗെയിം എഫ്.ആർ.എസ്. (Russian: "Андрей Константинович Гейм"). ഗ്രാഫീന്റെ കണ്ടുപിടിത്തമായി [2][3] ബന്ധപ്പെട്ടാണ് ഇദ്ദേഹം അറിയപ്പെടുന്നത്. 2010 ഒക്ടോബർ 5-നു 2010-ലെ ഭൌതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഇദ്ദേഹം കോൺസ്റ്റന്റൈൻ നോവോസെലോവുമായി പങ്കിട്ടു.
Remove ads
വിദ്യാഭ്യാസം
1958 ഒക്ടോബറിൽ റഷ്യയിലെ സോച്ചിൽ ഒരു ജർമ്മൻ കുടുബത്തിലാണ് ഗെയിം ജനിച്ചത്[4][5][6] . മാതാപിതാക്കൾ കോൺസ്റ്റന്റൈൻ അലേകേയിവിച്ഛ് ഗെയിം (1910), നിന നികോലായേവ്ന ബായേർ എന്നിവർ എഞ്ചിനീയർമാരായിരുന്നു.
1987-ൽ ഇദ്ദേഹം സോളിഡ് സ്റ്റേറ്റ് ഭൗതികശാസ്ത്രത്തിൽ റഷ്യയിലെ ചിമോഗോലോവ്കയിലെ റഷ്യൻ അക്കാദമി ഓഫ് സയൻസസിൽ നിന്നു പി.എച്ച്.ഡി. കരസ്ഥമാക്കി[7].
അവലംബം
പുറമെ നിന്നുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads