ആംഗ്ലോ-സാക്സൺ

From Wikipedia, the free encyclopedia

ആംഗ്ലോ-സാക്സൺ
Remove ads
Remove ads

ഏ ഡി അഞ്ചാം നൂറ്റാണ്ടിൽ ജെർമനിയിൽ നിന്ന് ബ്രിട്ടന്റെ തെക്കും കിഴക്കും പ്രദേശങ്ങൾ ആക്രമിച്ചു കീഴടക്കി അവിടെ കുടിയേറിയ ജെർമാനിക് ഗോത്ര വർഗക്കാരാണ് ആംഗ്ലോ-സാക്സൺ. ആറാം നൂറ്റാണ്ട് മുതൽ നോർമൻ അധിനിവേശത്തിന്റെ കാലം (1066 AD) വരെ ബ്രിട്ടനിൽ ആംഗ്ലോ സാക്സൺ ഭരണത്തിന്റെ കാലഘട്ടമായിരുന്നു. ഇവർ സംസാരിച്ചിരുന്ന ഭാഷയെയും ആംഗ്ലോ-സാക്സൺ എന്ന് പറയാറുണ്ട്. ആംഗ്ലോ-സാക്സൺ ഭാഷയെ പഴയ ഇംഗ്ലീഷ് എന്നും വിളിക്കാറുണ്ട്. നോർമൻ ഭാഷയുടെയും ആംഗ്ലോ-സാക്സന്റെയും ഒരു സങ്കരമാണ് ഇന്നത്തെ ആധുനിക ഇംഗ്ലീഷ്. നോർമൻ ഭരണകർത്താക്കൾ ബ്രിട്ടനിൽ നിന്നും ആംഗ്ലോ-സാക്സൺ ഭാഷ തുടച്ചു മാറ്റാൻ പരമാവധി ശ്രമിച്ചെങ്കിലും ആധുനിക ഇംഗ്ലീഷിൽ ഒരുപാട് ആംഗ്ലോ-സാക്സൺ വാക്കുകൾ കടന്നു കയറി. ഇംഗ്ലീഷിൽ ഉള്ള മിക്കവാറും തെറി പ്രയോഗങ്ങൾ ആംഗ്ലോ-സാക്സൺ ഭാഷയിൽ നിന്ന് വന്നവയാണ്. [1] [2] ആംഗ്ലോ-സാക്സൺ മൂന്ന് ജെർമൻ ഗോത്ര വർഗങ്ങളിൽ നിന്ന് ഉൽഭവിച്ചതാണെന്ന് എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബെനഡിക്റ്റിൻ വൈദികനായ ബീഡ് രേഖപ്പെടുത്തി. ജെർമനിയിലെ ആങ്ലിയയിൽ നിന്നു വന്ന ആംഗിളുകൾ, താഴെ സാക്സണിയിൽ നിന്നുള്ള സാക്സണ്മാർ, ജൂട്ട്ലാൻഡിൽ (ഇപ്പോഴത്തെ ഡെന്മാർക്) നിന്നുള്ള ജൂട്ടുകൾ എന്നിവയാണ് ആ മൂന്ന് ജെർമാനിക് ഗോത്ര വർഗങ്ങൾ.

Thumb
624 AD യിലെ ഒരു ആംഗ്ലോ-സാക്സൺ പടയാളിയുടെ ശിരോകവചം
Thumb
Anglo-Saxons, 500-1000 CE
Thumb
Page with Chi Rho monogram from the Gospel of Matthew in the Lindisfarne Gospels c. 700, possibly created by Eadfrith of Lindisfarne in memory of Cuthbert
Remove ads

അവലംബം

Loading content...
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads